തിരിഞ്ഞു നോട്ടങ്ങള്‍ പലര്‍ക്കും പലതായിരിക്കും സമ്മാനിക്കുക. ചിലര്‍ ആരെയും കാണാതെ ഒറ്റപ്പെട്ടു നില്ക്കും. ചിലര്‍ പരിചിത മുഖങ്ങള്‍ അടുത്തേക്കോടി വരുന്നത് കാണും, അത് കണ്ടിട്ട് ചിലര്‍ സന്തോഷിക്കും ..ചിലര്‍ അസ്വസ്ഥരാകും, ചിലര്‍ തിരിഞ്ഞു നടക്കാന്‍ ശ്രമിക്കും….എന്നിട്ട് അത് കഴിയാതെ വരുമ്പോള്‍ വിഷമിച്ചു നില്ക്കും…. ഒരിക്കലും തിരിച്ചു പോകാന്‍ കഴിയാത്തൊരു യാത്രയില്‍ കൈ വീശി നില്ക്കുന്ന ഉറ്റവരെയായിരിക്കും മറ്റു ചിലര്‍ കാണുക…..തന്നില്‍ നിന്നും അതിവേഗം മറഞ്ഞു പോകുന്ന പല മുഖങ്ങളും അവരുമൊപ്പമുള്ള ഓര്‍മ്മകളുമായിരിക്കും ചിലര്‍ക്ക്…. ചിലര്‍ ഒരിക്കലും തിരിഞ്ഞു നോക്കാറേയില്ല…..വേറെ ചിലര്‍ക്കാണെങ്കില്‍ തിരിഞ്ഞു നോക്കിയാലെ മനസ്സിലാകു വന്ന വഴി തെറ്റിയെന്ന്…..തിരിഞ്ഞു നോട്ടം പലര്‍ക്കും പലാതായിരിക്കണം സമ്മാനിക്കുക…..
-മര്ത്ത്യന്-
Categories: നുറുങ്ങുകള്‍
Leave a Reply