ദിലീപിനെ സപ്പോർട്ട് ചെയ്യുന്ന വയറൽ പോസ്റ്റിന്റെ ആപല്‍ക്കരമായ വശം

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റ്. ദിലീപിനെ സപ്പോർട്ട് ചെയ്ത് ഒരാൾ എഴുതിയ പോസ്റ്റ്. കുറ്റവാളിയായി തീർച്ചപ്പെടുത്തും വരെ പ്രതിയെ ക്രൂശിക്കരുത് എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റ് ചെന്നെത്തുന്നിടം വളരെ ആപല്‍ക്കരമായൊരിടത്താണ്.  അതിലെ ഏറ്റവും അപകടകരമായ ഭാഗം എന്റെ  അഭിപ്രായത്തിൽ ഇതാണ്

“ദിലീപാണ് അത് ചെയ്തതെങ്കില്‍ അവിടെ മറ്റൊരു വശം കൂടിയുണ്ട്. അത്രയും ക്രൂരമായ ഒരു പ്രവര്‍ത്തി ചെയ്യാന്‍ അയാളെ പ്രേരിപ്പിച്ച കാരണങ്ങളും മനസിലാക്കണം. അയാള്‍ ക്രിമിനലായതിന് പിന്നിലുള്ള ചേതോവികാരം മനസിലാക്കണം. വഴിയില്‍ കൂടി നടന്നു പോകുന്ന ഏതോ ഒരാളെ വെറുതെ ചെന്ന് ഉപദ്രവിക്കണ്ട കാര്യം അയാള്‍ക്കില്ല ! അയാള്‍ ഒരു മാനസിക രോഗി അല്ലാത്തതിനാല്‍ അങ്ങനെ ചെയ്യില്ലെന്ന് കരുതാം. അപ്പോള്‍ ആ തെറ്റിലേക്ക് അയാളെ നയിച്ച വ്യക്തികളും സമൂഹവും ഇവിടെ പ്രതികളാണ്.

ഇവിടെ ദിലീപ് ആരോപിക്കുന്നത് ഈ നടി തന്റെ കുടുംബജീവിതം തകര്‍ത്തെന്നാണ്. സത്യമില്ലേ അതില്‍…? പരദൂഷണം എന്നത് മലയാളിക്ക് ജന്മസഹജം ആയതുകൊണ്ട് അത് പറയാതെ നമുക്ക് ജീവിക്കാന്‍ വയ്യ ! ഞാൻ ആയിരുന്നു ദിലീപിന്റെ സ്ഥാനെത്തെങ്കിലും ഇവൾക്കിട്ട് ഒരു പണി കൊടുക്കാൻ നോക്കിയേനെ.. അല്ലെങ്കിൽ പിന്നെ സ്വന്തം കുടുംബം കലക്കിയവളെ വെറുതെ വിടണോ???”

മലയാളികൾക്ക് നാണമില്ലല്ലോ എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന ഈ പോസ്റ്റെഴുതിയ മഹാനാരാണെന്നറിയില്ല പക്ഷെ അയാൾക്ക് നാണമല്ല വേറെന്തോ ആണ് പ്രശ്നം.  ആ പോസ്റ്റ്  മുന്നോട്ട് വയ്ക്കുന്ന ചില വളരെ മോശപ്പെട്ട വാദങ്ങളുണ്ട്.

ആ പോസ്റ്റ് ഷേർ ചെയ്ത് അതിന് കമന്റടിച്ച്  കയ്യടിച്ച് പാസാക്കുന്നവരിലും ഈ പ്രശ്നമുണ്ട്. ഇത് പോസ്റ്റ് ചെയ്തയാൾ അതിനു താഴെ കൊടുത്ത ഒരു കമന്റും വായിച്ചു കഴിഞ്ഞപ്പോഴാണ് സത്യത്തിൽ എനിക്കിതെഴുതണം എന്ന് തോന്നിയത്. ആ കമന്റ് ഇതായിരുന്നു,  ഇംഗ്ലീഷിലാണ്, പരിഭാഷപ്പെടുത്തുന്നില്ല.

“And hearing this ,everyone in the family is like ,the dilip, we know never do this… seeing that person abused like this.. I am becoming so strong minded and even thinking.. even if he did it.. it is that much he suffered ….some one really made him a mad dog and he lost his senses and did it.. Even I am looking at my poor dog and thinking.. if someone make him all mad , he will be running around and doing mad stuff, Yaa right …then people will kill it.. still the people who made him mad stay happily ever after..not finding excuse, if he really did it.. “

മുകളിൽ ‘that person’ ദിലീപാണെന്നാണ് മനസ്സിലാക്കേണ്ടത് 🙂 അഭ്യൂസ് ചെയ്യപ്പെട്ട ദിലീപ്… മനസ്സിലായോ കമന്റിന്റെ ഒരു ലൈൻ… 🙂

ഇങ്ങനെയാണ് കമന്റുകളുടെ പോക്ക്

I can see his first wife suffered is karma for what she did to her parents… But the victim suffered also Karma ?Just thinking loud…

No one know exactly know what happened and who really did it ! At least , from my heart I believe that if he did it, he just not did it for sharing his cheating ..If he did it, there is lot more to it.. and he lost his mind and did it…

എന്റെ അഭിപ്രായത്തിൽ ഈ പോസ്റ്റും പോസ്റ്റിൽ വരുന്ന കമന്റുകളും, ദിലീപിനെതിരെ, അതായത് പ്രതിയെ കോടതിക്ക് പുറത്ത് കുറ്റവാളിയാക്കാൻ ശ്രമിക്കുന്നവരേക്കാൾ മോശമായ പ്രഭാവമാണുണ്ടാക്കുന്നത്. ദിലീപ് കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടേണം എന്ന് പറയുന്നെങ്കിലും.  കാരണം പലതാണ്.

വിവാഹിതത്തിന്റെ പുറമെയുള്ള ബന്ധം ഒരു കുറ്റമല്ല, ലോകത്ത് ഒരു കോടതിയും ശിക്ഷിക്കില്ല. അതു പോലെ തന്നെ പര സ്ത്രീ/പുരുഷ ബന്ധത്തെ കുറിച്ച് ഒരു സ്വകാര്യ സംഭാഷണത്തിൽ (പരദൂഷണം എന്ന് ചിലർ പറയുന്നു)  പറയുന്നതും ഒരു കുറ്റമല്ല. അതിനെയും കോടതി ശിക്ഷിക്കില്ല. പക്ഷേ അതിന്റെ പേരിൽ കുടുംബം തകർന്നു എന്നും പറഞ്ഞ് നിയമം നടപ്പാക്കാൻ നടന്നാൽ സംഭവം മാറും.

ഇനി ദിലീപിന് കാവ്യയുമായി മുൻപ് ബന്ധമുണ്ടോ എന്നറിയാൻ എനിക്ക് വഴിയില്ല, ഇവിടെ പോസ്റ്റുന്നവർക്കും കമന്റുന്നവർക്കും അതില്ലായിരുന്നു എന്ന് തെളിയിക്കാനും കഴിയില്ല. പക്ഷെ പരദൂഷണം കാരണം കുടുംബം തകർന്നതിൽ  മറ്റൊരാളെ പഴി ചാരി അവർക്കെതിരെ ഗൂഡാലോചന ചെയ്‌താൽ അല്ലെങ്കിൽ ആക്രമിക്കാൻ ആളയച്ചാൽ അത് കുറ്റകരമാണ്. കോടതി ശിക്ഷിക്കണം, അവിടെ ഒരാളുടെ മാനസിക നില മനസ്സിലാക്കണം എന്ന ന്യായവുമായി വരുന്നത് മണ്ടത്തരമെങ്കിലും കൂടുതൽ  അപകടമാണ്.

ഇതുപോലുള്ള പോസ്റ്റിലൂടെ ‘നടിക്ക് നടന്നത് സ്വാഭാവികമാണ്’ എന്ന് പറയുന്നത് എഴുതിയ മഹാന്റെ   മെയിൽ ഷോവനിസ്റ് സ്വഭാവത്തിന്റെ കുഴപ്പമാണ്.

“ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേട് ഇലക്കാണ്” എന്ന തല്ലിപ്പൊളി  വാദം ചെറുപ്പം മുതൽക്കേ കേട്ട് വളരുന്നവരുടെ പ്രശ്നമാണ് ഇതൊക്കെ. അവിടെ ആണും പെണ്ണുമെന്ന വേര് തിരിവില്ല. ഈ വാദം നെഞ്ചോട് ചേർത്ത് നടക്കുന്നവർ ധാരാളമുണ്ട്. നഷ്ടപ്പെടാൻ സ്ത്രീക്കെ ഉള്ളു പുരുഷനില്ല എന്ന വാദം… അല്ല ഹെ.. എന്താണ് ഈ സ്ത്രീക്ക് മാത്രം നഷ്ടപ്പെടുന്നൊന്ന്…. അല്ല പുരുഷന് അഭിമാനവും സ്ത്രീക്ക് വെറും മാനവും എന്നാണോ ന്യായം..? അത് വിട്ട് പിടി മോനെ ദിനേശാ…

ഈ പ്രസ്തുത ഇലയും മുള്ളും വാദം കാരണം സ്ത്രീകൾ ഒരു പടി പിന്നിൽ പേടിച്ച് നടക്കണം എന്ന് കരുതുന്ന സ്ത്രീകളും പുരുഷന്മാരും നിറഞ്ഞിരിക്കുന്ന  മലയാളീസ്സമൂഹമാണ് മാറേണ്ടത് അതാണ് ഇങ്ങനത്തെ പോസ്റ്റ് വരുന്നതിനു കാരണം എന്ന് തോന്നുന്നു.

ദിലീപ് ഇപ്പോൾ പ്രതിയാണ് കുറ്റവാളിയല്ല. വളരെ ശരി പക്ഷെ പ്രതിയാണെ!!!! അയാളെ പിടിച്ച് പുണ്യാളനാക്കാനും, ചെയ്തത് വെറും മാനുഷിക വികാരമാണെന്നും പറയുന്നത് അസ്സൽ തോന്നിവാസമാണ്. പോസ്റ്റിട്ട കക്ഷി പറയുന്നു അവന്റെ കുടുംബം കലക്കിയാൽ അവൻ പണി കൊടുക്കുമെന്ന്. കഷ്ടം തന്നെ… അത് താങ്ങി നടക്കാനും ചിലർ.

മെയിൽ ഷോവനിസത്തിന്റെ ശോചനീയാവസ്ഥയുടെ മറ്റൊരുദാഹരണം പറയാം… ചിന്തിച്ചു നോക്ക്…

മഞ്ജു വിവാഹം കഴിഞ്ഞ് അഭിനയിച്ചില്ല എന്നതിന് ദിലീപിനെ കുറ്റപ്പെടുത്തുന്നവരുണ്ടാകാം. എന്നാൽ എന്ടാഭിപ്രായത്തിൽ അതല്ല സമൂഹത്തിന്റെ യഥാർത്ഥ മെയിൽ ഷോവനിസം.

അവർ തമ്മിലെടുത്ത തിരുമാനമാണ് എന്ന് പറയുന്പോഴും അതിൽ സമൂഹത്തിലെ  പുരുഷാധിപത്യത്തിന് അടിയറ വയ്ക്കുന്ന കുടുംബ സാഹചര്യമാണ് എന്നൊന്നാലോചിച്ച് നോക്കു. ഇത് ഒരു ‘thought exercise’ ആയിട്ടെടുത്താൽ മതി

അവർ രണ്ടുപേരും തമ്മിലെടുത്ത തിരുമാനമായിരിക്കാം മഞ്ജു അഭിനയം നിർത്തുക എന്നത്. പക്ഷെ പുരുഷന്മാർക്ക് മാത്രം അറുപത് വയസ്സിനു ശേഷവും മുപ്പത് വയസ്സിന്റെ നായക പ്രാധാന്യമുള്ള സിനിമകളിൽ അഭിനയിക്കാൻ കഴിയുന്ന മലയാളം ഫിലിം ഇൻഡസ്ട്രിയുടെ മെയിൽ ഷൊവനിസത്തിന്റെ മുൻപിൽ അടിയറവച്ച് എടുത്ത തിരുമാനമായിരിക്കാമല്ലോ  അത്. എന്താ…? ആയിക്കൂടെ… ?

നടീ-നടന്മാരായ ദമ്പതികൾ അവരുടെ രണ്ടു പേരുടെയും സിനിമയിലെ ‘long term prospects’ എടുത്ത് പുരുഷ നിയന്ത്രിത സിനിമാ മേഖലയിലെ ത്രാസിൽ വച്ച് തൂക്കുന്പോൾ, ഭർത്താവിന്റെ ഭാഗത്തിന് തന്നെയാണ് ഭാരം കൂടുതൽ എന്ന് തിരിച്ചറിഞ്ഞ് പിന്മാറുന്നു…. പിന്നെ വരും തലമുറയെ ഇലയും മുള്ളും കഥകൾ പറഞ്ഞ് കിടത്തിയുറക്കുന്നു… എവിടെ നന്നാവാൻ… അങ്ങിനെയും ആവാമല്ലോ…

വിവാഹ മോചനം നടന്നപ്പോൾ അത് അവരുടെ വ്യക്തി കാര്യമെന്ന് കരുതാതെ, മഞ്ജു വാര്യരെ കുറ്റപ്പെടുത്തി പോസ്റ്റിട്ട സ്ത്രീകളുടെ കേരളമാണിത്. അത്ര ആഴത്തിലാണ്  മെയിൽ ഷോവനിസം നമ്മുടെയിടയിൽ.

അതിന്റിടക്ക് നടിക്ക് സംഭവിച്ചത് സാഹചര്യവും സമൂഹവും ചേർന്ന് പ്രമുഖനെ കൊണ്ട് ചെയ്യിച്ചതാണ് എന്നും പറഞ്ഞു വരുന്ന ഇത് പോലുള്ള പോസ്റ്റുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടകരമായ അഭിപ്രായങ്ങൾ എതിർക്കുന്നത് വഴി മാത്രമേ നമ്മുടെ സമൂഹത്തിലെ ലിംഗ വിവേചനത്തിനെതിരെ സംസാരിക്കാൻ കഴിയൂ.

നിയമം അതിന്റെ വഴിക്ക് പോകട്ടെ ദിലീപ് നിരപരാധിയാണെങ്കിൽ പുറത്ത് വരട്ടെ, അല്ലെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. പക്ഷെ സ്ത്രീ വിരുദ്ധമായ പോസ്റ്റുമായി വരുന്ന ഇത് പോലുള്ള സംഭവങ്ങൾക്ക് തക്ക മറുപടി നൽകുക.

പ്രസ്തുത പോസ്റ്റ് ഒരു ഫേസ്‌ബുക്ക് പോസ്റ്റായിരുന്നു അത് പിന്നീട് ഒരു വെബ്‌സൈറ്റിൽ വന്നു
ഒരു മനുഷ്യന്റെ കൂടി പതനം കാണാന്‍ ആഗ്രഹിച്ച എല്ലാവര്‍ക്കും ഇന്ന് നല്ല ഉറക്കം കിട്ടട്ടേ.! വയറല്‍ ആയി ഫേസ്ബുക് പോസ്റ്റ്Categories: ലേഖനങ്ങൾ

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: