നര്‍മ്മം

നെറ്റോപദേഷം

അമ്പെയ്യണൊ അതോ തന്റെ പേരെഴുതിയ ആ അമ്പും കാത്ത് മിണ്ടാതെ തല കുനിച്ചോ നെഞ്ച് വിരിച്ചോ നിൽക്കണൊ…. കലിയുഗ അർജുനന്മാർ കണ്ഫ്യൂഷനിലാണ്….. നേരിട്ട് പരിചയമുള്ളവരും, അല്ലാത്തവരുമായി അയ്യായിരം ലിമിറ്റ് എത്താനായ ഫ്രണ്ട് ലിസ്റ്റ്….. അവരിൽ ആരെയാണ് നിഗ്രഹിക്കുക…. കലിയുഗ കൃഷ്ണന്മാർക്കാണെങ്കിൽ ഓണ്‍ലൈൻ ഗോപികമാരെ ലൈനടിച്ചും അവരുടെ ഫേസ് ബുക്ക് മെസ്സേജ് ലൈക്കിയിട്ടും ഷെയറിയിട്ടും ഉപദേശിക്കാൻ സമയം… Read More ›

രാഷ്ട്രീയ മോടി പിടിപ്പിക്കൽ

ഭാരതത്തെ മോടി പിടിപ്പിക്കാൻ അവൻ വരണമെന്ന്… പക്ഷെ അവന്റെ മോഡസ് ഒപ്പെറാണ്ടി ശരിയല്ലല്ലോ എന്നൊരുത്തൻ… ‘എന്റെ പള്ളി’ എന്ന് മറ്റൊരുത്തൻ… പള്ളിയെപ്പറ്റി പറയരുതെന്ന് വേറൊരുത്തൻ… പോളണ്ടിനെ പറ്റിയല്ലെ ശബ്ദിക്കാൻ വിലക്ക് ഒരുത്തന്റെ സംശയം… ഇനി പള്ളിയെപ്പറ്റിയും പറയരുത് എന്നൊരാൾ… പക്ഷെ അമ്പലങ്ങൾ കക്കൂസാക്കുമന്നല്ലെ?… അല്ല വിഡ്ഢി അമ്പലങ്ങളേക്കാൾ ആവശ്യം കക്കൂസെന്നാണ് കറക്റ്റ്… അതാരു പറഞ്ഞതാ..?… ഇപ്പോൾ… Read More ›

സ്പിരിട്ട്

സ്പിരിട്ട് കണ്ടു പകുതിക്ക് ശേഷം ഉറങ്ങിപ്പോയി അഥവാ ഇറങ്ങി പോയി പുറത്തു വന്നപ്പോള്‍ ആരോ പരിഹാസത്തോടെ ചോദിച്ചു “എങ്ങിനെയുണ്ടായിരുന്നു..?” “കലക്കന്‍” ഞാനും പറഞ്ഞു “പടമായാല്‍ ഇങ്ങനെ വേണം മോഹന്‍ലാല്‍ അഭിനയിക്കുകയല്ല ജീവിക്കയാണ്…… ഏതായാലും വൈകീട്ടെന്താ പരിപാടി നീ വാ..നമുക്ക് മഹാറാണീലേക്ക് പോകാം…” മുഴുവന്‍ കണ്ടില്ലെങ്കിലെന്താ മുഴുവന്‍ മനസ്സിലായല്ലോ -മര്‍ത്ത്യന്‍- ഇനി സത്യം..സിനിമ മുഴുവന്‍ കണ്ടു…വളരെ നന്നായിട്ടുണ്ട്…മഹാറാണി… Read More ›

കടംകഥ

കടക്കാരുടെ ശല്യം പേടിച്ച് കടയും പൂട്ടി കടപ്പുറത്തിരുന്ന് കടലാസില്‍ പൊതിഞ്ഞ കടല തിന്നുമ്പോള്‍ സൂര്യനെ വിഴുങ്ങിയ കടല്‍ മുന്‍പില്‍ വന്ന് പറഞ്ഞു . “ഒട്ടും മടിക്കാതെ എന്റെ മടിയിലേക്ക്‌ കടന്നു വരൂ ഇനി ഒര് കടക്കാരും കരക്കാരും ശല്യം ചെയ്യില്ല…. കടമകളുടെ കുടക്കീഴിയില്‍ ഇനിയും കടിച്ചു പിടിച്ച് തൂങ്ങി കിടക്കരുത്..” -മര്‍ത്ത്യന്‍-

പ്രൊമീത്ത്യൂസും, മര്‍ത്ത്യനും ഗ്രീസിലെ പ്രശ്നങ്ങളും

പ്രൊമീത്ത്യൂസ് മര്‍ത്ത്യന് അഗ്നി കട്ട് കൊടുത്തത് വേറൊന്നും കൊണ്ടല്ല അവന്‍ ഒരു മുറി ബീഡിയും ചുണ്ടില്‍ വച്ച് തീപ്പെട്ടി അന്വേഷിച്ചു ലോകം മുഴുവന്‍ ചുറ്റി കറങ്ങി വിഷമിക്കുന്നത് കണ്ടിട്ടാണത്രേ. താന്‍ അഗ്നി മര്‍ത്ത്യനില്‍ നിന്നും ഒളിപ്പിച്ചു വച്ചത് ബീഡി വലിച്ച് ആരോഗ്യം നശിപ്പിക്കരുത് എന്ന് കരുതിയിട്ടാണെന്ന് സ്യൂയെസ് തിരുമനസ്സിന്റെ പക്ഷം. പിന്നെ പ്രൊമീത്ത്യൂസിനെ കെട്ടിയിട്ട് കഴുകനെ… Read More ›