ഒരു കള്ളനാവണം എന്ന് സ്വപ്നം
കണ്ട് വളരുന്നവനും…
ഒരു പോലീസാവണം എന്ന് സ്വപ്നം
കണ്ട് നടന്നവനും ഒരുമിച്ച്
കഴിയുന്നു….
രാവിലെ എഴുന്നേറ്റ് കുളിച്ച്
ഭക്ഷണം കഴിച്ച് രണ്ടു പേരും
ഒരുമിച്ച് ഓഫീസിലേക്കിറങ്ങും
രണ്ടു പേർക്കും നല്ല വരുമാനമുണ്ട്
സോഫ്റ്റ്‌വെയർ എൻജിനീയർമാരാണ്
വലിയൊരു കമ്പനിയിൽ
എന്ത് സ്വപ്നം കണ്ടിട്ടും കാര്യമില്ലാ
എത്തുന്നതൊക്കെ ഒരിടത്ത് തന്നെ
-മർത്ത്യൻ-
Categories: കവിത
Leave a Reply