ഒരു തത്ത്വജ്ഞാനിയുടെ വിലയേറിയ മുത്ത് മണികൾ

കഴിഞ്ഞ ദിവസം ഹ്യുമനിസ്റ് ഹൌസ്സിൽ “സ്നേഹത്തിന്റെ അസ്തിത്വം ജനിതക പരക്ഷേമകാംക്ഷ (altruism) യുമായി ബന്ധപ്പെട്ടതാണോ എന്ന ചർച്ചയിൽ പങ്കെടുത്തു. അവിടുത്തെ ചർച്ചയെ കുറിച്ചല്ല ഈ പോസ്റ്റ്, പക്ഷെ ചർച്ചയിലേക്ക് പാതി വഴിയിൽ കയറി വന്ന് മറ്റുള്ളവർക്ക് പറയാനുള്ളത് ഒന്നും കേൾക്കാതെ തന്റെ കാര്യങ്ങൾ സമർത്ഥിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഒരു ഭാരതപുത്രനായ  തത്വജ്ഞാനിയുമായി എനിക്കുണ്ടായ അനുഭവമാണ്. വളരെ കാര്യങ്ങൾ മനസ്സിലാക്കണം എന്നുള്ളപ്പോഴും പലതും ന്യായീകരിക്കേണ്ടത് തന്റെ കടമയാണെന്ന് ആരോ തെറ്റിദ്ധരിപ്പിച്ച ഒരു ഇരുപത്തഞ്ചുകാരൻ. ചർച്ച കഴിഞ്ഞപ്പോൾ എന്റടുത്ത് വന്ന് ചോദിച്ചു…

മർത്ത്യന്റെ ‘ഒരു മയിൽനീർ വീരഗാഥ’

എല്ലാം തീർന്നെന്നു കരുതിയിരിക്കുകയായിരുന്നു മയിലണ്ണൻ, അപ്പോഴാണിത്. തന്റെ സ്ഥാനം പിടിച്ചടക്കാൻ വരുന്ന പൈ ഗോഡ്‌സെയെ അറത്തു വറത്തു തിന്നുന്നതിനെ കുറിച്ച് രാത്രി മുഴുവൻ സ്വപ്നം കണ്ടതാണ്. കൂട്ടാൻ വയ്ക്കാൻ പ്രത്യേക പാത്രം വരെ കണക്കാക്കി വച്ചിരുന്നു. രാവിലെ പത്ര വാർത്ത കണ്ടപ്പോൾ ആ മയിൽബാല്യം പകച്ചു പോയി. കാവിക്കാരെക്കാൾ ഭീകരതയുടെ വക്താക്കളായി ഖദറുകാർ മറ്റൊരു പൈമോനെ പബ്ലിക്കായി അറത്തിരിക്കുന്നു. എന്തൊരു മഹാപാപം എന്തൊരു റാഹുലീയത; തീർത്തും സോണിസ്റ്റിക്ക് തന്നെ. മയിലണ്ണൻ ചായയുടെ ഗ്ളാസ് താഴെ വച്ചു. പത്രത്തിൽ…

നടനും രാഷ്ട്രീയവും അഭിപ്രായ സ്വാതന്ത്ര്യവും ഞാനും നിങ്ങളും

മോഹൻലാൽ മോഡിയെയും നോട്ട് മാറ്റത്തിനെയും സപ്പോർട്ട് ചെയ്തു എന്ന് കണ്ട് ചിലരെല്ലാം മൂപ്പരുടെ സിനിമ ബോയ്.കോട്ട് ചെയ്യാൻ ഫേസ്‌ബുക്കിൽപോസ്റ്റിടുന്നു. ഇതിനെയാണ് വിവരദോഷം എന്ന് പറയുന്നത്. നടൻ എന്ന നിലയിൽ പലരിലും മുൻപന്തിയിലാണ്, കഴിവ് കൊണ്ടും നമുക്ക് സമ്മാനിച്ച സിനിമകൾ കൊണ്ടും. മുൻപൊരിക്കൽ ഈ ലാലേട്ടനെ പരിചയപ്പെടാൻ ഇടയുണ്ടായി. ഒരു ജാഡയുമില്ലാതെ ഒരു സുഹൃത്തിനെപ്പോലെ  കുറെ നേരം സംസാരിക്കാൻ കാണിച്ച ആ ക്യാരക്ടറിലൂടെ മറ്റു പല സിനിമ സെലിബ്രിറ്റികളെക്കാളും ഡൌൺ റ്റു എർത്ത് ആണീ ലാൽ. പിന്നെ സ്വന്തം അഭിപ്രായം പറയാൻ…

നെറ്റോപദേഷം

അമ്പെയ്യണൊ അതോ തന്റെ പേരെഴുതിയ ആ അമ്പും കാത്ത് മിണ്ടാതെ തല കുനിച്ചോ നെഞ്ച് വിരിച്ചോ നിൽക്കണൊ…. കലിയുഗ അർജുനന്മാർ കണ്ഫ്യൂഷനിലാണ്….. നേരിട്ട് പരിചയമുള്ളവരും, അല്ലാത്തവരുമായി അയ്യായിരം ലിമിറ്റ് എത്താനായ ഫ്രണ്ട് ലിസ്റ്റ്….. അവരിൽ ആരെയാണ് നിഗ്രഹിക്കുക…. കലിയുഗ കൃഷ്ണന്മാർക്കാണെങ്കിൽ ഓണ്‍ലൈൻ ഗോപികമാരെ ലൈനടിച്ചും അവരുടെ ഫേസ് ബുക്ക് മെസ്സേജ് ലൈക്കിയിട്ടും ഷെയറിയിട്ടും ഉപദേശിക്കാൻ സമയം കിട്ടുന്നില്ല…. വേണമെങ്കിൽ അർജുനന്മാർക്ക് ഫേസ് ബുക്ക് വഴി കൃഷ്ണന് ഒരു മെസ്സേജ് ഇടാം…; ഇവിടെ കൃഷ്ണന്മാർ മുഖത്ത് നോക്കാതെ ഉപദേശം…

മലയാളിയുടെ മ

ഈ “മ” ഒരു ഭയങ്കര സംഭവം തന്നെ…. മലയാളിയുടെ മുന്നേറ്റങ്ങളിൽ മുൻപന്തിയിൽ തന്നെയുണ്ട്‌ എന്നും…. അവന്റെ ജീവിതത്തിന്റെ ഭാഗമായി, നന്മയുടെയും തിന്മയുടെയും, ആശങ്കയുടെയും, ആഹ്ലാദത്തിന്റെയും സങ്കടത്തിന്റെയും എല്ലാം ഭാഗമായി….. മദ്യം, മത്തി, മീൻകറി, മണ്ണെണ്ണ, മധുരം, മനസ്സ്, മനസ്സമാധാനം, മടുപ്പ്, മുടി, മുടികൊഴിച്ചിൽ, മുഖകാന്തി, മനസ്സമ്മതം, മാധവികുട്ടി, മസിലുപിടുത്തം, മരങ്ങൾ, മരണം, മനപ്പൊരുത്തം, മഴ, മലയാലം(മലയാളമല്ല), മാലപ്പടക്കം, മാപ്പ്, മാർക്സ്, മാർപ്പാപ്പ, മക്കൾ, മക്കൾരാഷ്ട്രീയം…. ഇത്രയും പോരാഞ്ഞിട്ട് വീണ്ടും മമ്മൂട്ടി, മോഹൻലാൽ, മുകേഷ്, മുറിബീഡി, മോഹങ്ങൾ, മുറുക്ക്,…

രാഷ്ട്രീയ മോടി പിടിപ്പിക്കൽ

ഭാരതത്തെ മോടി പിടിപ്പിക്കാൻ അവൻ വരണമെന്ന്… പക്ഷെ അവന്റെ മോഡസ് ഒപ്പെറാണ്ടി ശരിയല്ലല്ലോ എന്നൊരുത്തൻ… ‘എന്റെ പള്ളി’ എന്ന് മറ്റൊരുത്തൻ… പള്ളിയെപ്പറ്റി പറയരുതെന്ന് വേറൊരുത്തൻ… പോളണ്ടിനെ പറ്റിയല്ലെ ശബ്ദിക്കാൻ വിലക്ക് ഒരുത്തന്റെ സംശയം… ഇനി പള്ളിയെപ്പറ്റിയും പറയരുത് എന്നൊരാൾ… പക്ഷെ അമ്പലങ്ങൾ കക്കൂസാക്കുമന്നല്ലെ?… അല്ല വിഡ്ഢി അമ്പലങ്ങളേക്കാൾ ആവശ്യം കക്കൂസെന്നാണ് കറക്റ്റ്… അതാരു പറഞ്ഞതാ..?… ഇപ്പോൾ ലവൻ, പണ്ട്.. ങാ…? ആര് നോക്കുന്നു… എങ്കിലും ഭാഗ്യം കക്കൂസുകൾ അമ്പലങ്ങൾ ആവില്ലല്ലൊ… അപ്പോൾ പേടിക്കാൻ ഒന്നുമില്ലല്ലോ അല്ലെ…. നിന്റെ…

നന്ദി താങ്ക്സ് ശുക്രിയ

പറന്നു പറന്നുയർന്ന് ആകാശമുകളിൽ എത്തിയപ്പോൾ അവിടെ കിടന്ന ഒരു തമ്പുരാട്ടി ചിറകു മുറിച്ചു ചോദിച്ചു അഹങ്കാരി ഉയരത്തിൽ പറക്കുന്നോ? വളർന്നു വളർന്നുയർന്ന് ആകാശം മുട്ടെ ചെന്നെത്തിയപ്പോൾ അവിടെ വായ്‌നോക്കി നിന്ന ഒരു തമ്പുരാൻ തല വെട്ടിയിട്ട് ചോദിച്ചു തലയുയർത്തുന്നുവൊ അഹങ്കാരി? പിന്നെ ഒന്നും ആലോചിച്ചില്ല നേരെ ഭൂമിയിൽ പോയി തമ്പുരാനും തമ്പുരാട്ടിക്കും വേണ്ടി അമ്പലങ്ങളും പള്ളികളും പണിതു…. പരസ്യവും നൽകി… മാർക്കെറ്റിങ്ങ് ബിരുതം ഗുണം ചെയ്തു ഇപ്പോൾ അവിടെ ജനം കുത്തിക്കയറി നടത്തുന്ന വഴിപാടുകൾ കൊണ്ട് ബുദ്ധിമുട്ടില്ലാതെ…

ഓനെ ഈ ഓണത്തിന് വേണം

ചവുട്ടി താഴ്ത്തിയപ്പം ഓൻ പറഞ്ഞതാ കേരളക്കര മുഴുവൻ കേൾക്കെ “മാവേലി തമ്പായീ ഓണത്തിന് കാണാം ന്ന് ” ഓണം കൊറേ ആയി ഞാനിങ്ങനെ വര്ന്ന് ആ കുടുമ പിടിച്ച് രണ്ടെണ്ണം കൊട്ക്കാൻ.. പക്ഷെ പഹയൻ പോയ വഴി കണ്ടിട്ടില്ല ഏത് ഓണം കേറാ മൂലേലാണെങ്കിലും വേണ്ടില്ല…. മലയാളീസ്…. കണ്ടാൽ അറിയിക്കണം പ്രാവാസി മലയാളികളോടും കൂടീട്ടാ… യൂ.എസ്സിലോ, യൂ.കേയിലൊ യൂ.ഏയിയിലോ.. ഏത് യൂനിവേർസിലായാലും ഓനെ ഇനിക്ക് വേണം…. -മാവേലി-

മനസ്സിലാവില്ല

“തലച്ചോറില്‍ തലനാര് കയറിയ പോലെ…” “എന്ത് …?” “തലച്ചോറില്‍ തലനാര് കയറിയ പോലെ… എന്ന്… എന്താ മനസ്സിലായില്ലേ..?” “ഇല്ല…” “പറഞ്ഞിട്ട് കാര്യമില്ല…” “ഹൂം….? അതെന്താ…? ” “തല പുണ്ണാക്കണ്ട…” “അല്ല പറ എന്താ….?” “തനിക്കു മനസ്സിലാവില്ല…” “വൈ..? ടെല്‍ മീ…?” “അത് മനസ്സിലാക്കാന്‍ തലച്ചോറ് വേണം..” “വാട്ട്‌ ഡൂ യൂ മീന്‍…?” തലച്ചോറില്ലെങ്കിലും… അറ്റ്‌ ലീസ്റ്റ് തലനാരെങ്കിലും വേണ്ടേ…?…യൂ ഹാവ് നൈതര്‍….” -മര്‍ത്ത്യന്‍-

മൊയന്ത്

ഒനല്ലെങ്കിലും ബെയങ്കര ചങ്ങയ്യാ… പെണ്ണ്ങ്ങളെ കണ്ടാല്‍ പാത്തും പതുങ്ങീം നിക്കും…ഓല് പോകുമ്പം പിന്ന്ന്ന്ണ്ടാങ്ങ് ഒരു വിസിലട്യാ….അയിറ്റള് തിരിഞ്ഞ് നോക്കുംപക്കും ഒറ്റ മണ്ടലാ….മ്പളെങ്ങാനും ആട നിക്ക്ന്ന്ണ്ടങ്കില് പെണ്ണുങ്ങള് മ്പളെ നേര്യായിക്കും ചീറല്…മ്പളോ….ഓന്റ വിസിലടീം കേട്ട് ആയിറ്റളെ തൊള്ളേന്നും കേട്ട്….മോയന്തു.അടിച്ച് ഒരു നിക്കലാ…..ഓനോ….ഒനാരാ മോന്‍…ഒനപ്പറത്ത് കൊയക്കാന്റെ കടെന്ന് പൊറാട്ടേം ചാപ്പ്സും കയിക്ക്ന്ന്ണ്ടാവും…അല്ല മ്പളെ പറഞ്ഞാ മതി വിസിലടിക്കും ചെയിതില്ല…മൊയന്തടിക്കും ചെയ്ത്…. മര്‍ത്ത്യന്‍-

സ്പിരിട്ട്

സ്പിരിട്ട് കണ്ടു പകുതിക്ക് ശേഷം ഉറങ്ങിപ്പോയി അഥവാ ഇറങ്ങി പോയി പുറത്തു വന്നപ്പോള്‍ ആരോ പരിഹാസത്തോടെ ചോദിച്ചു “എങ്ങിനെയുണ്ടായിരുന്നു..?” “കലക്കന്‍” ഞാനും പറഞ്ഞു “പടമായാല്‍ ഇങ്ങനെ വേണം മോഹന്‍ലാല്‍ അഭിനയിക്കുകയല്ല ജീവിക്കയാണ്…… ഏതായാലും വൈകീട്ടെന്താ പരിപാടി നീ വാ..നമുക്ക് മഹാറാണീലേക്ക് പോകാം…” മുഴുവന്‍ കണ്ടില്ലെങ്കിലെന്താ മുഴുവന്‍ മനസ്സിലായല്ലോ -മര്‍ത്ത്യന്‍- ഇനി സത്യം..സിനിമ മുഴുവന്‍ കണ്ടു…വളരെ നന്നായിട്ടുണ്ട്…മഹാറാണി ഓര്‍മ്മ വന്നത് ശരി തന്നെ…:)

പക്ഷെ ആദ്യം

ആകാശത്തില്‍ അമര്‍ന്നു പോയ നക്ഷത്രക്കുഞ്ഞുങ്ങളെ പറിച്ചെടുത്ത്‌ പന്തം കത്തിച്ച് പ്രകടനം നടത്തണം അല്ലെ കൊള്ളാം മോഹം നിന്റെ…. പക്ഷെ ആദ്യം ഭൂമിയുടെ മാറില്‍ കരഞ്ഞുറങ്ങി ഇല്ലാതായ കുഞ്ഞോമനകളുടെ ചിതകള്‍ കെട്ടടങ്ങട്ടെ… -മര്‍ത്ത്യന്‍-