ഒരു ഫുള്‍ പാവാടയുടെ അറ്റത് നിന്നും എന്നെ നോക്കിയിരുന്ന
ഭംഗിയായി കിടക്കുന്ന കിലുങ്ങന്ന കൊലുസ്സായിരുന്നു അവള്‍
എത്രയോ കാലം…..
പിന്നെ അലസമായി അഴിച്ചിട്ട മുടികളില്‍ നിന്നും പലപ്പോഴും
എന്നെ തേടി വരാറുള്ള കാച്ചിയ വെളിച്ചെണ്ണയുമായി സല്ലപിക്കുന്ന
മുല്ലപ്പൂവിന്റെ മണമായിരുന്നു അവള്‍….
അങ്ങിനെ പലതുമായി അവസാനം എന്റെ
ജനലില്‍ നിന്നും എത്തി നോക്കിയാല്‍
അടുത്ത വീട്ടില്‍ കാണുന്ന തീന്‍ മേശയിലെ
അത്താഴം വിളമ്പുന്ന വളകളിട്ട കൈകളായി മാറി അവള്‍….
ഞാന്‍ ആഗ്രഹിച്ചത് മാത്രമാവാതെ മറ്റു പലതുമായി
എന്റെ തൊട്ടടുത്ത് തന്നെ ഒരു മതിലിനപ്പുറം അവള്‍ നിന്നു…
എന്നെ അറിയാതെ പോയ അവളുടെ വിധിയെ കുറിച്ച് പോലും
അറിവില്ലാതെ അങ്ങിനെ അകന്നു മാറി നിന്നു……..
-മര്‍ത്ത്യന്‍-
Categories: കവിത
Leave a Reply