നുറുങ്ങുകള്‍

മഴവില്ല്

ഒന്നും ചെയ്തില്ലെങ്കിലും ഒരു മഴവില്ലിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റം വരെ ഓടി നടന്നു സ്വപ്നങ്ങള്‍ കാണണം…. -മര്‍ത്ത്യന്‍- Advertisements

കഷ്ടം….

കരയുന്ന നിമിഷങ്ങളുടെ കണ്ണീരൊപ്പിയിട്ടെ അടുത്തതിലേക്ക് കടക്കാന്‍ കഴിയു എന്നില്ലല്ലൊ….കഴിഞ്ഞും കൊഴിഞ്ഞും പോയവ കരഞ്ഞാലും അത് കണ്ടുവെന്ന് നടിക്കരുത് എന്നാതാണത്രെ ഇന്നത്തെ ന്യായം…….അതാണത്രെ ഏറ്റവും എളുപ്പം…..ആര്‍ക്കറിയാം…?….പക്ഷെ എളുപ്പമാവണം ശരി എന്നുണ്ടോ….?…..എങ്കിലും ജയങ്ങളും പരാജയങ്ങളും കൊണ്ട് മാത്രം നിറഞ്ഞതാണ്‌ ജീവിതം എന്ന് കരുതുന്ന ഒരു സമൂഹത്തിന്റെ കൂടെ ജയിക്കാതെ, തോല്‍ക്കാതെ, കരയാതെ, അന്യന്റെ കണ്ണീരൊപ്പി ആരോടും പരിഭവമില്ലാതെ എല്ലാവരോടും… Read More ›

കല്ലും മരക്കഷണവും

ദൂരെക്കെറിഞ്ഞ കല്ല്‌ മുങ്ങി പോകുന്നതിനേക്കാള്‍ കുഞ്ഞിനു കാണാന്‍ കൌതുകം ദൂരേക്കെറിഞ്ഞു തിരമാലകള്‍ തിരച്ചു കരയ്ക്കടിപ്പിക്കുന്ന മരക്കഷ്ണമാണ്….മുതിര്‍ന്നവരോ കുഞ്ഞിനെ കാണാതെ കല്ലിനെയും കടലിനെയും തിരയും തന്നെയും കുഞ്ഞിനേയും എല്ലാം കുറ്റം പറഞ്ഞ് കടലിലേക്ക്‌ കല്ലുകള്‍ എറിഞ്ഞു കൊണ്ടേയിരിക്കും….കൂട്ടത്തില്‍ മരക്കഷ്ണത്തിന്റെ ജാതകത്തിലുള്ള തെറ്റുകള്‍ ചൂണ്ടിക്കാട്ടി ചിലപ്പോള്‍ മരംവെട്ടിയെ കുറ്റം പറയുകയും ചെയ്തെന്നിരിക്കും…അങ്ങിനെ കാലക്രമേണ ആ കുഞ്ഞും കൌതുകം വിട്ട്… Read More ›

വഴി തേടുന്നവര്‍

കടിഞ്ഞാണില്ലാത്ത കുതിരയെ പിടിച്ചു നിര്‍ത്തി വഴി ചോദിച്ച് അതിന്റെ തന്നെ മുകളില്‍ കയറി പോകുന്നതാണത്രെ ചിലരുടെ നയം….കുതിര പോയിട്ട് ഒരു ഉറുമ്പിന്റെ പോലും കണ്ണില്‍ പെടാതെ സ്വന്തം വഴിയും അന്വേഷിച്ചു വഴി തെറ്റി അലയുന്നതാണത്രെ മറ്റു ചിലരുടെ സ്വഭാവം…..എല്ലാ ജീവികളുടെയും വഴി മുടക്കി ഒന്നിനെയും എവിടെയും എത്താന്‍ സമ്മതിക്കാതെ ബുധിമുട്ടിക്കുന്നവരും കുറവല്ല…….. പിന്നെ ഒരു വര്‍ഗ്ഗം… Read More ›

അലാറം

ഞാന്‍ കിടക്കുമ്പോള്‍ തിരഞ്ഞു പോകുന്ന സ്വപ്നങ്ങള്‍ കണ്ടല്ല ഒരു ദിവസവും ഉണരാറ്‌…ഉറക്കത്തിലെപ്പോഴോ ആ സ്വപ്നങ്ങള്‍ കണ്ടുകിട്ടാറുണ്ടോ ആവോ..?…..എന്നും ഉണര്‍ത്തുന്നത് അതേ അലാറം തന്നെ……സ്വപ്നങ്ങളെ എല്ലാം അപ്പാടെ മറന്നു പോകുന്ന ആ അലാറം…..പലപ്പോഴും അലാറത്തിന്റെ ശബ്ദം സ്വപ്നം കണ്ട് ഞെട്ടി ഉണര്‍ന്നിട്ടുണ്ട്…എന്നിട്ട് വീണ്ടും കിടന്നിട്ടുണ്ട്….അല്ല….അലാറത്തിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല…..ഞാന്‍ തന്നെ തിട്ടപ്പെടുത്തി വച്ചതാണല്ലോ….എന്റെ തന്നെ ഉറക്കം കെടുത്താന്‍…:) ശുഭ… Read More ›

കണ്ണീര്

ഉടുത്ത മുണ്ട് തന്നെ വലിച്ചൂരി മുഖം പൊത്തി കരയാന്‍ മാത്രം എന്തുണ്ടായി……ഇപ്പോള്‍ നാട്ടുകാരെ മുഖം കാണിക്കാന്‍ പറ്റാതായില്ലെ ….?. ഇതിലും നല്ലത് ജനങ്ങള്‍ ആ കണ്ണീരു കാണുന്നതല്ലെ ഇനിയെങ്കിലും ശ്രദ്ധിക്കുക… ശരിയല്ലെ….അനാവശ്യമായ മസില് പിടുത്തം ഒഴിവാക്കി നാണം കെടാതെയിരിക്കാനുള്ള വഴി നോക്കണ്ടെ…? പലപ്പോഴും തോന്നും…..ഒന്നുറക്കെ കരഞ്ഞാല്‍ തീരാനുള്ള പ്രശ്നങ്ങളൊക്കെയല്ലെ ഉള്ളു ഈ ലോകത്ത്…എന്ന്……:) -മര്‍ത്ത്യന്‍-

അഹങ്കാരം

തുടര്‍ന്നു പോകാന്‍ കഴിയാത്ത വിധം അടര്‍ന്നു പോകുന്നവയല്ലെ മര്‍ത്ത്യാ നിന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും…എന്നിട്ടും എന്തൊരഹങ്കാരം…..അത് വേണോ….?