ചെവിയിൽ ഒരു ശബ്ദം
സംഗീതത്തിന്റെ ആത്മാവും
പിഴുതെടുത്ത് കുത്തിക്കയറിയപ്പോൾ
ചെവി പോത്തുന്നതിനു പകരം
കയ്യിൽ കിട്ടിയത് ചിലത്
എടുത്തെറിഞ്ഞു…
വായിൽ തോന്നിയത് പലതും
വിളിച്ചു പറഞ്ഞു…..
കൂട്ടത്തിലിരുന്നവനെയും അവന്റെ
അച്ഛനെയും കുറ്റം പറഞ്ഞു…
പിന്നെ ക്ഷമയും ചോദിച്ചു….
“സോറി കുടിച്ചാൽ വയറ്റിൽ കിടക്കണം
എന്നറിയാം പക്ഷെ സംഗീതം
ആസ്വദിക്കാൻ വയറ്റിൽ
എന്തെങ്കിലും ചെല്ലണം
എന്ന് നിർബന്ധമാണ്…
ഇനി വെറും വയറ്റിൽ വരാം
സോറി…”
-മർത്ത്യൻ-
Categories: കവിത
Leave a Reply