featured

13/30 | ഐ റൈറ്റ് പോയെട്രി, ജന്റിൽമെൻ | ഗ്ലോറിയ ഫുർട്ടെസ്

സ്പാനിഷ് കവയിത്രി ഗ്ലോറിയ ഫുർട്ടെസ് ഗാർസിയയുടെ (Gloria Fuertes García 28 July 1917 – 27 November 1998) ഐ റൈറ്റ് പോയെട്രി, ജന്റിൽമെൻ (I Write Poetry, Gentlemen!) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന പതിമൂന്നാമത്തെ (13/30) പരിഭാഷ. ഐ റൈറ്റ് പോയെട്രി,… Read More ›

നേക്കഡ് എമങ് വുൾഫ്സ് – ജർമ്മൻ സിനിമ 2015

രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്ലറിൻറെ ജർമനിയിലെ കോൺസൻട്രേഷൻ ക്യാന്പുകളിലെ കഥകൾ പറയുന്ന ധാരാളം സിനിമകൾ വന്നിട്ടുണ്ട്. അതിന്റെ കൂടെ നിങ്ങൾക്ക് കാണാനായി 2015ൽ ഇറങ്ങിയ  നേക്കഡ് എമങ് വുൾഫ്സ് എന്ന സിനിമ കൂടി ചേർക്കുക. ഭ്രൂണോ ആപ്പിൻസിന്റെ Nackt unter Wölfen എന്ന പ്രശസ്തമായ ആന്റി-ഫാസിസ്റ്റ്  നോവലിന്റെ സിനിമ ആവിഷ്കരണം. ഒരു പോളിഷ് ഘെറ്റോവിൽ നിന്നും ബൂഹെൻവാൾഡ് കോൺസൻട്രേഷൻ ക്യാന്പിൽ എത്തുന്ന ജ്യൂയിഷ് പയ്യനെ രക്ഷിക്കാനായി… Read More ›

1912 സെപ്റ്റന്പർ 20ന്‌ ഫെലീസിനയച്ച കാഫ്കയുടെ കത്ത്.

കാഫ്ക (Kafka) യുടെ കഥകളും നോവലുകളും പോലെ തന്നെ വളരെ പ്രശസ്തമാണ് കാഫ്കയുടെ കത്തുകൾ. അദ്ദേഹം കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രണയിനികൾക്കും എഴുതിയ കത്തുകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതിൽ ഫെലിസെ ബവാക്കെഴുതിയ ഒരു കാത്താണിത്. ഫെലിസെ ബവാ (Felice Bauer) ഫ്രാൻസ് കാഫ്കയുടെ പ്രതിശ്രുതവധുവായിരുന്നു. 1912നും 1917നുമിടക്ക് കാഫ്ക ഫെലിസെക്കെഴുതിയ കത്തുകൾ അടങ്ങിയതാണ് ‘ലെറ്റേഴ്‌സ് റ്റു… Read More ›

ഹ്യൂമൺ വോയ്‌സ് – ലാഡിമിർ ഹോളൻ

ചെക്ക് കവി ലാഡിമിർ ഹോളൻ (Vladimir Holan)ന്റെ ‘ഹ്യൂമൺ വോയ്‌സ്’ (Human Voice) എന്ന കവിതയുടെ മലയാളം പരിഭാഷ. 1960കളുടെ അവസാനത്തിൽ നോബൽ സമ്മാനത്തിനായി ലാഡിമിറിന്റെ പേര് നിർദ്ദേശിക്കപ്പെട്ടിരുന്നു. സങ്കീര്‍ണ്ണമായ ഭാഷയും, മൂടിക്കെട്ടിയ വിഷയങ്ങളും, ശുഭാപ്‌തി വിശ്വാസം കുറഞ്ഞ ആശയങ്ങളും ലാഡിമിറിന്റെ കവിതകളിൽപ്രകടമായിരുന്നു. ഏപ്രിൽ കവിതാ മാസത്തിലെ 28-മത്തെ പരിഭാഷ. ഹ്യൂമൺ വോയ്‌സ് ———————- കല്ലുകളും… Read More ›

എവെരിത്തിങ്ങ് – ആന അഖ്‌മത്തോവ

റഷ്യൻ കവയിത്രി ആന അഖ്‌മത്തോവയുടെ ‘എവെരിത്തിങ്ങ്’ എന്ന കവിതയുടെ മലയാളം പരിഭാഷ. എവെരിത്തിങ്ങ് ———— എല്ലാം കൊള്ളയടിക്കപ്പെട്ടിരിക്കുന്നു, വഞ്ചിക്കപ്പെട്ടിരിക്കുന്നു, കച്ചവടം ചെയ്യപ്പെട്ടിരിക്കുന്നു തലമുകളിൽ കറുത്ത മരണത്തിന്റെ ചിറകുകൾ. വിശപ്പ് ഒരതൃപ്തിയോടെയെങ്കിലും എല്ലാം ഭക്ഷിച്ച് കഴിഞ്ഞിരിക്കുന്നു, പിന്നീടെന്തിനാണ് മുൻപിൽ ഇങ്ങിനെ ഒരു പ്രകാശം? രാവിലെ നഗരത്തിനടുത്ത് നിഗൂഢമായൊരു മരക്കഷ്ണം ചെറിയുടെ പരിമളം പുറത്തു വിടുന്നു. രാത്രിയിൽ ജൂലായിലെ… Read More ›

ന്യുയോറിക്കാൻ പോയെറ്റ്സ് കഫെ

കഴിഞ്ഞ വർഷം ഈ സമയത്താണ് ന്യൂയോർക്കിൽ പോയത്…. മിഗ്വേൽ പിനേറോയുടെ ‘ലോവർ ഈസ്റ്റ് സൈഡ് പോയം’ (Lower East Side Poem) ആദ്യമായി വായിച്ചപ്പോൾ വന്ന ആഗ്രഹമാണ്… പിനേറോ നടന്ന ആ ഈസ്റ്റ് സൈഡ് വഴികളിലൂടെ നടക്കണമെന്ന്… കവിതയിൽ പറഞ്ഞതു പോലെ 1988 ജൂണ്‍-16ന് മരണമടഞ്ഞ പിനേറോയുടെ ശരീരം കത്തിച്ച ചാരം    അദ്ധേഹത്തിന്റെ ആഗ്രഹ പ്രകാരം മാൻഹാട്ടനിലെ… Read More ›

മലയാളീസിന്റെ ഞണ്ട്

ഞണ്ടിനെ കണ്ടു പഠിക്കണം എന്ന് ഒരു മാനേജ്മെന്റ് വിദഗ്ദ്ധൻ പറഞ്ഞു.. അങ്ങിനെയാണ് നിങ്ങൾ മലയാളീസ് എന്നും കൂട്ടി ചേർത്തു… കൂടെയിരുന്ന വടക്കൻ കുടു കുടാ ചിരിച്ചു…. കാലം കുറേ കഴിഞ്ഞു, ആ വടക്കന്റെ മുഖം ഓർമ്മയില്ല… ഞാൻ ആ മാനേജ്മെന്റ് തെണ്ടി പഠിപ്പിച്ചത് മറന്നു… അല്ല അന്നും അയാൾ പറഞ്ഞത് തീർത്തും മനസ്സിലായിരുന്നില്ല… കരീംക്കാന്റെ ഹോട്ടലിലെ… Read More ›