മർത്ത്യന്റെ നുറുങ്ങുകൾ Feb 2017

തിരിഞ്ഞു നോക്കാതെ നടക്കാം തിരിച്ചറിയാത്ത വിധം അകലാം ഓർമ്മയിൽ ഇടമില്ലാതെ മറക്കാം എന്താ….? -മർത്ത്യൻ- മഷി പരന്നു കിടന്നിടത്ത് പിച്ച വച്ച് നടന്നെത്തിയതോ…… കഴുത്തിൽ കുരുക്കിടാൻ പാകത്തിലുള്ള അക്ഷരങ്ങളുടെ ഇടയിൽ അർത്ഥമില്ലാത്തോരു വാക്കിൽ നിന്നും ഒരക്ഷരം അടർത്തെടുത്തു കഴുത്തിന് പാകപ്പെടുത്തി കഴിയും മുൻപേ റഫറി വിസിലടിച്ചു…. ടൈമൗട്ട് പോലും…… ഇവനെയൊക്കെ ആരാ വാക്കില്ലാ വരിയുടെ അകത്ത് കയറ്റിയത് ബ്ലഡി ഫൂൾ -മർത്ത്യൻ- ഒരെരിവോടെ അനുഭവിച്ച ജീവിതത്തിൽ ചില മധുരിക്കുന്ന നിമിഷങ്ങൾ…. പക്ഷെ…. മർത്ത്യന് എന്നും ദാഹമാണ്… തുള്ളികളിൽ…

മർത്ത്യന്റെ നുറുങ്ങുകൾ

പാത്രത്തിൽ പരിഹാസം നിറച്ച് മുൻപിൽ വച്ച് തന്നു എടുത്ത് കഴിച്ചപ്പോൾ അതിൽ വറുത്തരച്ച ചില സത്യങ്ങൾ സ്വാദിൽ പെട്ടു ഒന്ന് രണ്ട് ചിരി പൊട്ടിച്ചു ചേർത്തപ്പോൾ എല്ലാം പൂർണ്ണമായി കുടിക്കാൻ വച്ച കണ്ണീരും തൊട്ട് നക്കാൻ വച്ച വേദനയും അല്പം ബാക്കി വച്ച് എഴുന്നേറ്റ് നടന്നപ്പോൾ വയറും മനസ്സും ജീവിതവും എല്ലാം നിറഞ്ഞു വീണു കിടക്കുന്ന ഇലകളിൽ ഒരു മരത്തിന്റെ മുഴുവൻ കഥയും എഴുതിയിട്ടുണ്ടാവണം…. അതാണ്‌ ഇലകൾ കരയാത്തത് കാറ്റിനോട് പ്രണയിക്കാത്തത് ചവുട്ടുന്ന ചെരുപ്പുകളെ കുറ്റം പറയാത്തത്…

ഞാൻ…..

എന്റെ സ്വപ്നങ്ങളിൽ നിന്നും ദൂരെ ഒരു നാല്പ്പത് നാൽപ്പത്തഞ്ച് വർഷങ്ങൾ അകലെ ഒരു ചെറിയ മണ്‍വിളക്ക്…. അത് ഊതി കെടുത്താൻ തയ്യാറായി നില്ലകുന്ന ഒരു പറ്റം ജനം കരച്ചിലും കാത്ത് കിടക്കുന്ന ചിലരും ഇരുട്ടിൽ എല്ല്ലാം നശിപ്പിച്ച് അതാ ഒരട്ടഹാസം ഉണർന്നപ്പോൾ കിടക്ക നനഞ്ഞിരുന്നു കണ്ണീരൊ, വിയർപ്പോ, മൂത്രമോ എന്തായാലും സ്വപ്നം ഒരിക്കലും ഉത്തരവാദിയല്ല… ഞാനുമല്ല…. ഞാൻ ഉറങ്ങുകയായിരുന്നില്ലേ…. -മർത്ത്യൻ-

പക്ഷികളും പീറ്ററുകളും ഞാനും

കൂട്ടിലിട്ട പക്ഷിയോട് പറക്കാനറിയുമോ എന്ന് ചോദിച്ചപ്പോൾ അത് പറഞ്ഞു, കൂട് തുറന്നു വിടാൻ. കൂട് തുറന്നപ്പോൾ അത് മെല്ലെ രണ്ട് കാലും വച്ച് പുറത്തേക്ക് പിച്ച വച്ച് നടന്നു. ജനാലകളൊക്കെ ഭദ്രമായി പൂട്ടിയിട്ട് പക്ഷി പറക്കുന്നതും കാത്ത് അടുത്തിരുന്നു. പക്ഷി നടന്ന് നടന്ന് ജനാലപ്പടിയിലെക്ക് ചാടിക്കയറി പുറത്തേക്ക് നോക്കി പറഞ്ഞു ‘ഇന്ന് ഞാൻ പറക്ക്ണില്ല പിന്നൊരിക്കലാവാം…. മഴയും കാറ്റും കാരണമാണോ ജാനാലകൾ അടച്ചിരിക്കുന്നത്?” പക്ഷിയെ നോക്കി ചിരിച്ചു എന്നിട്ട് മെല്ലെ പുറത്തേക്കുള്ള വാതിൽ തുറന്നു. പക്ഷി പിച്ചവച്ച്…

സർവകലാശാല – തിരിച്ചു നടക്കാൻ ചില വഴികൾ

ഒരു മലയാള സിനിമ കാണണം എന്ന് കരുതി…. ഒട്ടും ആലോചിച്ചില്ല…നേരെ യൂട്യൂബ് ലക്ഷ്യമിട്ട് നടന്നു… അധികം തിരഞ്ഞും തപ്പിത്തടഞ്ഞും നടക്കേണ്ടി വന്നില്ല… വേണുവേട്ടന്റെ സർവകലാശാല തുറന്നു കിടക്കുന്നു… കയറി നോക്കി… ആ പടികളിറങ്ങിയിട്ട് വർഷങ്ങൾ എത്ര കഴിഞ്ഞു… മറക്കാൻ കഴിയാത്ത എത്രയോ കഥാപാത്രങ്ങൾ…. ഇനി ഒരിക്കലും വെള്ളിത്തിരയിൽ പുതിയൊരു വേഷവുമായി കാണാൻ കഴിയില്ലെന്ന് ഉറപ്പുള്ള മറ്റ് ചിലരും… അടൂർ ഭാസി, ശ്രീനാഥ്, സുകുമാരിചേച്ചി, ശങ്കരാടി, സുകുമാരൻ.. അങ്ങനെ പലരും…. എത്ര കാലം കഴിഞ്ഞാലും തിരിച്ചു നടക്കാൻ വഴി വെട്ടി തന്നിട്ടുള്ള…

നുറുങ്ങുകള്‍ – 2

കാലം നഷ്ടപ്പെട്ട നിമിഷങ്ങളെല്ലാം കൂട്ടി വച്ച് കത്തിച്ച തീയിൽ മനസ്സിലുണ്ടായിരുന്ന നിശബ്ദദയൊക്കെ വെന്തെരിഞ്ഞു കാണും അല്ലെ…? ഇനി ചെവി പോത്തിയാലും കേൾക്കും കാലം തോളിലേറ്റി കൊണ്ടു പോകുമ്പോൾ വാവിട്ട് കരഞ്ഞ ചില ഓർമ്മകൾ…. -മർത്ത്യൻ-