പറയാനുള്ളതെല്ലാം പറഞ്ഞു തീർന്നു
പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞ്
വിരസതകളിൽ നിന്നും വിരസതകളിലേക്ക്
നീങ്ങാറുള്ള ആത്മഹത്യാ ശ്രമങ്ങൾ
എനിക്കും മടുത്തു…..
ഇനി മൌനം പുതച്ചു കിടന്നുറങ്ങാം
നിനക്ക് വേണമെങ്കിൽ കാവലിരിക്കാം
സ്വപ്നത്തിൽ എന്തെങ്കിലും കണ്ട് പേടിച്ച്
പുതുമയുള്ള വല്ലതും പറയുമോ
എന്ന് കാതോർത്തിരിക്കാം….
ഞാൻ ഉറങ്ങട്ട…… നീ കാവലിരിക്കുക
-മർത്ത്യൻ-
Categories: കവിത
Leave a Reply