ന്യുയോറിക്കാൻ പോയെറ്റ്സ് കഫെ

NY3കഴിഞ്ഞ വർഷം ഈ സമയത്താണ് ന്യൂയോർക്കിൽ പോയത്…. മിഗ്വേൽ പിനേറോയുടെ ‘ലോവർ ഈസ്റ്റ് സൈഡ് പോയം’ (Lower East Side Poem) ആദ്യമായി വായിച്ചപ്പോൾ വന്ന ആഗ്രഹമാണ്… പിനേറോ നടന്ന ആ ഈസ്റ്റ് സൈഡ് വഴികളിലൂടെ നടക്കണമെന്ന്… കവിതയിൽ പറഞ്ഞതു പോലെ 1988 ജൂണ്‍-16ന് മരണമടഞ്ഞ പിനേറോയുടെ ശരീരം കത്തിച്ച ചാരം    അദ്ധേഹത്തിന്റെ ആഗ്രഹ പ്രകാരം മാൻഹാട്ടനിലെ ലോവർ ഈസ്റ്റ് സൈഡിൽ ചിതറുകയായിരുന്നു…

1973ഇൽ കവിയും എഴുത്തുകാരനും റട്ട്ഗർസ് യൂനിവെർസിറ്റി പ്രഫസറുമായ മിഗ്വേൽ അൽഗാറിന്റെ വീട്ടിൽ വച്ചാണ് ന്യുയോറിക്കൻ പോയറ്റ്സ് കഫെയുടെ തുടക്കം.. പിന്നെ അവിടെ നിന്നും 1975ൽ ‘സണ്‍ഷൈൻ കഫെ’ എന്ന ഐറിഷ് പബ് വാടകക്കെടുത്ത് അവിടേക്ക് മാറി… അന്ന് അവിടെ വായിക്കാൻ വന്നിരുന്നവരിൽ സ്ഥാപകരായ അൽഗാറിനും പിനേറോയ്ക്കും ഒപ്പം മറ്റു പലരുമുണ്ടായിരുന്നു… 1980ൽ വായനക്കാരുടെയും കേൾവിക്കാരുടെയും എണ്ണം കൂടിയതിനാൽ അവർ ഇന്ന് സ്ഥിതി ചെയ്യുന്ന (എനിക്ക് സന്ദർശിക്കാൻ കഴിഞ്ഞ) അവരുടെ ഈ സ്വന്തം ബിൽഡിങ്ങിലേക്ക് മാറി….

NY2ന്യൂയോർക്കും പ്യോട്ടോറിക്കയും കൂടി ചേർന്നിട്ടാണ് ന്യുയോറിക്കൻ എന്ന വാക്കുണ്ടാവുന്നത്…. ന്യുയോർക്കിലെ പ്യോട്ടോറിക്കൻ ഡയസ്പ്പോറയുടെ ഒരു കൂട്ടായ്മയായി തുടങ്ങി ഇന്ന് കവികൾക്കും കലാകാരന്മാർക്കും അവരുടെ കവിത, സംഗീതം, ഹിപ് ഹോപ്‌, വീഡിയോ, വിഷ്വൽ ആർട്ട്സ്, കോമഡി, തീയറ്റർ എന്നിവ അവതരിപ്പിക്കാനുള്ള ഒരു ജനകീയ സംരംഭമാണ് ന്യുയോറിക്കൻ പോയറ്റ്സ് കഫെ…

ന്യുയോർക്കിൽ പോകുമ്പോൾ എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങും, സ്റ്റാച്യു ഓഫ് ലിബർട്ടിയും, റോക്കഫെല്ലർ സെന്ററും എല്ലാം കാണുന്നതിന്റെ കൂടെ കവികൾ നടക്കുന്ന, കവിത മണക്കുന്ന അക്ഷരങ്ങളുടെ നഗരവും (The Alphabet City) ഈ ലോവർ ഈസ്റ്റ് സൈഡും സന്ദർശിക്കാൻ മറക്കരുത്..

NY1എന്താണ് ന്യുയോറിക്കൻ പോയറ്റ്സ് കഫെയുടെ തത്വചിന്ത എന്ന് ആരോ ചോദിച്ചപ്പോൾ അൽഗാറിൻ പറയുകയുണ്ടായി “നമ്മൾ തമ്മിൽ പരസ്പ്പരം കേൾക്കണം, അവരവരുടെ സ്വഭാവങ്ങളെ അറിയണം,  മാനിക്കണം, ഒരു കവിയുടെ ശബ്ദം നമുക്ക്  ഉദാരമായി നൽകുന്ന എല്ലാ  സത്യസന്ധതയും സത്യങ്ങളും പങ്കു വയ്ക്കണം”

ആ ഓർമ്മക്കായി ഞാൻ മിഗ്വേൽ പിനേറോയുടെ ലോവർ ഈസ്റ്റ് സൈഡ് പോയത്തിലെ ഏതാനും വരികൾ തർജ്ജമ ചെയ്യാനുള്ള ഒരു എളിയ ശ്രമം…..

NY4ഒരിക്കൽ ഞാൻ മരിക്കുന്നതിനു മുൻപേ
വാടകയ്ക്കെടുത്ത ഒരു ആകാശത്തിന്റെ മുകളിൽ കയറണം
ശ്വാസകൊശങ്ങൾ പുറത്തായി കരയും വരെ  സ്വപ്‌നങ്ങൾ കാണണം
എന്നിട്ട് എന്നെ കത്തിച്ച ചാരം
ഈ ലോവർ ഈസ്റ്റ് സൈഡിലൂടെ വിതറണം

ഇന്ന് രാത്രി ഞാനെന്റെ പാട്ട് പാടട്ടെ
ഒരു നോക്കെത്താ ദൂരം അനുഭവിച്ചറിയട്ടെ
അവർ എന്നെ കത്തിച്ച ചാരം
ഈ ലോവർ ഈസ്റ്റ് സൈഡിലൂടെ വിതറമ്പോൾ
ഇന്ന് എന്റെ കണ്ണുകൾ വറ്റി പോകട്ടെ

-മർത്ത്യൻ-

 



Categories: Memories

Tags: , , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: