മരിച്ചവരുടെ സ്വപ്നങ്ങൾ

നമ്മളെല്ലാം മരിക്കും..അതിൽ സംശയം വേണ്ട…അതിന് ശേഷം ഒന്നുമില്ല…അതിൽ സംശയമുണ്ടോ…? അല്ല ഉണ്ട്..ഒരാൾ മരിച്ചതിന് ശേഷംജീവിച്ചിരിപ്പുള്ളവർക്ക് ഉണ്ട്…പലതുമുണ്ട്… മരിച്ചയാളുടെ വേർപാട്…ഓർമ്മകൾ…മറ്റുള്ളവരുമായി പങ്കു വച്ചതിനു ശേഷം പോകാൻ നേരം കുത്തി കെടുത്തിയ സ്വപ്നങ്ങൾ… പാതി കണ്ടവ….. പകുതി യാത്ര ചെയ്തവ… അതേറ്റെടുക്കാൻ ജീവിച്ചിരിക്കുന്നവർ ആരെങ്കിലും ഉണ്ടാകുമോ..?എന്തിന് ഏറ്റെടുക്കണം….നമ്മുടെ സ്വപ്നങ്ങളല്ലല്ലോ…. അല്ലെ..?പക്ഷെ സ്വപ്നങ്ങൾ മറ്റുള്ളവരോട് പറഞ്ഞാൽ അവരും അതിന്റെ ഭാഗമാവും…ആവില്ലേ..?… Read More ›

Recent Posts

 • ഓരോ ശനിയാഴ്ച്ചകൾ പോണ പോക്കേ…

  കേരളത്തിലെ ചില മാധ്യമങ്ങളുടെ വാര്‍ത്തകളും മെഴുക്ക്പുരട്ടിയും പോഡ്കാസ്റ്റും ഭീംസേന്‍ ജോഷിയും തകഴിയും ഗാന്ധിയും ചിക്കന്‍ കറിയും ചോറും മോരും പഴയ മലയാള പ്പാട്ടുകളും ജേംസണ്‍ ഐറിഷ് വിസ്കിയും ആഞ്ചലാ മെര്‍ക്കലും തമ്മിലൊക്കെ എന്ത് ബന്ധം..? പ്രത്യേകിച്ച് ഒന്നുമില്ല… ബന്ധങ്ങളൊക്കെ നമ്മളായി ഉണ്ടാക്കുന്നതല്ലെ… ചിലത് നമ്മള്‍ക്ക് മാത്രമായി ഒത്തുവരികയും ചെയ്യും.. ഇങ്ങനെ… ഇന്നലെ അനാവശ്യമായി… ഒരു കാര്യവുമില്ലാതെ… Read More ›

 • ക്യാ-റെയിൽ..? കേ-റെയില്‍… ഭായ്… കേ-റെയില്‍…

  അഞ്ച് വിധം കേ-റെയില്‍കാരാണുള്ളത് എന്ന് തോന്നുന്നു… ഒന്നും അറിയില്ല പക്ഷെ കേറെയില്‍ വേണം ഒന്നും അറിയില്ല പക്ഷെ കേറെയില്‍ ശരിയല്ല കാര്യങ്ങള്‍ പഠിച്ചു കേറെയില്‍ വേണം കാര്യങ്ങള്‍ പഠിച്ചു കേറെയില്‍ പ്രശ്നമുണ്ട് പഠിച്ചിട്ടുമില്ല അറിയുമില്ല പക്ഷെ അഭിപ്രായമുണ്ട് ഞാന്‍ ഇതില്‍ കാറ്റഗറി 5…. 😁😉😜 പഠിച്ചിട്ടുമില്ല അറിയുമില്ല പക്ഷെ അഭിപ്രായമുണ്ട്… വികനത്തിന്റെ കൂടെയാണ്… മനുഷ്യന്റെ കൂടെയാണ്…. സമയത്തിന്റെ… Read More ›

 • Decoding Greatness | ബല്ലാത്ത പുസ്തകം

  റോണ്‍ ഫ്രീഡ്മാന്‍ എഴുതിയ പുസ്തകമാണ് Decoding Greatness… അതാണ് ഈ ആഴ്ച്ച  ബല്ലാത്ത പുസ്തകങ്ങളിൽ…. ലോകത്തിൽ പല മേഖലകളിലും പ്രാഗൽഭ്യം തെളിയിച്ചവർ തന്നെ പുതിയ കഴിവുകൾ പഠിക്കുന്നതും പഴയതിനെ നവീകരിച്ച് മുന്നേറുന്നതും എങ്ങനെ എന്ന് പറയുന്ന പുസ്തകം… പുസ്തകത്തിനെ കുറിച്ചോരു ചെറിയ വീഡിയോ യൂട്യൂബിൽ ചെയ്തിട്ടുണ്ട്… അതിനെ കുറിച്ചുള്ള അല്പം വിപുലമായ പോഡ്‌കാസ്റ്റും മുൻപ് ചെയ്‌തിരുന്നു…  

 • ട്രൂ കോപ്പി വെബ്സൈന്‍ | Truecopy Webzine

  ട്രൂ കോപ്പിയുടെ പുതിയ ലക്കം വെബ്സൈന്‍ ഇറങ്ങി.. ഞാന്‍ സബ്സ്ക്രൈബ് ചെയ്തിട്ട് ഒരു മാസത്തില്‍ കൂടുതലായി… പക്ഷെ വായിച്ച്/കേട്ട് തുടങ്ങിയിട്ട് കുറച്ചേ ആയുള്ളു….  മലയാളത്തില്‍ ഗൗരവമായ വിഷയങ്ങളെ കുറിച്ച്… സമൂഹത്തെ കുറിച്ച്…. കാഴ്ച്ചപ്പാടുകള്‍… അഭിപ്രായങ്ങള്‍… ആശയങ്ങള്‍… അങ്ങനെ നമ്മളെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ധാരാളമുണ്ട് ഒരോ ലക്കത്തിലും… ലോകത്തിന്റെ ഏത് ഭാഗത്തുള്ള മലയാളികളും ഒരിക്കലെങ്കിലും ഇതൊന്ന് ട്രൈ… Read More ›

 • Penpositive Outclass പോഡ്കാസ്റ്റിംഗ് ജേർണൽ

  മലയാളം പോഡ്കാസ്റ്റിന്റെ കൂടെ ഇംഗ്ലീഷ് പോഡ്‌കാസ്റ്റും പുരോഗമിക്കുന്നുണ്ട്… രണ്ടും എന്റെ ഒരു പഠന രീതിയായാണ് ഞാൻ കാണുന്നത്…. മലയാളം കുടുതലും വിഷയങ്ങളെ ആസ്പദമാക്കി വായിക്കുന്ന ലേഖനങ്ങളെ കുറിച്ചാണ് ഈയിടെ കുടുതലെങ്കിൽ ഇംഗ്ലീഷ് പോഡ്കാസ്റ്റ് എന്റെയൊരു ജേർണലിന്റെ ശബ്ദാവിഷ്‌ക്കാരമാണ്… ദിവസവും എന്തെങ്കിലും ചെയ്യുന്നത് ജീവിതത്തിന് ഒരു അടുക്കും ചിട്ടയും കൊണ്ടു വരും എന്ന് ചെറുപ്പത്തിലേ പറഞ്ഞ് കേട്ടിട്ടുണ്ട്……. Read More ›

 • 2021.ലെ പുസ്തകങ്ങൾ | ബല്ലാത്ത പുസ്തകങ്ങൾ

  സന്തോഷം പകർന്ന… ചിന്തിപ്പിച്ച… തെറ്റുകൾ ചൂണ്ടിക്കാട്ടിയ…. പുനർവിചിന്തനം ചെയ്യിപ്പിച്ച… ഏതാനും പുസ്തകങ്ങളായിരുന്നു 2021.ൽ  ഫേസ്‌ബുക്കിൽ പലരുമായി കമന്റു പോരുകളിൽ അടികൂടിയില്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ വായിക്കാമായിരുന്നു… ഏതായാലും ഈ വായന കൊണ്ട് ഒരു ഗുണമുണ്ടായി… സമയത്തെ കുറിച്ച് അല്പം കൂടി ബോധവാനായി…. ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും… എല്ലാം.. നമ്മൾ വായിക്കുന്ന പുസ്തകങ്ങളും പരിചയപ്പെടുന്ന ആളുകളും കാണുന്ന… Read More ›

 • മൃണാൾ സെന്നിന്റെ ഒരു ബല്ലാത്ത ബംഗാളി സിനിമ

  ഉത്പൽ ദത്തും അഞ്ചൻ ദത്തും അഭിനയിച്ചിട്ടുള്ള മൃണാൾ സെന്നിന്റെ 1981.ലെ സിനിമ…  ഞാൻ Mubi എന്ന സ്ട്രീമിങ് പ്ലാറ്റഫോമിലാണ് സംഭവം കണ്ടത്… അവിടെ ഒരു മൃണാൾ സെൻ ഫെസ്റ്റിവൽ പോലെയുണ്ടായിരുന്നു…  ബല്ലാത്ത സിനിമകളിൽ പുതിയ സിനിമകളല്ല… ഞാൻ ഈയിടെ കണ്ട പഴയ സിനിമകളാണ് കൂടുതലും… മലയാള ഭാഷയിലല്ലാത്ത സിനിമകൾ…. മൃണാൾ സെന്നിന്റെ സിനിമകൾ അധികം കണ്ടിട്ടില്ല…… Read More ›

 • 80 വയസ്സു വരെ നമ്മൾ ജീവിക്കുകയാണെങ്കിൽ 4000 ആഴ്ച്ചകളെ ഉള്ളു | ബല്ലാത്ത പുസ്തകങ്ങൾ

  ആദ്യം ആലോചിച്ചപ്പോൾ വലിയ പ്രശ്നം തോന്നിയില്ല… 80 എന്ന വയസ്സിലേക്ക് ഇനിയും സമയമുണ്ട്… 4000 വലിയൊരു നമ്പറായും തോന്നി…. പക്ഷെ പിന്നെയാണ് കാര്യം ശരിക്കങ്ങ് കത്തിയത്… ഈ കണക്കിന് എനിക്ക് ഇനി 1500 ആഴ്ച്ചക്കകളെ ഉള്ളു…. വളരെ കുറഞ്ഞ് പോയല്ലോ… എന്നൊരു തോന്നൽ…. ഒലിവർ ബർക്ക്മാനെഴുതിയ പുസ്തകമാണ് Four Thousand Weeks: Time Management for Mortals…  … Read More ›

 • ഫേസ്ബുക്കിനോട് വിട | 2022 വരുമ്പോൾ – 6 

  അങ്ങനെ 2022 വരുന്നതിന് മുൻപ് തന്നെ ഫേസ്ബുക്കിനോട് വിട പറഞ്ഞു… 2022.ൽ ആ പ്ലാറ്റഫോമിൽ നിന്നുമിറങ്ങി പോകണം എന്ന് കരുതിയതാണ് പക്ഷെ ഇന്നലെ വൈകീട്ട് വളരെ പെട്ടന്ന് അതിന് സമയമായി എന്ന തോന്നൽ വന്നു…. അതങ്ങ് ചെയ്തു… ഈ പോസ്റ്റ് അതെന്തിന് ചെയ്തു എന്നും ഇനിയൊരു പോസ്റ്റും ഉണ്ടാവില്ലേ എന്നൊക്കെ ചോദിക്കുന്ന എന്നെയും എന്റെ സാമൂഹിക… Read More ›