ഒരു തത്ത്വജ്ഞാനിയുടെ വിലയേറിയ മുത്ത് മണികൾ

കഴിഞ്ഞ ദിവസം ഹ്യുമനിസ്റ് ഹൌസ്സിൽ “സ്നേഹത്തിന്റെ അസ്തിത്വം ജനിതക പരക്ഷേമകാംക്ഷ (altruism) യുമായി ബന്ധപ്പെട്ടതാണോ എന്ന ചർച്ചയിൽ പങ്കെടുത്തു. അവിടുത്തെ ചർച്ചയെ കുറിച്ചല്ല ഈ പോസ്റ്റ്, പക്ഷെ ചർച്ചയിലേക്ക് പാതി വഴിയിൽ കയറി വന്ന് മറ്റുള്ളവർക്ക് പറയാനുള്ളത് ഒന്നും കേൾക്കാതെ തന്റെ കാര്യങ്ങൾ സമർത്ഥിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഒരു ഭാരതപുത്രനായ  തത്വജ്ഞാനിയുമായി എനിക്കുണ്ടായ അനുഭവമാണ്.

വളരെ കാര്യങ്ങൾ മനസ്സിലാക്കണം എന്നുള്ളപ്പോഴും പലതും ന്യായീകരിക്കേണ്ടത് തന്റെ കടമയാണെന്ന് ആരോ തെറ്റിദ്ധരിപ്പിച്ച ഒരു ഇരുപത്തഞ്ചുകാരൻ. ചർച്ച കഴിഞ്ഞപ്പോൾ എന്റടുത്ത് വന്ന് ചോദിച്ചു ‘എന്തിനാണിവിടെ വന്നത് എന്ന്” ഞാൻ പറഞ്ഞു ‘ഇവിടെ ആദ്യമായാണ് പിന്നെ ഞാൻ ഒരു നിരീശ്വരവാദിയും ഹ്യൂമനിസ്റ്റുമാണ് എന്ന്. അപ്പോൾ ഒരല്പം പുച്ഛത്തോടെ ‘Atheist?” എന്നയാൾ ചോദിച്ചു. അതെ എന്ന് ഞാനും. പിന്നെ atheism ഒരു മതമല്ലെ? എന്നും വച്ച് തുടങ്ങി.

രോഗം മനസ്സിലായതിനാൽ വീട്ടിലേക്കിറങ്ങാൻ നിന്ന ഞാൻ അല്പം സമയം ഇയാളുമായി സംസാരിക്കാം എന്ന് കരുതി. ഭയങ്കര കഷ്ടമാണ് ഇഷ്ടന്റെ സ്ഥിതി. ചർച്ചയുടെ വിഷാദശാംശങ്ങൾ മുഴുവൻ ഓർമ്മയില്ല പക്ഷെ ഒരുദാഹരണം തരാം.

അവിയലിൽ പലതുമുയിടും എന്നു വച്ച് വീര്യം കൂട്ടാൻ അമേദ്യവും കൂടി ചേർത്താലോ? മാത്രമല്ല അത് മുന്പിലിരിക്കുന്നവന്റെ മുൻപിൽ വച്ച് തന്നെ ചേർക്കുക, എന്നിട്ട് മാന്യതക്കായി ആദ്യം സ്വയം കഴിച്ച് നോക്കുക എന്നിട്ട് പറയുക “താനും രുചിച്ച് നോക്ക് ഇതിൽപരം കേമമായി വേറൊന്നുമില്ല, ഇതിൽ എല്ലാം അടങ്ങിയിരിക്കുന്നു”.

ഭാരതം തത്വജ്ഞാനികളുടെ നാടല്ല അന്വേഷികളുടെ നാടാണ് എന്ന് പറഞ്ഞ അയാളോട് ഞാൻ അവിയൽ വേണ്ടെന്ന് പറഞ്ഞു. എന്തു കൊണ്ടെന്ന് ചോദിച്ചപ്പോൾ “അന്വേഷിയല്ലേ സ്വയം കണ്ടെത്തിക്കൊള്ളൂ എന്നും ആവശ്യപ്പെട്ടു.

അവസാനം നിർത്തിയതിയതിങ്ങനെ….

തത്വജ്ഞാനി: ഒരു വിശ്വാസങ്ങളിലും തെറ്റില്ല എന്നാണ് ഞാൻ പറയുന്നത്
ഞാൻ: എനിക്ക് തെറ്റുണ്ടെന്ന് തോന്നുന്നു, സ്ഥിദ്ധീകരിക്കാൻ കഴിയാത്ത വിശ്വാസങ്ങൾക്ക് പ്രശ്നമുണ്ട്…
തത്വജ്ഞാനി: ഞാനൊരുദാഹരണം പറയാം..
ഞാൻ: പറയൂ…
തത്വജ്ഞാനി: എനിക്ക് പറക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു
ഞാൻ: ശരി, ഓക്കേ (ഞാൻ ചിരിയടക്കി)
തത്വജ്ഞാനി: ഞാൻ ഈ ബില്ഡിങ്ങിന്റെ മുകളിൽ കയറുന്നു (അയാൾ ഞങ്ങളുടെ ബിൽഡിങ് ചൂണ്ടിക്കാട്ടി)
ഞാൻ: ആയിക്കോട്ടെ..
തത്വജ്ഞാനി: അവിടെ നിന്നും ചാടിയാൽ എന്റെ കയ്യും കാലും ഓടിയും.
ഞാൻ: Really..? അത് വേണ്ടീരുന്നില്ല, ഞാനിവിടുണ്ട്, എനിക്കറിയാം, നിങ്ങൾക്കും എനിക്കും പറക്കാൻ കഴിയില്ല എന്നത്, അത് കൊണ്ട് ഞാൻ നിങ്ങളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കും.

തത്വജ്ഞാനി: ഇല്ല അതാണ് ഞാൻ പറഞ്ഞത് വിശ്വാസം എന്നൊന്നുണ്ട്
ഞാൻ: ങേ….?
തത്വജ്ഞാനി: അതെ വിശ്വാസം എന്നൊന്നുണ്ട്; നമ്മൾ അന്വേഷികളാണ്. ഒരിക്കലും ശ്രമിക്കാതെ നമുക്ക് പറക്കാൻ കഴിയില്ല എന്നെങ്ങിനെ അറിയും.

എന്റെ കണ്ണിലെ അമ്പരപ്പ് കണ്ടിട്ടാവണം ഇഷ്ടൻ ഒന്ന് നോക്കി, വിജയം അടുത്ത് കണ്ടെത്തിയ പോലെ

തത്വജ്ഞാനി: എന്ത് പറയുന്നു…
ഞാൻ: ഞാനോ….?
തത്വജ്ഞാനി: അതെ നിങ്ങൾ തന്നെ, നിങ്ങളൊക്കെ ഞങ്ങളുടെ ഭാഗമാണ്, ചർവകരെ പറ്റി കേട്ടിട്ടില്ലേ?

കഴിക്കണ്ട എന്ന് പറഞ്ഞ ആവിയാലെടുത്ത് അവൻ മുഖത്ത് തേക്കാൻ ശ്രമിക്കുന്നു. എന്തെങ്കിലും പറഞ്ഞ് രക്ഷപ്പെട്ടെ മതിയാകു..

ഞാൻ പറഞ്ഞു: തത്ത്വ ബ്രോ.. ഒരു കാര്യം മനസ്സിലായി പരോപകാരവും സ്നേഹവും എത്രകണ്ട് ഉണ്ടായാലും അന്വേഷികളുടെ കാര്യത്തിൽ നിങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല, കയ്യും കാലും ഒടിയുമെന്ന് മനസ്സിലാക്കാൻ അത് ഓടിച്ചിട്ടേ അവരടങ്ങു.

തത്വജ്ഞാനി: നിങ്ങൾക്ക് മനസ്സിലാവുന്നില്ല, ഞാൻ പറഞ്ഞു വരുന്നത് റിച്ചാർഡ് ഡോക്കിൻസിന്റെ വീഡിയോ
ഞാൻ: അനിയാ പ്ലീസ്… അരുത്….

തത്വജ്ഞാനി: നിങ്ങൾക്ക് പലതുമറിയില്ല…
ഞാൻ: ഇല്ല… ഒന്നുമറിയില്ല… അറിഞ്ഞതിലും വളരെ അപ്പുറത്താണ് പലതുമെന്ന് ഇപ്പോൾ മനസ്സിലാവുന്നു… അനിയന്റെ വീടെവിടെയാണ്

തത്വജ്ഞാനി: ഞാൻ ജനിച്ചതും വളർന്നതും സൗദിയിലാണ്, അച്ഛനെവിടായിരുന്നു ജോലി
‘പാവം’ ഞാൻ മനസ്സിൽ പറഞ്ഞു

തത്വജ്ഞാനി: ഭാരതം അന്വേഷികളുടെ നാടാണ്. തർക്കങ്ങൾ ഞങ്ങളുടെ അടിത്തറയാണ്. തർക്കങ്ങളിലൂടെയാണ് ഞങ്ങൾ പുരോഗമിച്ചിരുന്നത്
ഞാൻ: ഓ… ഹോ…?
തത്വജ്ഞാനി: അതെ.. ചർവകർ….
ഞാൻ: വീണ്ടും….?

തത്വജ്ഞാനി: അതെ അവരെല്ലാം ഇന്നത്തെ നിരീശ്വരവാദികളെ പോലെയല്ല ചർച്ചയിൽ പങ്കെടുക്കാനുള്ള വിവരമുണ്ടാവും. ഇന്നൊക്കെയെവിടെ തർക്കങ്ങൾ?. തർക്കങ്ങൾ പണ്ട് ഭാരതത്തിൽ. അതായിരുന്നു യഥാർത്ഥ തർക്കം
ഞാൻ: അത് ശരിയാണ്…
തത്വജ്ഞാനി: ങേ…? (വഴിക്ക് വരുന്നു എന്ന അവന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല)

ഞാൻ: അതെ ഇന്ന് തർക്കങ്ങൾ തീരെയില്ല. നിങ്ങളൊന്ന് നടത്ത്. ശ്രീ ശ്രീയും അമ്മയും കൂടി, പിന്നെ ജയിക്കുന്നവർ സദ്.ഗുരുവുമായി പിന്നെ ആസാരാമും രാംറഹീമും തമ്മിൽ, അത് ജയിലിൽ വച്ചായാലും മതി.
തത്വജ്ഞാനി: ങേ…?

ഞാൻ: ങാ… അതാണ് ശരിക്കും നമ്മുടെ പ്രശ്നം, ഒരേ കരണ്ടിയിൽ കയ്യുമിട്ടിരിക്കുന്ന ചിലർ തമ്മിൽ തർക്കം ഏർപ്പെടുത്തു. നിങ്ങളുടെ പണ്ടു കാലത്തെ ഭാരതത്തിൽ തർക്കം പതിവായിരുന്നെങ്കിൽ എന്താ ഇവർ തമ്മിൽ തർക്കമില്ലാത്തത്. ഈ അപ്പാവി നിരീശ്വരവാദികളെ വിട്. അത് വെറും സബ് സെറ്റല്ലേ..?

തത്വജ്ഞാനി: നിങ്ങൾ പറയുന്നത്…
ഞാൻ: അത് തന്നെ, നമ്മൾക്ക് ഇവരെക്കൊണ്ട് തർക്കം ചെയ്യിച്ച് സത്യം പുറത്തെടുക്കണം. ഇപ്പോൾ എല്ലാം ഒരു മായയല്ലേ, നമുക്ക് അന്വേഷിക്കണ്ടേ…? സത്യം കണ്ടെത്തണ്ടേ..? സത്യം കണ്ടെത്തി എന്ന് അവകാശപ്പെടുന്നവർ തമ്മിൽ തർക്കമായാലല്ലേ നമുക്കൊക്കെ മനസ്സിലാകൂ..?

തത്വജ്ഞാനി: നിങ്ങൾ കളിയാക്കുകയാണ്
ഞാൻ: അല്ലനിയാ… ഒരിക്കലുമല്ല…
തത്വജ്ഞാനി: പിന്നെ
ഞാൻ: നിങ്ങളെപ്പോലുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരാണ് നാളെ പുരാതന ഭാരതത്തിന്റെ പാരമ്പര്യം ലോകമൊട്ടുക്കും കൊണ്ടെത്തിക്കുക.

തത്വജ്ഞാനി അൽപനേരം മിണ്ടാതിരുന്നു എന്നിട്ട് പറഞ്ഞു “വീണ്ടും സംസാരിക്കണം… എപ്പോഴാണ്..?”
ഞാൻ: നടക്കുമെന്ന് എനിക്ക് വിശ്വാസമില്ല…
തത്വജ്ഞാനി: അതെന്താ
ഞാൻ: തങ്ങൾ പറക്കാൻ ശ്രമിച്ചാലോ…?
തത്വജ്ഞാനി: ങേ…?
ഞാൻ: ങാ…..

അങ്ങിനെ ആ പറക്കാൻ കഴിയുമെന്ന് ഇന്നും വിശ്വസിക്കുന്ന അന്വേഷിയോട് എന്റെ അറിവില്ലായ്മക്ക് ക്ഷമ ചോദിച്ച് ഞാൻ വണ്ടിയെടുത്ത് നേരെ വീട്ടിലേക്ക് വിട്ടു…. അത്രക്കും ഭയന്നിരുന്നു.. ഇനി എവിടെവച്ചാണോ കാണുക.

-മർത്ത്യൻ-Categories: നര്‍മ്മം

Tags:

3 replies

  1. pathetic. I wish they read little more the so called ” Thatwajnai”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: