ദി പൈൻ ഫോറസ്റ്റ് ഓഫ് ദി കാസീൻ നിയർ പിസ – ഷെല്ലി

ഷെല്ലിയുടെ ‘റിക്കളക്ഷൻ’ എന്ന കവിത ജേയ്ൻ വില്ലിയംസിന് അഭിസംബോധന ചെയ്യുന്നതും, ‘ഇൻവിറ്റേഷൻ’ എന്ന കവിതയുടെ അനുബന്ധവുമാണ്. എന്നിരിക്കിലും ഇൻവിറ്റേഷനും റിക്കളക്ഷനും ആദ്യമായി ഒരു രചനയായി “ദി പൈൻ ഫോറസ്റ്റ് ഓഫ് ദി കാസീൻ നിയർ പിസ” എന്ന ശീര്‍ഷകത്തിലാണ് വന്നത്. ആ രചന പിന്നീട് രണ്ടു പേരിൽ രണ്ടു രചനകളായി മാറുകയായിരുന്നു. ഇവിടെ പരിഭാഷപ്പെടുത്താൻ ശ്രമിക്കുന്നത് അതിന്റെ ആദ്യത്തെ പൂർണ്ണ രൂപത്തിലുള്ള രചനയാണ്. ഇൻവിറ്റേഷനും റിക്കളക്ഷനും അടങ്ങിയ “ദി പൈൻ ഫോറസ്റ്റ് ഓഫ് ദി കാസീൻ നിയർ…

1912 സെപ്റ്റന്പർ 20ന്‌ ഫെലീസിനയച്ച കാഫ്കയുടെ കത്ത്.

കാഫ്ക (Kafka) യുടെ കഥകളും നോവലുകളും പോലെ തന്നെ വളരെ പ്രശസ്തമാണ് കാഫ്കയുടെ കത്തുകൾ. അദ്ദേഹം കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രണയിനികൾക്കും എഴുതിയ കത്തുകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതിൽ ഫെലിസെ ബവാക്കെഴുതിയ ഒരു കാത്താണിത്. ഫെലിസെ ബവാ (Felice Bauer) ഫ്രാൻസ് കാഫ്കയുടെ പ്രതിശ്രുതവധുവായിരുന്നു. 1912നും 1917നുമിടക്ക് കാഫ്ക ഫെലിസെക്കെഴുതിയ കത്തുകൾ അടങ്ങിയതാണ് ‘ലെറ്റേഴ്‌സ് റ്റു ഫെലിസെ'(Letters to Felice) എന്ന പുസ്തകം. ഫെലിസെ ബവായെ ഈ കത്തിൽ കാഫ്ക ഫ്രോയ്‌ലൈൻ (Fräu·lein) ബവാ എന്നാണ് അഭിസംബോധന…

നോ ഷ്രീക്ക് ഓഫ് മൈൻ – അറ്റിലാ യോശേഫ്‌

അങ്ങിനെ ഒരു ഏപ്രിൽ മാസവും കൂടി കഴിഞ്ഞു. 2016 പോലെ 2017-ലും ലോക ഭാഷകളിലെ 30 കവികളുടെ കവിതകൾ പരിഭാഷപ്പെടുത്താൻ ശ്രമിച്ചു. ബെർത്തോൽട്ട് ബെർഖ്‌റ്റിന്റെ ‘ദി ബർണിങ് ഓഫ് ബുക്സിൽ തുടങ്ങി ഇന്നിതാ ഏപ്രിൽ 30ന് ഹങ്കേറിയൻ കവി അറ്റിലാ യോശേഫ്‌ (Attila Jozsef)ന്റെ  ‘നോ ഷ്രീക്ക് ഓഫ് മൈൻ’ (No Shriek Of Mine) എന്ന കവിതയിൽ വന്നെത്തിയിരിക്കുന്നു. എല്ലാ വർഷവും ഈ പരിഭാഷാ പയറ്റിൽ കവികളും, അവരുടെ കവിതകളും, അവരുടെ ജീവിതവും, ജീവിച്ചിരുന്ന സാഹചര്യങ്ങളും  വഴി ഒരു ലോക പര്യടനം തന്നെ…

ദി റെഡ് ഹെയർഡ് മാൻ – ഡാനിയൽ ഇവാനോവിച്ച് ഖാർമസ്

റഷ്യൻ കവി ഡാനിയൽ ഇവാനോവിച്ച് ഖാർമസ് (Daniil Ivanovich Kharms)ന്റെ ദി റെഡ് ഹെയർഡ് മാൻ (The Red-Haired Man) എന്ന കവിതയുടെ മലയാളം പരിഭാഷ. ആദ്യകാല സോവിയറ്റ് സറിയലിസ്റ് അബ്സർഡിസ്റ് കവികളിൽ ഒരാളായിരുന്നു ഡാനിയൽ. ഏപ്രിൽ കവിതാ മാസത്തിലെ 29-മത്തെ പരിഭാഷ. ദി റെഡ് ഹെയർഡ് മാൻ ——————- കണ്ണുകളും ചെവിയുമില്ലാത്ത ചെന്പൻ മുടിയുള്ള ആളുണ്ടായിരുന്നു സത്യത്തിൽ അയാൾക്ക് തീരെ മുടിയുമുണ്ടായായിരുന്നില്ല, താത്ത്വികമായി ചെന്പൻ മുടിക്കാരൻ എന്ന് വിളിച്ചെന്നേയുള്ളു. അയാൾക്ക് സംസാരിക്കാൻ കഴിയില്ലായിരുന്നു, കാരണം അയാൾക്ക്…

ഹ്യൂമൺ വോയ്‌സ് – ലാഡിമിർ ഹോളൻ

ചെക്ക് കവി ലാഡിമിർ ഹോളൻ (Vladimir Holan)ന്റെ ‘ഹ്യൂമൺ വോയ്‌സ്’ (Human Voice) എന്ന കവിതയുടെ മലയാളം പരിഭാഷ. 1960കളുടെ അവസാനത്തിൽ നോബൽ സമ്മാനത്തിനായി ലാഡിമിറിന്റെ പേര് നിർദ്ദേശിക്കപ്പെട്ടിരുന്നു. സങ്കീര്‍ണ്ണമായ ഭാഷയും, മൂടിക്കെട്ടിയ വിഷയങ്ങളും, ശുഭാപ്‌തി വിശ്വാസം കുറഞ്ഞ ആശയങ്ങളും ലാഡിമിറിന്റെ കവിതകളിൽപ്രകടമായിരുന്നു. ഏപ്രിൽ കവിതാ മാസത്തിലെ 28-മത്തെ പരിഭാഷ. ഹ്യൂമൺ വോയ്‌സ് ———————- കല്ലുകളും നക്ഷത്രങ്ങളും അവയുടെ സംഗീതം നമ്മുടെ മേൽ അടിച്ചേൽപ്പിക്കാറില്ല. പൂവുകൾ നിശബ്ദമാണ്, വസ്‌തുക്കൾ പല വികാരങ്ങളും അവക്കുള്ളിൽ അടക്കി പിടിച്ചിരിക്കും, നാം…

ഫേസ് ദി ആനിമൽ – ജ്‌ഷോൺ ഫൊളാൻ

ഫ്രഞ്ച് കവി ജ്‌ഷോൺ ഫൊളാൻ (Jean Follain)ന്റെ ‘ഫേസ് ദി ആനിമൽ’ (Face the Animal) എന്ന കവിതയുടെ മലയാളം പരിഭാഷ. ഇത് ഏപ്രിൽ കവിതാ മാസത്തിലെ 27-മത്തെ പരിഭാഷ. ഫേസ് ദി ആനിമൽ ——————— ഒരു മൃഗത്തിനെ നേരിടുക അത്ര എളുപ്പമല്ല; അത് നമ്മുടെ നേർക്ക് ഭയവും വെറുപ്പുമില്ലാതെ നോക്കുന്പോൾ. അത് വളരെ ഏകാഗ്രമായി ദൃഢമായി ആ കർത്തവ്യം നിർവ്വഹിക്കുന്നു; കൂടെ കൊണ്ടു നടക്കുന്ന നിഗൂഢമായ ഏതോ രഹസ്യത്തെ വെറുക്കുന്നതു പോലെ. ആത്മാവിന്റെ നിശബ്ദതയെ രാപ്പകൽ…

ദി ഹ്യുമൺ സ്പീഷീസ് – റേമു ക്യുനു

ഫ്രഞ്ച് നോവലിസ്റ്റും കവിയുമായ റേമു ക്യുനു (Raymond Queneau)യുടെ ദി ഹ്യുമൺ സ്പീഷീസ് (The human species) എന്ന കവിതയുടെ മലയാളം പരിഭാഷ. റേമു ഫ്രഞ്ച് എഴുത്തുകാരുടെയും ഗണിതജ്ഞരുടെയും ഔലിപ്പോ (Oulipo) എന്ന കൂട്ടായ്മയുടെ സ്ഥാപകനായിരുന്നു. ഇത് ഏപ്രിൽ കവിതാ മാസത്തിലെ 26-മത്തെ പരിഭാഷ. റേമു 1961ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘എ ഹൺഡ്രഡ് തൗസണ്ട് ബില്യൺ പോയംസ്’. കുട്ടികളുടെ പുസ്തകം പോലെ അച്ചടിച്ചുണ്ടാക്കിയ ഈ പുസ്തകത്തിന്റെ ഉള്ളടക്കം കാർഡിൽ അച്ചടിച്ച പത്ത് സോണറ്റുകളാണ്. ഓരോ സോണറ്റിന്റെ ഓരോ…

ഐ ഡോണ്ട് നോ വൈ യൂ തിങ്ക് – നിക്കോളാസ് ഗിയെൻ

ക്യൂബൻ കവി നിക്കോളാസ് ഗിയെൻ (Nicolás Guillén)ന്റെ ‘ഐ ഡോണ്ട് നോ വൈ യൂ തിങ്ക്’ (I Don’t Know Why You Think എന്ന കവിതയുടെ മലായാളം പരിഭാഷ. 1967ൽ ചെഗുവേരയെ വെടിവച്ച് കൊന്നപ്പോൾ ചെ’യുടെ കയ്യിലുണ്ടായിരുന്ന പച്ച നോട്ടുപുസ്തകത്തിൽ സ്വന്തം കയ്യക്ഷരത്തിൽ എഴുതിയ 69 കവിതകളുണ്ടായിരുന്നത്രെ. നെരൂദ, സെസാർ വലേഹൊ, ലിയോൺ ഫിലിപ്പോ, നിക്കോളാസ് ഗിയെൻ എന്നിവരുടെ. അതിൽ നിക്കോളാസ് ഗിയെന്റെ ഈ കവിതയുമുണ്ടായിരുന്നു എന്ന് ഞാനെവിടെയോ വായിച്ചിട്ടുണ്ട്. 67നു ശേഷം ബൊളീവിയൻ സൈന്യത്തിന്റെ…

പോയെട്രി – കാർലോസ് ഡ്രാമോണ്ട് ഡി അന്ത്രാടെ

ബ്രസീലിയൻ കവി കാർലോസ് ഡ്രാമോണ്ട് ഡി അന്ത്രാടെ (Carlos Drummond de Andrade)യുടെ ‘പോയെട്രി’ (Poetry) എന്ന കവിതയുടെ മലയാളം പരിഭാഷ. പോയെട്രി ———– എന്റെ പേനക്ക് എഴുതാൻ ഒരു താത്പര്യമില്ലാത്തോരു വരിയെ കുറിച്ചാലോചിച്ച്, ഞാൻ ഒരു മണിക്കൂർ ചിലവഴിച്ചു. ഇതാ ഇവിടെ, ഇവിടെ ഉള്ളിൽ, അസ്വസ്ഥമായി, എങ്കിലും ഊര്‍ജ്ജസ്വലതയോടെ. പുറത്തിറങ്ങാൻ താല്പര്യമില്ലാതെ അതിവിടെ ഉള്ളിലുണ്ട്. പക്ഷെ ഈ നിമിഷത്തിന്റെ കവിത, അതെന്റെ മുഴുവൻ ജീവിതത്തിലും നിറഞ്ഞുകവിഞ്ഞൊഴുകുന്നു. -കാർലോസ് ഡ്രാമോണ്ട് ഡി അന്ത്രാടെ- (പരിഭാഷ-മർത്ത്യൻ) ഏപ്രിൽ കവിതാ…

ഒപ്റ്റിമിസ്റ്റിക്ക് മാൻ – നസിം ഹിക്മത്ത്

ടർക്കിഷ് കവിയും നോവലിസ്റ്റുമായിരുന്ന നസിം ഹിക്മത്ത് (Nazim Hikmet)ന്റെ ‘ഒപ്റ്റിമിസ്റ്റിക്ക് മാൻ’ (Optimistic Man) എന്ന കവിതയുടെ മലയാളം പരിഭാഷ. ഒപ്റ്റിമിസ്റ്റിക്ക് മാൻ —————- കുട്ടിയായിരിക്കുന്പോൾ അവനൊരിക്കലും തുന്പികളുടെ ചിറകു പറിച്ചിട്ടില്ല പൂച്ചകളുടെ വാലിൽ തകര പാട്ടകൾ കെട്ടിയിട്ടിട്ടില്ല വണ്ടുകളെ പിടിച്ച് തീപ്പെട്ടി കൂടുകളിൽ അടച്ചിട്ടിട്ടില്ല ഉറുന്പുകളുടെ മൺകൂനകൾ ചവുട്ടി നിലംപരിശാക്കിയിട്ടില്ല അവൻ വലുതായപ്പോൾ അതെല്ലാം അവനോട് ഈ ലോകം ചെയ്തു അവൻ മരിക്കുന്പോൾ ഞാനവന്റെ കിടക്കയുടെ അടുത്തുണ്ടായിരുന്നു അവനെന്നോട് ഒരു കവിത വായിക്കാൻ പറഞ്ഞു സൂര്യന്റെയും…

എനെമി ഓഫ് ഡെത്ത് – സാൽവാത്തോരെ ക്വസിമോഡൊ

നോബൽ ജേതാവായ ഇറ്റാലിയൻ കവിയും നോവലിസ്റ്റുമായിരുന്ന സാൽവാത്തോരെ ക്വസിമോഡൊ (Salvatore Quasimodo)യുടെ ‘എനെമി ഓഫ് ഡെത്ത്’ (Enemy Of Death) എന്ന കവിതയുടെ മലയാളം പരിഭാഷ. ഒരു സ്വീകാര്യമായ പ്രകാശത്തിൽ നമ്മുടെ കാലഘട്ടത്തിന്റെ ദുരന്തപൂർണ്ണമായ അനുഭവങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ കൂടി അദ്ദേഹം പ്രകടിപ്പിക്കുന്നു. എനെമി ഓഫ് ഡെത്ത് —————— നീ ഞങ്ങളിൽ നിന്നും ഈ ലോകത്തിൽ നിന്നും അതിന്റെ സൗന്ദര്യത്തിന്റെ ഒരു ഭാഗം. നിന്റെ രൂപം, പറിച്ചെടുക്കരുതായിരുന്നു, ഞങ്ങൾ മരണത്തിന്റെ ശത്രുക്കൾക്ക് എന്ത് ചെയ്യാൻ കഴിയും, നിന്റെ…

ഹിരോഷിമ – മറി ലുയിസ് കാഷ്നിറ്റ്‌സ് (Marie Luise Kaschnitz)

ജർമ്മൻ കവിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായ മറി ലുയിസ് കാഷ്നിറ്റ്‌സ് (Marie Luise Kaschnitz)ന്റെ ‘ഹിരോഷിമ’ എന്ന കവിതയുടെ മലയാളം പരിഭാഷ ഹിരോഷിമ ———- ഹിരോഷിമയിൽ വീണു മരിച്ച മനുഷ്യൻ, സന്യാസിമഠത്തിൽ മണിയടിച്ചുകൊണ്ടു പ്രതിജ്ഞയെടുത്തിരുന്നു. ഹിരോഷിമയിൽ വീണു മരിച്ച മനുഷ്യൻ, കഴുത്ത് സ്വയം ഒരു കുരുക്കിലേക്കിട്ട് തൂങ്ങി മരിച്ചിരുന്നു. ഹിരോഷിമയിൽ വീണു മരിച്ച മനുഷ്യൻ അയാൾക്ക് വട്ടാണ്, ആറ്റോമിക്ക് പൊടികൊണ്ടുണ്ടാക്കിയ അവനെ കൊല്ലാൻ പുറപ്പെടുന്ന ഉയിർത്തെണീറ്റ എല്ലാ ആത്മാക്കളുമായി അവൻ പടവെട്ടുകയാണ്. എല്ലാ രാത്രിയിലും, നൂറും ആയിരയുമെണ്ണത്തിനെ. ഇതൊന്നും…