അന്നന്നത്തെ പത്രം വായിക്കാറില്ല അത് നിര്‍ത്തിയിട്ട് വര്‍ഷങ്ങളായി പിന്നെ നാട്ടില്‍ നിന്നും വല്ലതും പൊതിഞ്ഞു കൊണ്ട് വന്നിരുന്ന പഴയ പത്രക്കടലാസില്‍ അച്ചടിച്ചിരുന്നത് വായിക്കാറുണ്ടായിരുന്നു അങ്ങിനെ മാഞ്ഞും, പകുതി മുറിഞ്ഞും ചൂടാറിയതുമായ വാര്‍ത്തകളായായത് കൊണ്ട് ഒരിക്കലും വായിച്ച് മനസ് പോള്ളാറില്ല…. -മര്ത്ത്യന്-
നുറുങ്ങുകള്‍
പേടിക്കണ്ട…
വിളക്കണച്ച് കിടന്നോളു പേടിക്കണ്ട… പേടിപ്പിക്കാന്‍ വരുന്ന മുഖം മൂടികള്‍ ഇരുട്ടില്‍ തപ്പി തടഞ്ഞു വീഴട്ടെ അപ്പോള്‍ നമുക്ക് വിളക്ക് കത്തിച്ച് കൈ കൊട്ടി ചിരിച്ച് അവരെ കളിയാക്കാം പേടിക്കണ്ട വിളക്കണച്ച് കിടന്നോളു… -മര്ത്ത്യന്-
നീയാരാണ്..?
നീയാരാണ്..? നിന്റെ നിഴലിന്റെ പേരെന്താണ്…? നീ എന്താണ് പറഞ്ഞത്… അല്ല ഇന്നലെ നീ പറയാന്‍ ശ്രമിച്ചിട്ട് പറയാതെ പോയ ആ വാക്കുകളുടെ അര്‍ത്ഥമെന്താണ്…? നിനക്കെന്തു വേണം…? നമ്മള് തമ്മിലറിയുമോ..? -മര്ത്ത്യന്-
ന്നാലും…
അവടെ ചെല്ലുമ്പം ഒര് കാര്യണ്ട് ഓടി നടക്കണ കോഴീനേം തൊഴുത്തില്‍ കെട്ട്യ പശൂനേം കണ്ട് വായേല് വെള്ളെറക്കണ്ട മനസ്സിലായോ… മുത്തശ്ശന് കാണാണ്ടെ ഹോട്ടലില്‍ കൊണ്ടോയിട്ട് ചിക്കന്‍ ബിരിയാണീം ബീഫും വാങ്ങിച്ച് തരാട്ടോ.. -മര്ത്ത്യന്-
തമാശകള്‍
പൊട്ടി ചിരിച്ച് ചിന്നി ചിതറിപ്പോയി പിന്നെ വിതുമ്പിക്കൊണ്ട് എല്ലാം പെറുക്കിയെടുത്ത് കൊട്ടയിലാക്കി കൊണ്ട് പോയി ഇങ്ങനെയുമുണ്ടോ തമാശകള്‍.. -മര്ത്ത്യന്-
പറഞ്ഞതല്ലേ
തിരിഞ്ഞ് തിരിഞ്ഞ് അവസാനം ഇവിടെ തന്നെ എത്തിപ്പെട്ടു അല്ലെ…? അന്ന് പറഞ്ഞതല്ലേ കൂടെ പോന്നോളാന്‍…കൂട്ടാക്കീല്ല്യ…സമയം നഷ്ടായി ന്നല്ലാണ്ട് പ്പം ന്തേ ഒര് മെച്ചണ്ടായെ… എന്തോക്ക്യായിരുന്നു വര്‍ത്താനം… ലോകം കാണും… കീഴടക്കും… ഐശ്വര്യാ റായി…. ന്ന്ട്ടോ… ഒക്കെ കഴിഞ്ഞില്ല്യേ… അവളും പ്പാതാ ചീര്‍ത്ത് പോയി…അല്ല പറഞ്ഞാ കേള്‍ക്കണേ… -മര്ത്ത്യന്-
ആത്മവിശ്വാസം
കണ്ണ് കൊണ്ട് തുറിച്ച് നോക്കി നക്കെടുത്ത് തെറി വിളിച്ചു നോക്കി ഉപദേശിച്ചു… കരഞ്ഞു പറഞ്ഞു.. മുഷ്ടി ചുരുട്ടി, നെറ്റി ചുളിച്ചു.. എന്നിട്ടോ..? വല്ല മാറ്റവും വന്നോ…? നഹീ….. വരും…ആ വീശി നടക്കുന്ന കൈയ്യെട്ത്ത് കരണക്കുറ്റി നോക്കി ഒന്ന് കൊടുക്കണം എല്ലാം നേരയാകും…. ആത്മവിശ്വാസം കൈവിടരുത്… -മര്ത്ത്യന്-
സ്വപ്നങ്ങളെ
ഉണരാന്‍ അനുവദിക്കാത്ത സ്വപ്നങ്ങളെ സ്നേഹിച്ച്, ഉറങ്ങാന്‍ അനുവദിക്കാത്ത സ്വപ്നങ്ങളോട് പരിഭവം കാട്ടുന്നത് ശരിയാണോ മര്‍ത്ത്യാ…. -മര്ത്ത്യന്-
ശരികളും തെറ്റുകളും
നിന്റെ ശരികുളുടെ ലോകത്ത് ഞാന്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു…. നീ നിന്റെ ശരികളുടെ ലോകത്ത് സന്തോഷത്തോടെ ജീവിക്ക്… ഞാന്‍ നിന്റെ ഒരു തെറ്റായി നിന്റെ കൂടെ എന്നും കഴിഞ്ഞു കൊള്ളാം….. -മര്ത്ത്യന്-
സംഭാഷണം
എടാ മര്‍ത്ത്യാ.. വെറുതെ കുരച്ചിട്ട് ഒര് കാര്യൂല്ല, ഒര് പട്ടിക്കും മനസ്സിലാവില്ല. ഇല്ല പന്നികള്‍ക്കും മനസ്സിലാവില്ല, പിന്നെ അവറ്റക്ക് തിരിച്ച് കുരക്കാനും പറ്റില്ല അതോണ്ട് പാവങ്ങള്‍ എല്ലാം കേട്ടിരിക്കും. പക്ഷെ മനസ്സിലാവില്ല, അത് തീര്‍ച്ച. ഇല്ല എനിക്കും മനസ്സിലാവില്ല.. അല്ല ഞാന്‍ പട്ടിയല്ല, പന്നീം അല്ല, നിന്നെ പോലെ വേറൊരു മര്ത്ത്യന്. ഒരേ വര്‍ഗ്ഗാ മ്മള്… Read More ›