പണ്ട് കടം വാങ്ങിയ ഒരു കവിത
തിരിച്ചു കൊടുക്കാൻ കവിയുടെ
വീട്ടിൽ ചെന്നപ്പോഴാണ്
ആദ്യം അവളെ കാണുന്നത്
അയൽക്കാരിയാണെന്ന് കവി
ചോദിക്കാതെ തന്നെ പറഞ്ഞു
അവൾക്ക് കവിതയിൽ താൽപര്യമില്ല
എന്നും കൂട്ടി ചേർത്തു…
ഹേ.. കവി…. തനിക്ക് വട്ടുണ്ടോ…
എനിക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടു
കവിതക്കമ്പക്കാരിയാണോ
എന്നത് പ്രസക്തമല്ല…
അത് തന്റെ വിഷയം…
എന്നാലും മനസ്സിലിരുപ്പ് കൊള്ളാം…
ഛെ… ഇനി തന്റെ കവിതയുടെ
പടി ഞാൻ കയറില്ല
ബ്ലടി പെറ്റി പോയറ്റ്….
-മർത്ത്യൻ-
Categories: കവിത
Leave a Reply