Recent Posts - page 41
-
തുള്ളികള്‍
നിറകുടത്തില്‍ നിന്നും തുളുമ്പിയ പാലിന്റെ തുള്ളികള്‍ക്കായി കടിപിടികൂടി അവനെ തറപറ്റിച്ച് വിജയശ്രീലാളിതനായി മുഴുവന്‍ പാലും മോന്താനിരുന്നപ്പോള്‍ അവനെ വല്ലാതെ ഓര്‍മ്മ വന്നു ചങ്കില് പാല്തുള്ളികള് കട്ടപിടിച്ച പോലെ ഒരു വല്ലാത്ത ഭാരം, ഒന്നുമില്ലെങ്കിലും സ്വന്തം സഹോദരനല്ലേ മര്‍ത്ത്യാ…. -മര്ത്ത്യന്-
-
ചിറകുകള്
എന്റെ സ്വപ്നത്തില്‍ ഞാനവള്‍ക്ക് സ്വര്‍ണ്ണ ചിറകുകള് പണിതു കൊടുത്തു അത് വച്ച് അവളെന്റെ മുന്പില് പറന്നു വന്നു എന്നെ നോക്കി കൊഞ്ഞനം കാട്ടി എന്നിട്ട് ഞാന്‍ പോള്‍ മറിയാതെ മറ്റാരുടെയോ സ്വപ്നത്തിലേക്ക് പറന്നു പോയി അവിടെ ചിറകറ്റ് കിടന്നു -മര്ത്ത്യന്-
-
അയാള്‍
ചിലനേരം വരും, അടുത്തിരിക്കും; പലതും പറഞ്ഞു ചിരിക്കും. കുറേയായി കണ്ടില്ല, ചെന്നന്വേഷിച്ചപ്പോള്‍ അങ്ങിനെയോരാളില്ലത്രെ ഇനി എവിടെ ചെന്നന്വേഷിക്കും ? മനസ്സിന്റെ ഓരോ കളികള്‍ അല്ലെ മര്‍ത്ത്യാ…?
-
പുതുമ
പുതിയ ഉടുപ്പുകള്‍ പഴയതിനെ വീണ്ടും പഴകിക്കുന്നു കൊള്ളാത്തവയാക്കുന്നു കീറിയതാക്കുന്നു ഭംഗിയില്ലാത്തവയാക്കുന്നു, പാവം! ആ പഴയവ എന്ത് പിഴച്ചു പുതുമയേ… നിന്റെ ജനനം പഴമയുടെ മടിയില്‍ പോരെ? അതിന്റെ മൃതിയില്‍ തന്നെ വേണോ? -മര്ത്ത്യന് –
-
തിരമാല
ഈ തിരമാലയെ ഞാനറിയും പണ്ടൊരിക്കല്‍ ഞാനിവിടെ നിന്നപ്പോള്‍ അതെനിക്കൊരു ചെരുപ്പ് സമ്മാനിച്ചു ഇന്നിതാ മറ്റേ ചെരുപ്പും തരുന്നു പക്ഷെ ഇതിട്ടു നടന്ന ആളെവിടെ തിരമാലെ… തിരിച്ച് തരൂ നീ അന്നെടുത്തു കൊണ്ട് പോയ ആ ആളെ -മര്ത്ത്യന്-
-
കണ്ണാടി പഹയന്
ഒരു രാവിലെ ഇന്നലെകളില്‍ നിന്നും ഒരോര്‍മ്മ അടര്‍ന്നു വീണു ഞാനത് പൊടിതട്ടിയെടുത്ത് നോക്കി “ഇതായിരുന്നുവല്ലേ ഞാന്‍?” പിന്നെ മുടി ചീകാന്‍ കണ്ണാടി നോക്കിയപ്പോള്‍ ഒരു പരിചയമില്ലാത്ത പഹയന് ആരാ നീ? ഞാന്‍ ചോദിച്ചു “ഇറങ്ങി പോ എന്റെ കണ്ണാടിയില്‍ നിന്ന്” അവന് പോയില്ല, ഒരു കൂസലില്ലാതെ ഇന്നും എന്റെ കണ്ണാടിയില്‍ നിറഞ്ഞു നില്ക്കുന്നു മര്ത്ത്യന്
-
മേഖങ്ങള്‍
ഇന്നലെ മേഖങ്ങളെ നോക്കി ഞാനൊന്നു ചിരിച്ചു കളിയാക്കിയെന്നോര്‍ത്ത് അവ പൊട്ടിക്കരയാന്‍ തുടങ്ങി വിതുമ്പി കരഞ്ഞു കൊണ്ടവ മറഞ്ഞു പോയപ്പോള്‍ ഞാനും അവളും നനഞ്ഞ് ഒരു കുടക്കീഴില് കുറ്റബോധത്തോടെ തിരിച്ചു നടന്നു -മര്ത്ത്യന്-
-
കാത്തിരുപ്പ്
കാത്തിരുപ്പ് നല്ലതാണ് എന്നെങ്കിലും തീരുമെങ്കില്‍ ഇനി തീരാഞ്ഞാല്‍ നന്നേ മുഷിയും അവസാനം തീര്‍ന്നാലൊ? അതെ കാത്തിരുപ്പിനെ ഓര്‍ത്തായിരിക്കും പിന്നെയുള്ളയിരുപ്പ് മര്‍ത്ത്യന്റെ ഒരു കാര്യം -മര്ത്ത്യന്-
-
മാപ്പ്
അകലെ മലകള്‍ക്കപ്പുറം പുകയുയരുന്നു കുടിലുകള്‍ വീണ്ടും കത്തുന്നോ? അതോ പണ്ടെന്നോ കത്തിയ ഓര്‍മ്മകളുടെ കേടാ കനലുകള്‍ നീ ഊതി കത്തിക്കുന്നോ? ഓര്‍മ്മയില്ലേ നിനക്കെന്നെ? പണ്ട് വഴിയോരത്ത് കളഞ്ഞിട്ട ബീഡിക്കുറ്റികള്‍ പെറുക്കി വലിച്ചു നമ്മള് നടന്നതോര്‍മ്മയില്ലേ? അന്ന് ഞാന്‍ നിന്റെ സുഹൃത്തായിരുന്നു അന്ന് വലിച്ച ബീഡികള്‍ ഇന്ന് ഒരു അവസാന ചുമയായ് ചങ്കില് കിടന്നു പുളയുന്നു ഓര്‍മ്മയില്ലേ… Read More ›
-
ലോക വനിതാ ദിനം
ഇന്ന് മാര്‍ച്ച് എട്ടിന് ലോക വനിതാ ദിനത്തില്‍ അഞ്ചു തികയുന്ന ഞങ്ങളുടെ മകന് രാഹി ഒരു വനിതകളുടെ മനിതന് (ലേഡീസ് മാന്‍ എന്ന് വായിക്കു) എന്നതിലുപരി… വനിതകളെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരുവനായി തീരട്ടെ എന്നാശംസിക്കുന്നു 🙂
Featured Categories
കവിത ›
-
മർത്ത്യന്റെ നുറുങ്ങുകൾ
January 17, 2016
-
നീതന്നെയാണ് ഞാൻ
January 3, 2016
-
ഞാൻ…..
January 2, 2016
-
ജീവതാളം
August 5, 2015
-
ഒരു അമേരിക്കൻ മണം
July 24, 2015
Pahayan Media ›
-
Decoding Greatness | ബല്ലാത്ത പുസ്തകം
January 26, 2022
-
80 വയസ്സു വരെ നമ്മൾ ജീവിക്കുകയാണെങ്കിൽ 4000 ആഴ്ച്ചകളെ ഉള്ളു | ബല്ലാത്ത പുസ്തകങ്ങൾ
January 3, 2022
-
ബല്ലാത്ത മോട്ടിവിഷം | 2022 വരുമ്പോൾ-5
December 13, 2021
-
ബല്ലാത്ത സിനിമകൾ | 2022 വരുമ്പോൾ-4
December 12, 2021
-
ബല്ലാത്ത പുസ്തകങ്ങൾ | 2022 വരുമ്പോൾ -3
December 10, 2021