അമേരിക്കയിൽ എത്തുമെന്ന് കരുതിയതല്ല
അത് പറഞ്ഞവരെയൊക്കെ കളിയാക്കിയിട്ടെ ഉള്ളു
അതു കൊണ്ടായിരിക്കണം ഇടയ്ക്കൊക്കെ രാത്രി
ബാക്ക്.യാർഡിലേക്കുള്ള വാതിൽ തുറന്ന്
പുറത്ത് പോയി കണ്ണടച്ചു നിൽക്കും
ചീവീടുകളുടെ ശബ്ദം ഇവിടെയുമുണ്ട്
എന്നെങ്കിലും കണ്ണ് തുറന്ന് തിരിച്ചു കയറുന്നത്
കോഴിക്കോട്ടുള്ള ആ വീട്ടിലേക്കാകും
ഇവിടെ മലയാളികളുണ്ട് പക്ഷെ എല്ലാവർക്കും
ഒരു അമേരിക്കൻ മണമാണ്
എനിക്കും……
എത്ര കുളിച്ചാലും അതങ്ങ് പോകുകയുമില്ല
-മർത്ത്യൻ-
Categories: കവിത
Leave a Reply