വൈകുന്നേരങ്ങളില്‍ ക്രിക്കറ്റ് കളി
മുടക്കാനായിട്ട് വരുന്ന
ആ അസത്ത് മഴയെ
കണ്ണുരുട്ടി പേടിപ്പിച്ച് ഓടിച്ച്
കളഞ്ഞ ഒരു ബാല്യമുണ്ടായിരുന്നു
എനിക്ക്….
ഇന്ന് ചിലപ്പോള്‍ എന്റെ കണ്ണിലെ
നനവ് കണ്ടിട്ടെങ്കിലും
അതെ മഴ പിണക്കം മാറി
തിരിച്ച് വരാന്‍ മതി അല്ലെ…?
-മര്ത്ത്യന്-
‹ താരാട്ട്
Categories: കവിത, നുറുങ്ങുകള്‍
Leave a Reply