ഞാനാഗ്രഹിക്കാതെ തന്നെ
മഴ പെയ്തു
പീടിക വരാന്തയിലേക്ക് കയറാന്‍ വൈകിയത് കാരണം
അപ്പാടെ നനഞ്ഞു
അശ്രദ്ധ കാരണം കയ്യിലുണ്ടായിരുന്ന ചോറ്റു പാത്രം
ആ ഓട്ടത്തില്‍ നിലത്തു വീണു ചിതറി
അടുത്ത വീട്ടിലെ ലില്ലിപ്പട്ടി
ഒറ്റ വറ്റും വിടാതെ ചോറ് മുഴുവന്‍ തിന്നു
ഞാനഗ്രഹിച്ചത് പോലെ തന്നെ
സ്കൂളില്‍ പോകാതെ
നേരെ വീട്ടിലേക്കു മടങ്ങി
നനഞ്ഞു കുളിച്ച് ചോറ്റു പാത്രമില്ലാതെ
എങ്ങിനെ സ്കൂളില്‍ പോകും…?
-മര്‍ത്ത്യന്‍-
സംഭാഷണം ›
Categories: കവിത
Leave a Reply