മുയലിന്റെയും ആമയുടെയും കഥ പറഞ്ഞ് കുട്ടികളെ ഉമ്മകൊടുത്ത് കിടത്തിയുറക്കുമ്പോള്‍ ഓര്‍ക്കില്ല ആരും…… രവിലെഴുന്നേറ്റ് അതെ കുട്ടികള്‍ പാതി കണ്ണും തുറന്ന് ആമ കളിക്കുമ്പോള്‍ അവരെ നിര്‍ബന്ധിച്ചു
തിരക്ക് കൂട്ടി മുയലുകളാക്കി സ്കൂളിലേക്ക് ഓടിച്ചു വിടുമെന്ന്……. കൂടെ ഒരു താക്കീതും ” ആമയെപ്പോലെ ഇങ്ങനെ ഇഴയരുത്…… ഒന്ന് വേഗമാവട്ടെ…. ഇല്ലെങ്കില്‍ ബെല്ലടിക്കും… അടിയും മേടിക്കും…”……. പാവം കുട്ടികള്‍….. അവരും കരുതുന്നുണ്ടാകും എന്തൊരു അവസരവാദികളാണ് ഈ അച്ഛനമ്മമാരെന്ന്…. രാത്രിയിലെ കഥകള്‍ കാറ്റില്‍ പറത്തി കലി തുള്ളുന്ന ഓരോ അവതാരങ്ങള്‍ എന്ന്…..
-മര്‍ത്ത്യന്‍-
Categories: നുറുങ്ങുകള്‍
Leave a Reply