നമ്മൾ തമ്മിൽ ഒരു ബന്ധമുണ്ട്…
എന്റെ ഹൃദയത്തിൽ നിന്നും
രക്തം പുരണ്ട ഒരു നൂലിനാൽ
നിന്റെ ഹൃദയത്തിലേക്ക്
വലിച്ചു കെട്ടിയ ഒരു കെട്ട് പാലം…
നാമിരുവരും എന്നും അതുവഴി നടക്കണം
മനുഷ്യരാശിയുടെ തുടക്കം മുതലുള്ള
എല്ലാ ജനകീയ പ്രക്ഷോഭങ്ങളുടെയും
ലാഭ നഷ്ടങ്ങൾ എഴുതിയ ഓർമ്മകൾ
തോരണങ്ങളാക്കി അവിടെ
തൂക്കിയിട്ടിരിക്കുന്നത് കാണാം….
അതിൽ നിന്നും നമ്മൾ നന്മകൾ
തിരിച്ചറിയണം…..
നിന്റെ ഹൃദയം വേദനിക്കുമ്പോൾ
ഞാനറിയും…
നിന്റെ രാഷ്ട്രീയം, രാഷ്ട്രം, വിശ്വാസങ്ങൾ,
ഭാഷ, വംശം ഒന്നും ആ വേദനക്ക്
കുറവ് വരുത്തില്ല…. കാരണം
നമുക്കിടയിൽ അവയ്ക്കൊന്നും പ്രസക്തിയില്ല
നമ്മൾ തമ്മിൽ ഒരു ബന്ധമുണ്ട്
നീയറിഞ്ഞില്ലെങ്കിലും
ഞാനറിയുന്ന ബന്ധമുണ്ട്
നീതന്നെയാണ് ഞാൻ
പണ്ടും.. ഇന്നും… എന്നും…
-മർത്ത്യൻ-
Categories: കവിത
Leave a Reply