പാഠപുസ്തകത്തില്‍ അടിവരയിട്ട് വച്ചത്
വായിച്ചു പറഞ്ഞിട്ടല്ലല്ലോ
സുഹൃത്തേ നമ്മള്‍ ജീവിക്കുന്നത്
പാഠപുസ്തകങ്ങളില്‍ പഠിപ്പിച്ചതെല്ലാം
മറന്നാലും ജീവിക്കാനൊരു വഴി വേണ്ടേ
അതിനാണ് പണ്ട് പലരെയും കാട്ടി
അച്ഛനമ്മമാര്‍ പറയുന്നത്
അവളെ കണ്ട് പഠിക്ക്…
അല്ലെങ്കില്‍ അവനെ കണ്ട് പഠിക്ക് എന്ന്
അല്ല ഞാന്‍ പറഞ്ഞൂന്നേ ള്ളൂ…
നിങ്ങളെന്താ.ച്ചാ.. ചെയ്തോളിന്‍
ഞാന്‍ ഇവിടൊക്കെ ണ്ടാവും…
-മര്‍ത്ത്യന്‍-
‹ പത്രം
Categories: കവിത, നുറുങ്ങുകള്‍
Leave a Reply