ഇതെഴുതാൻ ഒരു കാരണമുണ്ട്…. ഈയിടക്കായി ഞാൻ മനീഷ് നാരായണൻ എന്നൊരു വ്യക്തിക്കെതിരെ പലരും സോഷ്യൽ മീഡിയയിൽ ആഞ്ഞടിക്കുന്നത് കണ്ടു…. എനിക്ക് വ്യക്തിയെ അറിയില്ല ഞാൻ വായിക്കാറുമില്ല.. എങ്കിലും മനസ്സിലായി ഒരു സിനിമാ നിരൂപകനാണെന്ന്…. പിന്നെ ഞാൻ കക്ഷിയുടെ ചില നിരൂപണങ്ങൾ വായിച്ചു.
ഞാൻ ഒരു നിരൂപകനല്ല ഒരു സിനിമാ പ്രേമി മാത്രം… സഹികെട്ട് സിനിമാ തീയറ്റർ വിട്ടോടുകയോ, രക്ഷപ്പെടാനായി ഉറങ്ങുകയോ ചെയ്യേണ്ടി വരുന്ന സിനിമകളൊഴിച്ച് എല്ലാത്തിനെ പറ്റിയും തരക്കേടില്ലാത്ത അഭിപ്രായം പറയുന്ന ഒരു സാദാ അലവലാദി സിനിമാ പ്രാന്തൻ എന്ന് പറയാം…. എന്റെ ലിറ്റിൽ ബ്രെയിനിൽ തോന്നുന്ന ചിലത് കുറിക്കുന്നു….
Movie Review, Flim Criticism… രണ്ടും രണ്ടാണ്എന്നാണ് എന്റെ പക്ഷം…. ഇന്ന് critic എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ പലരും reviewers മാത്രമാണ്എന്നും …. സിനിമ, നടൻ, നടീ-നടൻ ജോഡി, പ്രായത്തിന്റെ പ്രശ്നങ്ങൾ, കാണണമോ, കാണണ്ടയോ, ഈ സിനിമ നടന്റെ ഭാവിയെ എവിടെ ചെന്നെത്തിക്കും എന്നൊക്കെയാണ് പ്രൈമറി ചർച്ച….
അവർ എഴുതുന്നതിന് പ്രത്യേകിച്ച് ഓണലൈൻ എഴുത്ത് വളരെ ടൈം സെൻസിറ്റീവ് ആയതു കൊണ്ടാവണം, വേഗം എഴുതിക്കൂട്ടി പുറത്തിറക്കുക, കൂടുതൽ ജനം ചർച്ച ചെയ്യാൻ ഇടം വരുത്തുന്ന ഒരു direction എടുക്കുക എന്നുള്ള ഒരു ജനറൽ stand…. കാരണം തീയറ്റർ കാലം കഴിഞ്ഞാൽ ഇത് പലതും ആരും വായിക്കില്ല…..
പക്ഷെ ഈ ഓണ്ലൈൻ എഴുത്തുകാരുടെ ചീത്ത റിവ്യൂ സിനിമയേ മോശമായി ബാധിക്കാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് ജനം വായിക്കുന്നവരാണെങ്കിൽ… എന്നെ പോലുള്ള എസ്പെട് എഴാംകൂലികളല്ല…. റിയൾ റിവ്യൂവേർസ്
പക്ഷെ even ഈ പാവം ഞാൻ പണ്ട് രജനിയുടെ സിനിമ ഇഷ്ടമായില്ല എന്ന് പറഞ്ഞതിന് കുറെ ചീത്ത കേട്ടിട്ടുണ്ട്….സൽമാന്റെ ബജരങ്ങി ഭായീജാൻ കാണില്ല എന്ന് പറഞ്ഞതിനും ചിലരുടെ ചീത്ത വിളി ഇപ്പോഴും കേൾക്കുന്നു.. പക്ഷെ അവ രണ്ടും review എന്നോ criticism എന്നോ പറയാൻ കഴിയില്ല ഒരു സാദാ പ്രേക്ഷകന്റെ തോന്നിവാസങ്ങൾ എന്നേ പറയാൻ കഴിയൂ…. എങ്കിലും അവിടെയും തെറി പറയാൻ ജനം കൂടി….
മനീഷ് എഴുതുന്നത് മുഴുവൻ വായിച്ച് ശരിയോ തെറ്റോ എന്ന് പറയാൻ ഞാനാളല്ല… പക്ഷെ ഒരു സിനിമ ഏതുതന്നെയായാലും അതിനെ വിമർശിക്കാനുള്ള അവകാശം ഏതൊരു പ്രേക്ഷകനുമുണ്ട്… പക്ഷെ ലോജിക്കൽ ആയിരിക്കണം…..
വിമർശകൻ ട്രെന്റിനൊത്ത് നീന്തുന്നവനും, ഫാൻ പ്രീണനത്തിൽ ഏർപ്പെടുന്നവനുമായിരിക്കരുത് എന്നതും പലരും ആവശ്യപ്പെടും… എങ്കിലും പ്രിയനടന്റെ സിനിമ ആരെങ്കിലും പിച്ചി ചീന്തുമ്പോൽ ഒരു വിഷമം കാണും എല്ലാവർക്കും…
മനീഷിന്റെ അയാളുടെ അഭിപ്രായം പറയാൻ സാധിക്കണം…. അഭിപ്രായങ്ങൾ സിനിമകൾ കാണാൻ പോകുന്ന ജനങ്ങളെ നിരിത്സാഹപ്പെടുത്തരുത് എന്നും കൂട്ടത്തിൽ പറയുന്നതിൽ ഒരു പന്തിക്കേടുണ്ടോ എന്നെനിക്കറിയില്ല… ഞാൻ മനീഷ് നാരായണനല്ല…വെറും വിനോദ് നാരായണനാണ്….:)
ഒരു പഴമെടുത്ത് തോക്കാക്കി വെടി വയ്ക്കുന്നു എന്നെ ഉള്ളു……:) 🙂 കാരണം ആൾകാർ സിനിമ കണ്ടില്ലെങ്കിൽ എല്ലാവർക്കും ബുദ്ധിമുട്ടല്ലേ…?
Leave a Reply