സൌഹൃതം തുറന്നു
വെയ്ക്കാനുള്ള ചാവി വേണം
എന്ന് നീ ആവശ്യപ്പെട്ടപ്പോൾ
ഞാൻ കരുതി എന്റെ
സുഹൃത്ത് ബന്ധം
നിനക്ക് മടുത്തെന്ന്….
പ്രണയം ഇട്ടു വച്ചിരുന്ന
ഹോർളിക്സ് കുപ്പി പൊട്ടി
ചിതറിയപ്പോൾ ഞാൻ കരുതി
അതെല്ലാം അടിച്ചു വാരിക്കളഞ്ഞ്
അതിൽ നിന്നും തുള്ളി രക്ഷപ്പെട്ട
പ്രണയത്തിന്റെ പിന്നാലെ
നീ എന്നെ പറഞ്ഞയക്കും എന്ന്….
വഴിവക്കിൽ കുത്തേറ്റു കിടന്ന
ദേഷ്യത്തിനെ മടിയിലെടുത്ത്
തലോടി മയക്കിയപ്പോൾ
ഞാൻ വീണ്ടും കരുതി
നീ പിണക്കങ്ങൾ മറന്ന്
തിരിച്ചു വരുമെന്ന്….
ചിറകറ്റു റോട്ടിൽ കിടന്ന
ഓർമ്മകളെ ചീറിപ്പാഞ്ഞു
വരുന്ന ലോറിയുടെ ചക്രങ്ങൾ
അരച്ചു കളഞ്ഞപ്പോൾ കരുതി,
ഇനി ബുധിമുട്ടിക്കില്ലാ എന്ന്…
പകരം.. ഇന്നിതാ…
സൌഹൃതവും, പ്രണയവും, ദേഷ്യവും,
ഓർമ്മകളും മാറി മാറിയെറിഞ്ഞ്
ജീവിതത്തിലൂടെ കുറേ ഓടിച്ചിട്ട്
ചിരികളും കരച്ചിലുകളും
തമ്മിത്തല്ലി ചാവുന്ന
ഭ്രാന്ത മനസ്സുകളിൽ എവിടെയോ
നിന്നെയും അന്വേഷിച്ച്
നടത്തിക്കുന്നു….
-മർത്ത്യൻ-
Categories: കവിത
Leave a Reply