വേഗസ്സില്‍ നടക്കുന്നത് വേഗസ്സില്‍ തന്നെ
എന്നാണല്ലോ ചൊല്ല്……എങ്കിലും…
നമ്മുടെ കൂടിക്കാഴ്ചയുടെ എന്തെങ്കിലും ഓര്‍മ്മ
ഇന്നും നീ മനസ്സില്‍ കാത്തു സൂക്ഷിക്കുന്നുണ്ടോ…?
സൌഹൃതം…. അതിന്റെ അര്‍ത്ഥം…പരിമിതികള്‍…പ്രസക്തി
എല്ലാം നാം വേഗസ്സില്‍ വച്ച് ചര്‍ച്ച ചെയ്തിരുന്നല്ലൊ….
ഓര്‍മ്മയില്ലേ….?
അന്ന് ആ നിശാസങ്കേതത്തില്‍ വച്ച്
ഞാന്‍ നിന്നെ കണ്ടത്….
നിന്റെ കൂടെയുള്ള സുന്ദരനായ വെള്ളക്കാരനെ വിട്ട്
നീ എന്റെ കൂടെ വന്നത്….
മിന്നി മറയുന്ന ലേസര്‍ രശ്മികള്‍ക്കിടയില്‍
നിന്റെ മുഖം പലകുറി മനസ്സിലേക്ക്
പടര്‍ത്താന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍
നീ എന്റെ കയ്യില്‍ പിടിച്ച് ഒരൊഴിഞ്ഞ
കോണിലേക്ക് കൂട്ടി കൊണ്ട് പോയത്….
വേഗസ്സില്‍ നടക്കുന്നത് വേഗസ്സില്‍ തന്നെ
എന്നാണല്ലോ ചൊല്ല്……എങ്കിലും….
നമ്മള്‍ ഇരുവരും നമ്മുടെ മുറികള്‍
ഒരു രാത്രിക്ക് ഉപേക്ഷിച്ച്…….
നിന്റെ വെള്ളക്കാരന്റെ കണ്ണും വെട്ടിച്ച്
ആദ്യം കണ്ട ഹോട്ടലില്‍ മുറിയെടുത്ത് –
മദ്യത്തിന്റെയും ലഹരിയുടെയും ലോകത്ത്
ഒരു സ്വര്‍ഗം പടുത്തുയര്‍ത്തിയപ്പോള്‍….
അന്ന് നീ എനിക്കാരായിരുന്നു…?
വെറും ഒരു രാത്രിയുടെ ഓര്‍മ്മ സമ്മാനിച്ചവളൊ…..?
അതോ….?
വേഗസ്സില്‍ നടക്കുന്നത് വേഗസ്സില്‍ തന്നെ
എന്നാണല്ലോ ചൊല്ല്……എങ്കിലും….
അന്ന് നീ നിന്റെതെന്നു പറഞ്ഞ് എന്നെ കേള്‍പ്പിച്ച
കഥയിലെ ആ പെണ്‍കുട്ടിയെ
ഞാനും ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നുവോ…..?
ആ ഒരു രാത്രി നീ എനിക്ക് പലതും
പകര്‍ന്നു തന്നപ്പോള്‍…
സ്നേഹവും…കാമവും…കയപ്പും…മധുരവും കലര്‍ന്ന
ലഹരിയും ജീവിതവും ഒരുമിച്ചു ചേര്‍ത്ത…
എന്തായിരുന്നു അത്……?…എന്തായിരുന്നു അത്……?
എന്നിട്ട് എന്നെ തനിച്ചാക്കി ആ പ്രഭാതത്തിലെ ഏതോ-
കിരണത്തില്‍ നീ മറഞ്ഞു പോയി…..
ഞാനും അന്വേഷിച്ചു വന്നില്ല…കാരണം….
വേഗസ്സില്‍ നടക്കുന്നത് വേഗസ്സില്‍ തന്നെ
എന്നാണല്ലോ ചൊല്ല്……
എങ്കിലും….
-മര്‍ത്ത്യന്‍-
Categories: കവിത
Leave a Reply