അങ്ങിനെയിതാ മറ്റൊരു വർഷം പന്ത്രണ്ടു മാസങ്ങളും, മുന്നൂറ്ററുപത്തഞ്ച് രാത്രികളും, പകലുകളും, സായാന്ഹങ്ങളും.. പിന്നെ തമാശകളും, ചിരികളും, സ്നേഹപ്രകടനങ്ങളും, കണ്ണുനീരും നിറഞ്ഞ ഓർമ്മിച്ചെടുക്കാൻ കഴിയാത്തത്ര നിമിഷങ്ങളും സമ്മാനിച്ച്, കടന്നു പോകുന്നു… ഇനി അതിന്റെ പുറകെ പോയിട്ട് കാര്യമില്ല…. ഇതെല്ലാം വീണ്ടും വാരിക്കോരി തരാൻ മറ്റൊരു പുതുവർഷം വാതിൽ മുട്ടി കാത്തു നിൽക്കുന്നു….. മണി രാത്രി കൃത്ത്യം പന്ത്രണ്ടടിക്കുമ്പോൾ, കൂട്ടിമുട്ടുന്ന ഗ്ലാസ്സുകളുടെ സംഗീതാത്മകമായ അന്തരീക്ഷത്തിൽ, നിലത്തുറയ്ക്കാത്ത കാലുകളുടെ നഷ്ടപ്പെടുന്ന ബലത്തിൽ കഴിഞ്ഞു പോയ വർഷത്തിനൊരു ചരമഗീതം പാടി സന്തോഷത്തോടെ പുതുവർഷത്തിന് മനസ്സ് തുറന്നു കൊടുക്കു…
-മർത്ത്യൻ-
Categories: നുറുങ്ങുകള്‍, പലവക
Leave a Reply