സണ്ണി ലിയോണിയും മലയാളിയായ ഞാനും

സണ്ണി ലിയോണി കേരളത്തിൽ വന്നപ്പോൾ മലയാളികൾ കൂട്ടംകൂടി കാണാനും വരവേൽക്കാനും ചെന്നു, ഗതാഗതം സ്തംഭിപ്പിച്ചു. സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും അതിന്റെ അലകൾ നിറഞ്ഞു നിന്നു.

സണ്ണിയെ കാണാൻ ചെന്ന മലയാളിയെ കുറ്റം പറയുന്നവർ ചിലർ ‘സണ്ണി ലിയോണി’ എന്ന വ്യക്തിയെ അവഹേളിച്ചും ആളാകുന്നു. കഷ്ടമെൻ കേരളം നാടേ. അവിടെയും നിർത്താതെ അവരുടെ വസ്ത്രവും വസ്ത്രമില്ലായ്മയും ചർച്ച കുറിച്ച് കമന്റി കയ്യടി വാങ്ങുന്നതിലും കാണുന്നു അഭ്യസ്ത മലയാളിയുടെ നരച്ച ചിന്തകൾ.

സണ്ണി ലിയോണി ലോകത്തിൽ എവിടെ ചെന്നാലും കാണാൻ താത്പര്യമുള്ളവരുണ്ടാകും. കൂടുതലും ഇന്ത്യക്കാരായിരിക്കും എന്നതും ശരിയാണ്. അതിന് കാരണം അവർ ഒരു ബോളിവുഡ് നടി കൂടിയാണ് എന്നത് കൊണ്ടാണ്. മാത്രമല്ല അഡൽട്ട് ഇൻഡസ്ട്രിയിൽ നിന്നും മെയിൻ സ്ട്രീം സിനിമയിലേക്ക് വന്ന നടിയെന്ന നിലയിലും അവരെ കാണാൻ താത്പര്യമുള്ളവർ പലരുമുണ്ടാകും. ആ പലരിലും ബോളിവുഡ് കാണുന്ന ഇന്ത്യക്കാരെ കാണു. മലയാളിയെ മാത്രം പറയുന്നതിൽ എന്ത് കാര്യം.

എന്നാലും ഇതുപോലുണ്ടാവില്ല മറ്റു സംസ്ഥാനങ്ങളിൽ എന്ന് വാദിക്കുന്നവരോട് ഞാൻ തർക്കിക്കാനുമില്ല കാരണം എന്തിന് ഒരാൾ സണ്ണിയെ കാണാൻ പോകുന്നു എന്ന് അന്വേഷിക്കേണ്ട കാര്യം ആർക്കുമില്ല. അത് ഒരു വ്യക്തിയുടെ താത്പര്യം മാത്രം. അത് സണ്ണിയുടെ പ്രശ്നമല്ല മലയാളി ജീവിക്കുന്ന സ്വപ്ന ലോകത്തിന്റെ ഒരു വശമാണ്. മലയാളിക്ക് സ്വപ്‌നങ്ങൾ കാണാനുള്ള മറു വശങ്ങൾ തുറന്നു കൊടുക്കാത്തതിന്റെ കുറവായിരിക്കാം. മാത്രമല്ല സ്വപ്നങ്ങൾ കാണാനും അതു വഴി കൂടുതൽ ആരാധകരെ സൃഷ്ടിക്കുക എന്നതും സണ്ണിയുടെ തൊഴിലിന്റെ ഭാഗമാണെന്നാണ് എന്റെ വിശ്വാസം.  അതിൽ സണ്ണിയെയും മലയാളിയെയും കുറ്റപ്പെടുത്തരുത്.

എന്നിരിക്കിലും ഒരു പോസ്റ്റ് സണ്ണി ലിയോണിക്കായി വേണമെന്ന് തോന്നി. തിക്കിയും തിരക്കിയും സണ്ണിയെ ദൂരെ നിന്നു പോലും കാണാൻ ഭാഗ്യം കിട്ടാതെ പോയ മലായാളികളുടെ മുൻപിലേക്ക് സണ്ണിയെ വളരെ അടുത്ത് നിന്ന് കണ്ട് വളരെ ബഹുമാനത്തോടെ നിന്ന ഒരു മലയാളി എന്ന നിലയിൽ ഇതാ ചില കാര്യങ്ങൾ .

സണ്ണി ലിയോണി എന്ന വ്യക്തി അമേരിക്കയിൽ ചെയ്തിരുന്ന (ഇപ്പോൾ ചെയ്യുന്നോ എന്നറിയില്ല) സിനിമകളും ഇപ്പോൾ ബോളീവുഡിൽ ചെയ്യുന്ന സിനിമകളും അവരുടെ തൊഴിലിന്റെ ഭാഗമാണ്. ആരെയും പോലെ മാന്യമായി തൊഴിലെടുത്ത് തന്നെയാണ് അവരും ജീവിക്കുന്നത്. അമേരിക്കയിൽ നിയമ വിരുദ്ധമല്ലാത്ത പ്രോണോഗ്രഫി ചിത്രങ്ങളിൽ  അഭിനയിച്ചും ബോളീവുഡിൽ പല പ്രശസ്തരുടെയും മെയിൻ സ്ട്രീം സിനിമകളിൽ അഭിനയിച്ചും സ്റ്റേജ് ഷോകൾ ചെയ്തും  നല്ല രീതിയിൽ തന്നെയാണ് അവർ ജീവിക്കുന്നത്. ആരെയും കൊന്നിട്ടോ കട്ടിട്ടോ പറ്റിച്ചിട്ടോ അല്ല എന്ന് തന്നെ.

മറ്റുള്ളവരെ ദ്രോഹിക്കാതെ നിയമ വിരുദ്ധമല്ലാത്ത തൊഴിലും ചെയ്തു ജീവിക്കുന്ന ഒരു സ്ത്രീയെ സാംസ്കാരിക ചട്ടുകം വച്ച് പൊള്ളിക്കാൻ ഇറങ്ങിയ മഹാന്മാർ ഏതായാലും ബഹു വിശേഷം തന്നെ.

രണ്ടു വർഷം മുൻപ് ഇവിടെ അമേരിക്കയിൽ, ബോളീവുഡ്ഡ് സെൻസേഷനായതിനു ശേഷം ഒരു സ്റ്റേജ് ഷോവിനായി സണ്ണി വന്നിരുന്നു. മുൻനിരയിൽ ക്യാമറയുമായി ഞാനുമുണ്ടായിരുന്നു. മിക്കാ സിങ്ങുമൊത്ത് അവർ ചുവടു വയ്ക്കുന്നത് പകർത്താനായി. അതിനു ശേഷം അവരെ ഹോട്ടലിന്റെ ലോബിയിൽ വച്ച് വളരെ അടുത്ത് നിന്ന് കാണുകയും ചെയ്തു. സ്വന്തം ഭർത്താവുമായി വന്നിരുന്ന അവർ അവിടെയുള്ള പലരുമായി സംസാരിച്ചു നിൽക്കുകയായിരുന്നു. മറ്റേതൊരു ആർട്ടിസ്റ്റിനെയും പോലെ.

എന്നിട്ട് മറ്റു പലരെയും പോലെ  സാൻഹൊസെ ഡൌൺ ടൗണിൽ  ഭർത്താവുമായി സ്വകാര്യ സമയം ചിലവാക്കാൻ ഹോട്ടലിൽ നിന്നും ഇറങ്ങി നടന്നു പോയി. പുറത്തുള്ളവർക്ക് അവരാരെന്ന് അറിയില്ലായിരിക്കാം. മോഹൻ ലാലിനും മമ്മൂട്ടിക്കും ശോഭനക്കും ഇവിടെ ഇറങ്ങി നടക്കാൻ കഴിക്കുന്നതിനേക്കാൾ ഭംഗിയായി അവർക്കിവിടെ ഇറങ്ങി നടക്കാം.

പ്രോണോഗ്രഫി എന്ന പദത്തിന്റെ മലയാളം അർത്ഥം ഞാൻ തിരഞ്ഞു. ഇന്നും മലയാളി അതിനെ ‘അസഭ്യചിത്രം’ എന്നാണ് വിളിക്കുന്നത്. ‘അസഭ്യ’ എന്ന വാക്കുപയോഗിക്കുന്നത്  പ്രോണോഗ്രഫിയുടെ അല്ല നമ്മുടെ ഭാഷ ഇതിനായി പുതിയ മാന്യമായ വാക്കുകൾ ഉപയോഗിക്കാൻ തയ്യാറാവാത്തതിന്റെ പ്രശ്നമാണ്.

നിയമ പാലകരെ ഇനി നിങ്ങൾ സണ്ണിയുടെ പൊതു ചടങ്ങുകൾ തടയുമോ?

ഏതായാലും ‘സണ്ണി ലിയോണി’ എന്ന വ്യക്തിയെ കുറിച്ച് ഞാനറിയുന്നത് അവരുടെ ഹിന്ദി സിനിമ വരുന്പോഴാണ്. ഇത്തരം സിനിമ കണ്ടിട്ടുണ്ടെങ്കിലും ആ വ്യവസായ മേഖലയെ കുറിച്ച് അടുത്തറിയുന്ന ആളല്ല ഞാൻ. പക്ഷെ അന്ന് വന്ന പോസ്റ്റുകളും ആർട്ടിക്കിളുകളും കമന്റുകളും കണ്ടപ്പോൾ അറിയണമെന്ന് തോന്നി. കാരണം അഡൽട്ട് ഇൻഡസ്ട്രിയെ മുഖം പൊത്തി നോക്കുന്ന ഇന്ത്യൻ വംശജരുടെ ഇടയിൽ നിന്നും ഒരാൾ അതിന്റെ ഭാഗമാകുക പിന്നെ അവിടെ നിന്നും വെള്ളിത്തിരയിൽ മെയിൻ സ്ട്രീം ബോളിവുഡിൽ എത്തുക, ജനം ആ സിനിമ സ്വീകരിക്കുക. ഇത് മനസ്സിലാക്കണമെങ്കിൽ അഡൽട്ട് ഇൻഡസ്ട്രിയെ കുറിച്ചറിയണം എന്ന് തോന്നി.

ഡോക്യുമെന്ററികളായിരുന്നു ലക്‌ഷ്യം. പലതും കണ്ടു പക്ഷെ ഓർമ്മയിൽ തങ്ങി നിൽക്കുന്നത് ആദ്യം കണ്ട അഡൽട്ട് ഇൻഡസ്ട്രിയിലെ പ്രഗത്ഭനായ നടൻ റോൺ ജെറെമിയെ കുറിച്ചുള്ളൊരു ഡോക്യുമെന്ററിയാണ്. അദ്ദേഹത്തിന്റെ ജീവിതത്തെയും തൊഴിലിനേയും കുറിച്ചുള്ള ഡോക്യുമെന്ററി. അതിൽ നിന്നും രസകരമായൊരു കാര്യം മനസ്സിലായി. റോണിന് മെയിൻ സ്ട്രീം ഹോളിവുഡ്ഡ് സിനിമകളിൽ അഭിനയിക്കാൻ വലിയ താത്പര്യമാണ്. പക്ഷെ  അഡൽട്ട് സിനിമകളിലെ എല്ലാവരും തിരിച്ചറിയുന്ന നടനായതിനാൽ ആരും ചാൻസ് നൽകിയില്ല. കിട്ടിയ റോളുകളിൽ ചിലത് എക്സ്ട്രാ റോളുകളും മുഖംമൂടി ധരിച്ച വില്ലന്മാരുടേതുമാണ്.

അവയവ പാടവത്തിനു പകരം അഭിനയ പാടവത്തിനായി റോൺ ജെറെമിയെ സിനിമയിലെടുക്കാൻ അഡൽട്ട് ഇൻഡസ്ട്രിക്ക് തൊട്ടുകൂടായ്മ കൽപ്പിക്കുന്ന അമേരിക്കയിലെ ഹോളിവുഡ്ഡ് വിഷമിച്ചപ്പോൾ എന്റെ നാട്ടിലെ ബോളിവുഡ്ഡ് ഇറക്കിയ സണ്ണിയുടെ ജിസം-2 എന്ന സിനിമ കണ്ട് എനിക്ക് സത്യത്തിൽ അഭിമാനമാണ് തോന്നിയത്. ബോളിവുഡ്‌ഡിൽ അഭിനയിക്കുന്ന പലരേക്കാളും നന്നായി സണ്ണി അഭിനയിച്ചു ഇപ്പോഴും അഭിനയിക്കുന്നു.

ജിസം-2നു ശേഷം അവരുടെ സിനിമകൾ തിരഞ്ഞു പിടിച്ച് കാണാറില്ല എന്നതിനു കാരണം അവരുടെ അഭിനയമല്ല അവർ അഭിനയിക്കുന്ന സിനിമകൾ പലതും എന്റെ ഇഷ്ടത്തിനുള്ളതല്ല എന്നത് തന്നെയാണ്. ഏതായാലും നിങ്ങൾ ഈ ഡോക്യുമെന്ററി കാണണം  അഡൽട്ട് ഇൻഡസ്ട്രിയിലെ നടന്മാരെയും നടിമാരെയും അവരുടെ ജീവിതത്തെയും കുറിച്ചറിയണം.

സണ്ണിയെ ഇന്നും ഒരു അഡൽട്ട് ഇൻഡസ്ട്രി ആർട്ടിസ്റ്റായി മാത്രം കാണുന്നവർ അത് മാറ്റേണ്ട സമയം അതിക്രമിച്ചു. സണ്ണിയെ എന്തു തന്നെ കാരണം കൊണ്ടാണെങ്കിലും വരവേറ്റ മലയാളികൾക്ക് നന്ദി. സണ്ണിയെ പോലെ കാപട്യമില്ലാത്ത വ്യക്തിത്ത്വത്തിന്റെ  ഉടമകളാണ് ഈ നാടിനാവശ്യം.  ‘കാപട്യമില്ലാത്ത’ എന്ന വാക്കിന് കൂടുതൽ മുൻ‌തൂക്കം ഇത് വായിക്കുന്ന മലയാളികൾ കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.Categories: പലവക, ലേഖനങ്ങൾ

Tags: , , ,

2 replies

  1. നന്നായി എഴുതി. കാപട്യം കൊണ്ട് സ്വയം മൂടുന്നവർക്ക് വായിക്കാനുതകുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: