സണ്ണി ലിയോണിയും മലയാളിയായ ഞാനും

സണ്ണി ലിയോണി കേരളത്തിൽ വന്നപ്പോൾ മലയാളികൾ കൂട്ടംകൂടി കാണാനും വരവേൽക്കാനും ചെന്നു, ഗതാഗതം സ്തംഭിപ്പിച്ചു. സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും അതിന്റെ അലകൾ നിറഞ്ഞു നിന്നു. സണ്ണിയെ കാണാൻ ചെന്ന മലയാളിയെ കുറ്റം പറയുന്നവർ ചിലർ ‘സണ്ണി ലിയോണി’ എന്ന വ്യക്തിയെ അവഹേളിച്ചും ആളാകുന്നു. കഷ്ടമെൻ കേരളം നാടേ. അവിടെയും നിർത്താതെ അവരുടെ വസ്ത്രവും വസ്ത്രമില്ലായ്മയും ചർച്ച കുറിച്ച് കമന്റി കയ്യടി വാങ്ങുന്നതിലും കാണുന്നു അഭ്യസ്ത മലയാളിയുടെ നരച്ച ചിന്തകൾ. സണ്ണി ലിയോണി ലോകത്തിൽ എവിടെ ചെന്നാലും കാണാൻ താത്പര്യമുള്ളവരുണ്ടാകും. കൂടുതലും ഇന്ത്യക്കാരായിരിക്കും എന്നതും ശരിയാണ്. അതിന് കാരണം അവർ…

സേതുവും പാറക്കടവും ലാന കൺവെൻഷനും – ഒരു മർത്ത്യാവലോകനം

കഴിഞ്ഞ വീക്കെൻഡ് ജീവിതത്തിൽ മറക്കാൻ കഴിയാത്തൊരു അനുഭവം സമ്മാനിച്ചു. രണ്ടു ദിവസം അതെന്നെ പലയിടത്തും കൊണ്ടുചെന്നെത്തിച്ചു. ലാന (LANA) Literary Association of North America യുടെ റീജ്യണൽ കൺവെൻഷൻ. ഒരു കൺവെൻഷനിൽ പങ്കെടുത്തു എന്നതല്ല മറക്കാനാവാത്ത അനുഭവം, അത് എനിക്ക് സഞ്ചരിക്കാൻ ഒരു സ്വപ്നവഞ്ചി തന്നു എന്നതാണ്. ഇതാ എന്റെ (മർത്ത്യന്റെ) അവലോകനം ഒരു മർത്ത്യാവലോകനം. സേതുവും പാറക്കടവും പങ്കെടുത്തു എന്നത് മുഖ്യ ഹൈലൈറ്റായിരുന്നെങ്കിലും അതിനൊപ്പം കുറെ അക്ഷരസ്നേഹികളെ കണ്ടു എന്നതാണ് എനിക്ക് തിരിച്ചു വീട്ടിലേക്ക് കൊണ്ടു പോകാൻ…

ഒരു പൂവിന്റെ ഓണം

പൂക്കളത്തിന്റെ ഭാഗമാവുക എന്നത് ഏത് പൂവിനെ സംബന്ധിച്ചും ഒരു വലിയ മത്സരമാണ്…. മത്സരത്തിനേക്കാളുപരി അതൊരു ഭാഗ്യപരീക്ഷണമാണ്…. ഭംഗി കൂടിയാൽ അല്പം എളുപ്പമാണ് എന്നത് ശരി…. പക്ഷെ ഭംഗി മാത്രം പോര, പാകപ്പെട്ട വലുപ്പവും ഒത്തൊരുമിക്കാവുന്ന നിറവും വേണം… ഒറ്റക്കിരിക്കുമ്പോൾ കണ്ണെടുക്കാൻ കഴിയാത്ത സൌന്ദര്യമായിരിക്കും, അത് പോര മറ്റുള്ളവരുടെ കൂടെ കിടക്കുമ്പോഴും മൊത്തത്തിലുള്ള അഴകിനോട് ചേർന്നിരിക്കാൻ കഴിയണം… അതാണ്‌ പ്രധാനം. പൂവിറുക്കുമ്പോൾ പറ്റിയ പരുക്കോ അല്ലെങ്കിൽ തിരക്കിൽ കണ്ണിൽ പെടാത്തത് കാരണമോ പൂക്കളത്തിന്റെ ഭാഗമായില്ലെങ്കിൽ പിന്നെ ചവറ്റുകൊട്ട തന്നെ ശരണം… പൂക്കളത്തിന്റെ…

പുതുവത്സര ആശംസകൾ

അങ്ങിനെയിതാ മറ്റൊരു വർഷം പന്ത്രണ്ടു മാസങ്ങളും, മുന്നൂറ്ററുപത്തഞ്ച് രാത്രികളും, പകലുകളും, സായാന്ഹങ്ങളും.. പിന്നെ തമാശകളും, ചിരികളും, സ്നേഹപ്രകടനങ്ങളും, കണ്ണുനീരും നിറഞ്ഞ ഓർമ്മിച്ചെടുക്കാൻ കഴിയാത്തത്ര നിമിഷങ്ങളും സമ്മാനിച്ച്, കടന്നു പോകുന്നു… ഇനി അതിന്റെ പുറകെ പോയിട്ട് കാര്യമില്ല…. ഇതെല്ലാം വീണ്ടും വാരിക്കോരി തരാൻ മറ്റൊരു പുതുവർഷം വാതിൽ മുട്ടി കാത്തു നിൽക്കുന്നു….. മണി രാത്രി കൃത്ത്യം പന്ത്രണ്ടടിക്കുമ്പോൾ, കൂട്ടിമുട്ടുന്ന ഗ്ലാസ്സുകളുടെ സംഗീതാത്മകമായ അന്തരീക്ഷത്തിൽ, നിലത്തുറയ്ക്കാത്ത കാലുകളുടെ നഷ്ടപ്പെടുന്ന ബലത്തിൽ കഴിഞ്ഞു പോയ വർഷത്തിനൊരു ചരമഗീതം പാടി സന്തോഷത്തോടെ പുതുവർഷത്തിന്…

ഹാപ്പി താങ്ക്സ് ഗിവിങ്ങ്…

പോപ്പ്കോർണും കാർമലും ഭാഗ്യമുള്ളവരാണ് എന്ന് മനസ്സിലാക്കിയിരിക്കുമോ…? കുത്തി തിരുകിയ വയറും പേറി അവനിൽ കിടന്ന് വേവുന്നതിൽ നിന്ന് രക്ഷപെട്ടു എന്ന് അറിഞ്ഞിരിക്കുമോ…?… എന്തായാലും ഈ താങ്ക്സ് ഗിവിങ്ങിന് സഹോദരങ്ങൾ അമേരിക്കൻ തീൻ മേശകൾ സജീകരിച്ച് മലർന്നു കത്തിയും കാത്ത് കിടക്കുമ്പോൾ അവർ ഇനിയുള്ള സുവർണ്ണ കാലത്തിലേക്കു കാലെടുത്ത് വയ്ക്കും…. ആയുസ്സുണ്ടെങ്കിൽ അടുത്ത താങ്ക്സ് ഗിവിങ്ങ് കൂടി കാണാം….. പക്ഷെ ചരിത്രം മറിച്ചാണ് കാണിച്ചിട്ടുള്ളത്… അവനിൽ നിന്ന് രക്ഷപ്പെട്ടാലും ഒരു വർഷം തികയ്ക്കുന്നത് പ്രയാസമാണ്…. മാപ്പിന് അർഹരാവാൻ തീറ്റിപോറ്റിയതല്ലെ……..

പൂതപ്പാട്ട്‌ താരാട്ട്

മലയാളം പറയില്ലെങ്കിലും മകന്‍ പൂതപ്പാട്ട്‌ താരാട്ട് രൂപത്തില്‍ കേട്ടാല്‍ ഉറങ്ങും എന്ന് കണ്ടു പിടിച്ചു….. കേട്ടിട്ടില്ലേ… തുടികൊട്ടും കലര്‍ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍…. അയ്യയ്യാ…. -മര്‍ത്ത്യന്‍-

അങ്ങിനെയും ചിലപ്പോള്‍

നടന്നകന്നു പോയ പലരും തിരിഞ്ഞു നിന്ന് ചിരിക്കാറുണ്ട്…..പലപ്പോഴും ചോദിക്കാറുണ്ട്….”എന്താ കൂടെ വരുന്നില്ലെ …?”… ഞാനും തിരിച്ച് ചിരിക്കും…..ഇല്ലെന്ന് തലയാട്ടും. പിന്നെ അവര്‍ നടന്നകലുന്നത് നോക്കി വെറുതെ നില്‍ക്കും…. അപ്പോഴൊക്കെ ഒരു മഴ പെയ്യും… കുടയില്ലാതെ നനഞ്ഞു നടന്നകലുന്ന അവരെ നോക്കി ഞാന്‍ ഉറക്കെ വിളിക്കും…ആര്‍ത്തു പെയ്യുന്ന മഴയുടെ ശബ്ദത്തില്‍ ഞാന്‍ വിളിക്കുന്ന അവരുടെ ഓരോരുത്തരുടെയും പേരുകള്‍ ചത്തൊടുങ്ങും…. ഞാന്‍ കയ്യില്‍ കിട്ടിയ കുടകള്‍ മുഴുവനെടുത്ത് അവരുടെ പിന്നാലെ ഓടും….എന്റെ ഓട്ടത്തിന്റെ വേഗത്തിനൊപ്പം അവര്‍ കാഴ്ചയില്‍ നിന്നും അകലെ…

കടംകഥ

കടക്കാരുടെ ശല്യം പേടിച്ച് കടയും പൂട്ടി കടപ്പുറത്തിരുന്ന് കടലാസില്‍ പൊതിഞ്ഞ കടല തിന്നുമ്പോള്‍ സൂര്യനെ വിഴുങ്ങിയ കടല്‍ മുന്‍പില്‍ വന്ന് പറഞ്ഞു . “ഒട്ടും മടിക്കാതെ എന്റെ മടിയിലേക്ക്‌ കടന്നു വരൂ ഇനി ഒര് കടക്കാരും കരക്കാരും ശല്യം ചെയ്യില്ല…. കടമകളുടെ കുടക്കീഴിയില്‍ ഇനിയും കടിച്ചു പിടിച്ച് തൂങ്ങി കിടക്കരുത്..” -മര്‍ത്ത്യന്‍-

ജിവിതം

വെട്ടി തിരുത്തിക്കളിക്കാന്‍ ഈ ജിവിതം നിന്റെ ഒരിക്കലും പാസാവാത്ത കണക്കു പരീക്ഷയുടെ ഉത്തര കടലാസല്ല. അത് നിന്റെ കവിതകള്‍ പകര്‍ത്തിയെഴുതാനുള്ള മനസ്സിന്റെ ഒരാവിഷ്ക്കാരമാണ്. നിനക്കിഷ്ടമുള്ള പോലെ എഴുത് ഒരുത്തന്റെ ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കണ്ട…. -മര്‍ത്ത്യന്‍-

സംഭാഷണം

എടാ മര്‍ത്ത്യാ.. വെറുതെ കുരച്ചിട്ട്‌ ഒര് കാര്യൂല്ല, ഒര് പട്ടിക്കും മനസ്സിലാവില്ല. ഇല്ല പന്നികള്‍ക്കും മനസ്സിലാവില്ല, പിന്നെ അവറ്റക്ക്‌ തിരിച്ച് കുരക്കാനും പറ്റില്ല അതോണ്ട് പാവങ്ങള് എല്ലാം കേട്ടിരിക്കും. പക്ഷെ മനസ്സിലാവില്ല, അത് തീര്‍ച്ച. ഇല്ല എനിക്കും മനസ്സിലാവില്ല.. അല്ല ഞാന്‍ പട്ടിയല്ല, പന്നീം അല്ല, നിന്നെ പോലെ വേറൊരു മര്‍ത്ത്യന്‍. ഒരേ വര്‍ഗ്ഗാ മ്മള് പറഞ്ഞിട്ടെന്താ.. മ്മള് പറയണത് മ്മക്കന്നെ മനസ്സിലാവില്ല പിന്ന്യാണോ പട്ടിക്കും പന്നിക്കും. എന്താ.. ഞാന്‍ പറയുന്നത് വല്ലതും മനസ്സിലാവുന്നുണ്ടോ…? എവടെ…ആരോട്ച്ച്ട്ടാ… നന്നാവില്ല……

നിഴലുകള്‍

പൊട്ടിയ ഹൃദയവും, അപൂര്‍ണ്ണമായ ഒരു നിഴലും, പിന്നെ ആഴങ്ങളിലേക്ക് വീഴുന്ന ഒരാത്മാവും പേറി അവന്‍ നിന്നു സമയം, എല്ലാത്തിനും സാക്ഷിയാവുന്ന സമയം, അതും അവന്റെ മുന്നില്‍ കൂടി അവനെ പേറാതെ കടന്നു പോയി സ്വന്തം നിഴലിനെ പോലും, അപൂര്‍ണ്ണമെങ്കിലും അവനില്‍ നിന്നും അകറ്റുന്ന അസ്തമിക്കുന്ന സൂര്യനെ നോക്കി അവന്‍ നിന്നു അവനറിയുന്നതിനു മുന്‍പ് രാത്രിയുടെ സ്നേഹശൂന്യമായ കൈകളിലേക്ക് അവന്‍ വഴുതി വീണിരുന്നു അവന്‍ ചുറ്റും നോക്കി നിയോണ്‍ ബള്‍ബുകള്‍ തെളിഞ്ഞിരുന്നു അവയുടെ മങ്ങിയ വെളിച്ചത്തില്‍ ആരും കാണാതെ…

ലോക വനിതാ ദിനം

ഇന്ന് മാര്‍ച്ച്‌ എട്ടിന് ലോക വനിതാ ദിനത്തില്‍ അഞ്ചു തികയുന്ന ഞങ്ങളുടെ മകന്‍ രാഹി ഒരു വനിതകളുടെ മനിതന്‍ (ലേഡീസ് മാന്‍ എന്ന് വായിക്കു) എന്നതിലുപരി… വനിതകളെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരുവനായി തീരട്ടെ എന്നാശംസിക്കുന്നു 🙂