എടാ മര്‍ത്ത്യാ.. വെറുതെ കുരച്ചിട്ട് ഒര് കാര്യൂല്ല, ഒര് പട്ടിക്കും മനസ്സിലാവില്ല. ഇല്ല പന്നികള്‍ക്കും മനസ്സിലാവില്ല, പിന്നെ അവറ്റക്ക് തിരിച്ച് കുരക്കാനും പറ്റില്ല അതോണ്ട് പാവങ്ങള് എല്ലാം കേട്ടിരിക്കും. പക്ഷെ മനസ്സിലാവില്ല, അത് തീര്‍ച്ച. ഇല്ല എനിക്കും മനസ്സിലാവില്ല.. അല്ല ഞാന്‍ പട്ടിയല്ല, പന്നീം അല്ല, നിന്നെ പോലെ വേറൊരു മര്‍ത്ത്യന്‍. ഒരേ വര്‍ഗ്ഗാ മ്മള് പറഞ്ഞിട്ടെന്താ.. മ്മള് പറയണത് മ്മക്കന്നെ മനസ്സിലാവില്ല പിന്ന്യാണോ പട്ടിക്കും പന്നിക്കും. എന്താ.. ഞാന്‍ പറയുന്നത് വല്ലതും മനസ്സിലാവുന്നുണ്ടോ…? എവടെ…ആരോട്ച്ച്ട്ടാ… നന്നാവില്ല… ഞാനും അതെ നീയും… ഇനി അങ്ങോട്ട് ഇങ്ങനെ ആര്‍ക്കും മനസ്സിലാവാണ്ടെ കുരച്ചും മോങ്ങിയും ഒക്കെ നടക്കാം അല്ലെ…
-മര്‍ത്ത്യന്‍ മര്‍ത്ത്യനോട് ഒന്നുമറിയാതെ മിഴിച്ചിരിക്കുന്ന പട്ടിയുടെയും പന്നിയുടെയും മുന്‍പില്‍ വച്ച് –
Categories: നുറുങ്ങുകള്‍, പലവക
Leave a Reply