കൌമാര പ്രണയങ്ങള്‍ രസകരമാണല്ലെ..?
അവളുടെ മുഖക്കുരുകളില്‍ പോലും
സൌന്ദര്യം കാണുന്ന ഒരു കാലമാണ്
അവള്‍ മുഖത്ത് ഒയിന്മേന്റും പൌടറുമിട്ട്
മിനുക്കി മറച്ചു നടക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍
അടുത്ത് ചെന്ന് നിന്ന് മെല്ലെ കാതില്‍
പറയും “കുട്ടി സുന്ദര്യാ ട്ടോ..”
അവള്‍ പൌടറിനെയും ഒയിന്മേന്റിനെയും
മനസ്സില്‍ സ്തുതിക്കുമ്പോള്‍ –
ഫുള്‍ ഷര്‍ട്ടിന്റെ കൈ ഒന്ന് കൂടി മടക്കി
അവളുടെ മുഖത്ത് നോക്കി ചിരിക്കും
വിയര്‍പ്പില്‍ ഒലിച്ചു പോയ പൌടറിന്റെയും
ഉപയോഗ ശൂന്യമായ ഒയിന്മേന്റിന്റെയും
ഇടയില്‍ കൂടി എത്തി നോക്കുന്ന
പൂ മൊട്ടുകളെ കൊണ്ട് നിറഞ്ഞ
മുഖം നോക്കി മനസ്സില്‍ വീണ്ടും പറയും
“ശരിക്കും അവള്‍ സുന്ദരി തന്യാ ട്ടോ..”
-മര്‍ത്ത്യന്‍-
Categories: കവിത
Leave a Reply