സ്പിരിട്ട് കണ്ടു
പകുതിക്ക് ശേഷം ഉറങ്ങിപ്പോയി
അഥവാ ഇറങ്ങി പോയി
പുറത്തു വന്നപ്പോള്‍ ആരോ
പരിഹാസത്തോടെ ചോദിച്ചു
“എങ്ങിനെയുണ്ടായിരുന്നു..?”
“കലക്കന്‍” ഞാനും പറഞ്ഞു
“പടമായാല്‍ ഇങ്ങനെ വേണം
മോഹന്‍ലാല്‍ അഭിനയിക്കുകയല്ല
ജീവിക്കയാണ്……
ഏതായാലും വൈകീട്ടെന്താ പരിപാടി
നീ വാ..നമുക്ക് മഹാറാണീലേക്ക് പോകാം…”
മുഴുവന്‍ കണ്ടില്ലെങ്കിലെന്താ
മുഴുവന്‍ മനസ്സിലായല്ലോ
-മര്ത്ത്യന്-
ഇനി സത്യം..സിനിമ മുഴുവന്‍ കണ്ടു…വളരെ നന്നായിട്ടുണ്ട്…മഹാറാണി ഓര്‍മ്മ വന്നത് ശരി തന്നെ…:)
Categories: നര്‍മ്മം
Leave a Reply