ക്ഷണപ്രഭ

ഭാസുരമായ മഞ്ഞു പെയ്ത പ്രഭാതം ഇന്നൊരല്പം വൈകി വരട്ടെ ഇന്നുച്ചക്ക് ഏതായാലും പള്ളിക്കൂടമില്ലല്ലൊ; പിന്നെ സായാഹ്നം… അത് ജനിക്കുന്നതിനു മുൻപേ തന്നെ നമുക്ക് രാത്രിയുമായി ഇണ ചേരാം. എത്ര നേരമെടുക്കുമെന്ന് ആർക്കറിയാം ഇന്നത്തെ പ്രഭാതത്തിന് മറ്റേതൊരു പ്രഭാതവും പൊലെയാവാൻ അല്ലെങ്കിൽ മറ്റേതൊന്നിനേക്കാളും അസാധാരണമായൊന്നാകാൻ ശരിക്കും എത്ര നേരമെടുക്കും? ഒരു പെട്ടിക്കട നിറയെ മിഠായിയിട്ട ചില്ലു കുപ്പികൾ പള്ളിക്കൂടത്തിലേക്ക് നടക്കുന്ന കുട്ടികളെ വിളിക്കുന്നുണ്ട്. അപരിചിതമായൊരു മൃതദേഹവുമായി കുറെ അപരിചിതർ നടന്നു നീങ്ങുന്നു ജീവിച്ചിരുന്നത് പുരുഷനോ സ്ത്രീയോ എന്നറിയില്ല, പ്രസക്തവുമല്ല……

പ്രെയർ റ്റു മാസ്കസ് – ലിയോപോഡ് സെഡ് സെങ്‌ഹോ

സെനഗളീസ് കവിയും സെനെഗളിന്റെ ആദ്യത്തെ രാഷ്ട്രപതിയുമായ ലിയോപോഡ് സെഡ് സെങ്‌ഹോറിന്റെ (9 October 1906 – 20 December 2001) പ്രെയർ റ്റു മാസ്കസ് (prayer to masks) എന്ന കവിതയുടെ മലയാളം പരിഭാഷ. അദ്ദേഹം ഒരു ആഫ്രിക്കൻ സോഷ്യലിസ്റ്റും സെനഗളീസ് ഡെമോക്രാറ്റിക്ക് ബ്ളോക് പാർട്ടിയുടെ സ്ഥാപകനുമായിരുന്നു. പ്രെയർ റ്റു മാസ്കസ് – ലിയോപോഡ് സെഡ് സെങ്‌ഹോ —————————————– മുഖംമൂടികൾ! മുഖംമൂടികൾ! കറുത്ത മുഖംമൂടികൾ, ചുവന്ന മുഖംമൂടികൾ, നിങ്ങൾ കറുപ്പും വെളുപ്പും കലർന്ന മുഖംമൂടികൾ, ആത്മാക്കൾ ശ്വാസം…

പശ്ചാത്താപത്തിന്റെ അസ്വസ്ഥ ഇടവേളകൾക്കിടയിൽ

പശ്ചാത്താപത്തിന്റെ അസ്വസ്ഥതകളുടെ ഒരു ചെറിയ ഇടവേള. പിന്നീടതപ്രത്യക്ഷമാകുന്നു. ഇതു വരെ നിങ്ങൾ ചെയ്തതെല്ലാം നിര്‍ദ്ദോഷവും പൂർണ്ണവുമായിരുന്നെന്ന പോലെ. എല്ലാം കൃത്യമായി ആസൂത്രണം ചെയ്ത് ഒരു കുറവുമില്ലാതെ നിറവേറ്റിയ പോലെ; ജീവിതം നിങ്ങൾ പുസ്തകത്തിൽ നിന്നും വായിച്ചെടുക്കുന്ന ഒന്നാണെന്നപോലെ, അല്പം കഴിഞ്ഞ് നിങ്ങൾ വീണ്ടുമോടുന്നു അടുത്ത ചെറിയ ഇടവേളയെ ലക്ഷ്യമാക്കി മുകളിൽ ആ പശ്ചാത്താപത്തിന്റെ അസ്വസ്ഥത വീണ്ടും നിഴലിക്കുന്നു. നമ്മളെല്ലാവരും ഒരിക്കൽ മരങ്ങള്‍ തിങ്ങുന്നിടത്തേക്ക് നടന്ന് പോകും; കൊഴിഞ്ഞ ഇലകളിൽ നിഴലുകൾ വീഴാത്തൊരിടത്തേക്ക്. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കഥകൾ പറയേണ്ടാത്ത…

അംനീസ്യ – ഒരു കവിത

ഒരടുക്കും ചിട്ടയുമില്ലാത്ത കുറേ എണ്ണം ചിലതിൽ സമയം നിശ്ചിതപ്പെടുത്തിയിട്ടുണ്ട്. ചിലത് പൂർണ്ണമല്ലാത്തതിനാൽ ലൈനിന്റെ ഏറ്റവും ഒടുവിലാണ്. പലതും സ്വബോധത്തിലല്ല. ചിലത് ഉച്ച വെയിലിൽ വിയർത്ത് കുളിച്ചിരുന്നു. ചിരിച്ചു വന്നവ അധികവും കോളേജ് വരാന്തകളിൽ നിന്നാണ്. ചിന്തിപ്പിക്കാൻ കഴിയുന്നവ, അവ എപ്പോഴും യാഥാർഥ്യങ്ങളിൽ പിടിയുറപ്പിക്കാത്തവയാണ് ഓർമ്മകൾ, അതുണ്ടാവണം എന്നല്ലാതെ നല്ലതാവണം എന്നില്ലല്ലോ. പൂർണ്ണമാവണം എന്നുമില്ല. ചില തുണ്ടുകൾ അത് തന്നെ ധാരാളം. ചിലപ്പോൾ അവക്ക് തമ്മിലുമുണ്ട് ഒരു നിശബ്ദമായ ഏറ്റുമുട്ടൽ. ആർക്കാണ് ജീവിതത്തിൽ കൂടുതൽ പങ്ക് എന്നായിരിക്കാം. ആരെയാണ്…

നിങ്ങളുടെ അർത്ഥങ്ങൾക്കായി ഇതാ കുറെ വാക്കുകൾ

മനസ്സിൽ കുറെ വാക്കുകൾ വന്നു നിറയുന്നുണ്ട്. ചിലതിനർത്ഥമുണ്ട് ചിലതിന്റെ അർത്ഥം മനസ്സിൽ എവിടെയോ നഷ്ടപ്പെട്ടു പോയി. ഇതിൽ നിന്നുമൊരു കവിത ശ്രമിച്ചു പരാജയപ്പെട്ടു. ഇന്ന് വന്നിരുന്ന് അതെല്ലാം ഒരുമിച്ചെടുത്ത് നിരത്തി വച്ചു. ഇതാ……. നിങ്ങളുടെ അർത്ഥങ്ങൾക്കായി ഇതാ കുറെ വാക്കുകൾ —————————————- ഒരു പരിചയവുമില്ലാത്തോരു മുഖത്തെ കണ്ണുനീരിൽ ഒരവധി മുഴുവൻ ചിലവഴിച്ചു. തിരിച്ചറിഞ്ഞിട്ടുണ്ടാവുമോ? എന്നെ… ആ യാത്രാമൊഴിയിൽ അടങ്ങിയ പുഞ്ചിരി. കഴിയില്ല എന്നറിയാം എങ്കിലും നടന്നു തീരാൻ പറ്റാത്ത ദൂരം നെറ്റിയിൽ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു മർത്ത്യൻ. സ്വന്തം കണ്ണിൽ…

അരയന്‍

കടൽ അവളുടെ കഥ അരയനെ പറഞ്ഞു കേൾപ്പിക്കുന്നു, അവളുടെ ആഴങ്ങളിൽ സ്വതന്ത്രമായി നീന്തിക്കളിക്കുന്ന മീനുകളെ കുറിച്ച്, അവനൊരിക്കലും പിടിക്കാൻ കഴിയാതെ പോകുന്ന ആ മീനുകളെ കുറിച്ച്. കടൽ അവളുടെ കഥ മീനുകളെ പറഞ്ഞു കേൾപ്പിക്കുന്നു, അവർ ആകാശം കാണാൻ ആഗ്രഹിച്ചാൽ – അവരെ പിടിക്കാൻ ഒരുങ്ങി നിൽക്കുന്ന ഒരരയനെ കുറിച്ച്. അരയൻ അവന്റെ കഥ തോണിയെ പറഞ്ഞു കേൾപ്പിക്കുന്നു, അതിനോട് ശാന്തമായി ആടിക്കളിക്കാതിരിക്കാൻ പറയുന്നു. ആകാശം കാണാൻ വരുന്ന മീനുകളെ കടലിന്റെ ആഴങ്ങളിലേക്ക് പേടിപ്പിച്ചോടിക്കരുതെന്ന് പറയുന്നു. കടലും…

അതിനെ അതിന്റെ പാട്ടിന് വിട്

സൂര്യനെ നോക്കി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ…? “നാശം ഈ പകലിന് അല്പം കൂടി ദൈർഖ്യമുണ്ടായിരുന്നെങ്കിൽ” എന്ന് അല്ലങ്കിൽ “നാശം ഈ പകലിന് ദൈർഖ്യമൽപ്പം കുറഞ്ഞെങ്കിൽ” എന്ന് ഉണ്ടാവില്ല…. സൂര്യന്റെ കാര്യങ്ങൾ കണ്ണും പൂട്ടിയങ്ങ് വിശ്വസിച്ചു കാണും. നിങ്ങൾക്കറിയാമായിരിക്കും, ഒന്നും ചെയ്യാൻ കഴിയില്ലെന്ന്. ചിലപ്പോൾ പകലായാലും രാത്രിയായാലും വലിയ വ്യത്യാസം കാണില്ല. ചിലപ്പോൾ…ചിലപ്പോൾ….ചിലപ്പോൾ ചിലപ്പോൾ നിങ്ങൾക്ക് ചിന്തിക്കുന്നത് പോലും വളരെ മടുപ്പായിരിക്കും. ശാസ്ത്രത്തിൽ വലിയ രുചിയും വശതയുമുണ്ടാകില്ല. എല്ലാം വെറും അപ്രധാനമായൊരു ദിവസം മാത്രമായിരിക്കും. ചിലപ്പോൾ ഇന്നലെകളിൽ മാത്രമായിരിക്കും നിങ്ങളുടെ…

വാതിലും ജനലും

ചിലരെ പ്രാത്സാഹിപ്പിക്കാനായി പറയുന്നൊരു വാചകമുണ്ട്. ഒരു വാതിലടഞ്ഞാൽ നൂറെണ്ണം തുറക്കപ്പെടുമെന്ന്… വാതിലുകൾക്ക് പകരം ചുമരുകൾ മാത്രം കാണുന്നവരോട് എന്ത് പറഞ്ഞിട്ടെന്ത് കാര്യം.. ? പക്ഷെ ഈ ലോകം വാതിലുകളും ജനലുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. എല്ലാം ജീവിതത്തിന്റെ ഓരോ വീക്ഷണങ്ങളിലേക്ക് തുറക്കുന്നവ, അവസരങ്ങളിലേക്കും വെല്ലുവിളികളിലേക്കും ഒരുപോലെ തുറക്കുന്നവ. ചിലപ്പോൾ അവ തുറക്കാതിരിക്കുന്നതാണ് സുരക്ഷിതമെന്ന് തോന്നും. അജ്ഞാതമായ എന്തിനെയോ കുറിച്ചുള്ളൊരു ഭയം. വാതിലിന്റെയും ജനലിന്റെയും അപ്പുറത്ത് എന്താണെന്നറിയാത്തതിന്റെ ആശങ്ക. പക്ഷെ വാതിലുകളും ജനലുകളും തുറക്കാൻ വിധിക്കപ്പെട്ടതാണ് ചിലപ്പോൾ പൊട്ടിപ്പൊളിച്ചു കളയേണ്ടവയുമാണ്…

അപ്രധാനമായ നുറുങ്ങുകൾ

ഒരു മണൽത്തരി ചെറിയൊരു മൺകൂനയുമായി മല്ലിട്ട് ജയിക്കുന്നു. ഇതിൽ ഉറുന്പിന്റെ അഭിപ്രായം ആരും ചോദിക്കുന്നില്ല. സമയത്തിന്റെ മറഞ്ഞു പോകുന്ന അപ്രധാനമായൊരു നുറുങ്ങിൽ, അവ്യക്തമായൊരു സ്നേഹസ്പർശം ഒരു വന്യ മൃഗത്തിനെ ഉണർത്തുന്നു. ആരു പറഞ്ഞു നമുക്ക് പേടി ആവശ്യമാണെന്ന് ? ‘ആര്’ എന്നതിനി പ്രസക്തമല്ല…. ‘എന്തിന്’ എന്നത് എന്നും പ്രസക്തമാണ് കാരണം…. അത് പല അടഞ്ഞിട്ട വാതിലുകളും തുറക്കും. ങാ! പിന്നെ ഉറുന്പിന്റെയും മണൽത്തരിയുടെയും കാര്യം; അവക്കിടയിൽ ഭീതിയില്ല, സ്നേഹമില്ല, സമയവുമില്ല. ‘എന്ത്’ന്റെയും’ ‘ആര്’ന്റെയും’ തുച്ഛമായ ചില നുറുങ്ങുകൾ…

ശ്വാനന്റെ പൂട്ടു പാട്ട്

രാത്രി ഉറക്കമുണർന്നപ്പോൾ നായ ഉറക്കത്തിൽ നിന്നു വീണ്ടും ഇറങ്ങി നടക്കുന്നു പുലർച്ചക്കു മുൻപേ ഇടനാഴിയിൽക്കൂടി അങ്ങിനെ ഒച്ചയുണ്ടാക്കാതെ, പുറത്ത് ചാറുന്ന മഴയുടെ ശബ്ദത്തിൽ ഒളിക്കാൻ ശ്രമിക്കുന്ന പോലെ. എന്ത് പേടിസ്വപ്നമായിരിക്കണം അവനെ ഉണർത്തിയത് ? പേടി നമുക്കെല്ലാമുണ്ട്, ഉള്ളിൽ പലയിടത്തും, ഒരേ പോലുള്ളതും വ്യത്യസ്തവും. മനസ്സിനുള്ളിലാണെന്ന് അംഗീകരിക്കില്ല…. ആരും… ഇങ്ങനെ പുറത്ത് മഴ ചാറുന്പോൾ, ഉള്ളിൽ ശ്വാന രാവുകളിൽ ഉറക്കമിളച്ചിരിക്കും. ഇരുട്ടിലിറങ്ങാൻ ഭയന്ന്, എത്ര മഴയുള്ള രാത്രികളിൽ നൃത്തം വയ്‌ക്കാതിരുന്നിട്ടുണ്ട്. ഏറ്റവും ആവശ്യമുള്ളപ്പോൾ പോലും, ഏറ്റവും പ്രിയങ്കരമായ…

വൈകീട്ടെന്താ പരിപാടി – ഒരു കവിത

വരാന്തയിൽ, ചുറ്റിക്കറങ്ങുന്ന സായാഹ്ന വികാരത്തിന്റെ ഗന്ധമുണ്ടായിരുന്നു. മേഘങ്ങൾക്കുള്ളിൽ കൂടി നിഷ്പ്രായാസം പൊട്ടിവന്ന സൂര്യകിരണവുമായി പലരും സല്ലപിച്ചിരുന്നു. കോണികൾ ഓടിക്കയറി ചെല്ലുന്പോൾ മുഖത്ത് കൊട്ടിയടക്കപ്പെട്ട വാതിലിന്റെ മുൻപിൽ നില്കുന്നവന്റെ ചെരുപ്പിൽ പറ്റിക്കിടക്കുന്ന പുൽത്തകിടിയിലും സങ്കടം നിറഞ്ഞിരുന്നു. കൂടപ്പിറപ്പുകളെ കരുണയില്ലാതെ പറത്തിക്കളഞ്ഞ് മുന്നേറുന്ന കാറ്റിനെ നോക്കി നിന്ന പൂവിലെ അവശേഷിച്ചിരുന്ന ഇതളിലും ഒരു വേദന കണ്ടിരുന്നു. ഇതെല്ലാം വിലപ്പെട്ടതാണ്.. ഈ ലോകത്തിന്റെ നിലനിൽപ്പിന് കാണാൻ നിങ്ങൾക്ക് സമയം ഉണ്ടായിരിക്കണമെന്നില്ല പക്ഷെ ഇത് നടന്നില്ല എന്ന് മാത്രം പറയരുത്. വൈകീട്ടെന്താ പരിപാടി…

ഒരു നഗരത്തിന്റെ കഥ

ഒരു തെരുവു വിളക്കിന്റെ അടിയിൽ ഒരു നഗരം പിറന്നു വീഴുന്നു മഞ്ഞ വെളിച്ചത്തിൽ അവരെല്ലാം അതിനുവേണ്ടി വെള്ള നിറത്തിലുള്ള ശവപെട്ടിയൊരുക്കുന്നു. എന്ന് മരിക്കും എന്ന് ജാതകം കുറിച്ച് തിട്ടപ്പെടുത്തുന്നു. പീരങ്കികൾക്ക് അതിന്റെ കവാടം തുറന്നു കൊടുക്കുന്നു. അതിൽ ജനങ്ങൾ രാപ്പാർത്തു തുടങ്ങുന്നു. കുട്ടികൾ തോക്കുകൾ നട്ടു വളർത്തുന്നു. ഒരു തോക്കിന്റെ മുകളിൽ അവർ ഊഞ്ഞാലു കെട്ടുന്നു. വെടിയുണ്ടകളിലെ മരുന്നെടുത്ത് ആരോ കോലം വരയ്ക്കുന്നു. ഉത്സവം അടുത്ത് വന്നപ്പോൾ ആരോ അഭിപ്രായം പറയുന്നു. “നമുക്ക് ഈ വർഷം നഗരം…