നുറുങ്ങുകള്‍

നുറുങ്ങുകൾ – 1

തിരിഞ്ഞു നോക്കാതെ മുന്നോട്ടോടുന്ന വഴികളിൽ എവിടെയെങ്കിലും സ്വയം മറന്നു വയ്ക്കും…. അന്ന് തീരും, സ്വയം മറന്ന് കളിച്ചുണ്ടാക്കിയ പ്രതാപവും അഹങ്കാരവുമെല്ലാം…. -മർത്ത്യൻ- Advertisements

പുതുവത്സര ആശംസകൾ

അങ്ങിനെയിതാ മറ്റൊരു വർഷം പന്ത്രണ്ടു മാസങ്ങളും, മുന്നൂറ്ററുപത്തഞ്ച് രാത്രികളും, പകലുകളും, സായാന്ഹങ്ങളും.. പിന്നെ തമാശകളും, ചിരികളും, സ്നേഹപ്രകടനങ്ങളും, കണ്ണുനീരും നിറഞ്ഞ ഓർമ്മിച്ചെടുക്കാൻ കഴിയാത്തത്ര നിമിഷങ്ങളും സമ്മാനിച്ച്, കടന്നു പോകുന്നു… ഇനി അതിന്റെ പുറകെ പോയിട്ട് കാര്യമില്ല…. ഇതെല്ലാം വീണ്ടും വാരിക്കോരി തരാൻ മറ്റൊരു പുതുവർഷം വാതിൽ മുട്ടി കാത്തു നിൽക്കുന്നു….. മണി രാത്രി കൃത്ത്യം പന്ത്രണ്ടടിക്കുമ്പോൾ,… Read More ›

ഇരട്ടപ്പേര്

അടിച്ചും ശകാരിച്ചും പഠിപ്പിച്ച മാഷായിരുന്നു…… കളിയാക്കി വിളിച്ച ഇരട്ടപ്പേരാണ് ഇന്നും ഓര്‍മ്മ…. എങ്കിലും അന്ന് പഠിപ്പിച്ചതെല്ലാം വീണ്ടും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ജീവിതത്തില്‍ ഉപയോഗം വരുന്നു… മാഷിന്റെ വാക്കുകള്‍ വീഴാത്ത ഒരു വരിയും ജീവിതത്തില്‍ കുറിച്ചിട്ടില്ലെന്നതാണ് സത്യം…. ഇന്നും ഇരട്ടപ്പേരിലെ ഓര്‍ക്കുന്നുള്ളൂ എന്തായിരുന്നു ആ മാഷിന്റെ പേര്…? -മര്‍ത്ത്യന്‍-

ശ്വാസം

വാക്കുകള്‍ വറ്റിയ ഒരു വരിയില്‍ വാരി കൂട്ടി കുത്തി നിറച്ച അര്‍ഥങ്ങള്‍ വായിക്കുന്നവനെ ശ്വാസം മുട്ടിക്കുന്നുണ്ടാവും -മര്‍ത്ത്യന്‍-

മുയലും ആമയും

മുയലിന്റെയും ആമയുടെയും കഥ പറഞ്ഞ് കുട്ടികളെ ഉമ്മകൊടുത്ത് കിടത്തിയുറക്കുമ്പോള്‍ ഓര്‍ക്കില്ല ആരും…… രവിലെഴുന്നേറ്റ് അതെ കുട്ടികള്‍ പാതി കണ്ണും തുറന്ന് ആമ കളിക്കുമ്പോള്‍ അവരെ നിര്‍ബന്ധിച്ചു തിരക്ക് കൂട്ടി മുയലുകളാക്കി സ്കൂളിലേക്ക് ഓടിച്ചു വിടുമെന്ന്……. കൂടെ ഒരു താക്കീതും ” ആമയെപ്പോലെ ഇങ്ങനെ ഇഴയരുത്…… ഒന്ന് വേഗമാവട്ടെ…. ഇല്ലെങ്കില്‍ ബെല്ലടിക്കും… അടിയും മേടിക്കും…”……. പാവം കുട്ടികള്‍…….. Read More ›

നിനക്ക്

ഞാന്‍ കരഞ്ഞു പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം ചിരിച്ചു തള്ളിക്കളയുന്ന പ്രകൃതമായിരുന്നില്ലെ നിനക്ക്….ചോദിക്കുമ്പോള്‍ നിനക്കെപ്പോഴും കാണും ഒരു ന്യായം…..സാരമില്ല….പക്ഷെ ഇന്നിപ്പോള്‍ ആരുടെ തമാശ കേട്ടിട്ടാ സുഹൃത്തേ ഇങ്ങനെ കണ്ണീരൊലിപ്പിച്ച് വരുന്നത്……. -മര്‍ത്ത്യന്‍-

വിജയം

വിജയത്തിന്റെ അടിത്തറ തന്നെ തോല്‍വികളാണത്രെ….എങ്കിലും ഇത്രയും കാലം ഈ അടിത്തറപ്പണി വേണോ എന്നൊരു സംശയം….. -മര്‍ത്ത്യന്‍-