Recent Posts - page 2

 • വൈകീട്ടെന്താ പരിപാടി – ഒരു കവിത

  വരാന്തയിൽ, ചുറ്റിക്കറങ്ങുന്ന സായാഹ്ന വികാരത്തിന്റെ ഗന്ധമുണ്ടായിരുന്നു. മേഘങ്ങൾക്കുള്ളിൽ കൂടി നിഷ്പ്രായാസം പൊട്ടിവന്ന സൂര്യകിരണവുമായി പലരും സല്ലപിച്ചിരുന്നു. കോണികൾ ഓടിക്കയറി ചെല്ലുന്പോൾ മുഖത്ത് കൊട്ടിയടക്കപ്പെട്ട വാതിലിന്റെ മുൻപിൽ നില്കുന്നവന്റെ ചെരുപ്പിൽ പറ്റിക്കിടക്കുന്ന പുൽത്തകിടിയിലും സങ്കടം നിറഞ്ഞിരുന്നു. കൂടപ്പിറപ്പുകളെ കരുണയില്ലാതെ പറത്തിക്കളഞ്ഞ് മുന്നേറുന്ന കാറ്റിനെ നോക്കി നിന്ന പൂവിലെ അവശേഷിച്ചിരുന്ന ഇതളിലും ഒരു വേദന കണ്ടിരുന്നു. ഇതെല്ലാം വിലപ്പെട്ടതാണ്….. Read More ›

 • നോ ഷ്രീക്ക് ഓഫ് മൈൻ – അറ്റിലാ യോശേഫ്‌

  അങ്ങിനെ ഒരു ഏപ്രിൽ മാസവും കൂടി കഴിഞ്ഞു. 2016 പോലെ 2017-ലും ലോക ഭാഷകളിലെ 30 കവികളുടെ കവിതകൾ പരിഭാഷപ്പെടുത്താൻ ശ്രമിച്ചു. ബെർത്തോൽട്ട് ബെർഖ്‌റ്റിന്റെ ‘ദി ബർണിങ് ഓഫ് ബുക്സിൽ തുടങ്ങി ഇന്നിതാ ഏപ്രിൽ 30ന് ഹങ്കേറിയൻ കവി അറ്റിലാ യോശേഫ്‌ (Attila Jozsef)ന്റെ  ‘നോ ഷ്രീക്ക് ഓഫ് മൈൻ’ (No Shriek Of Mine) എന്ന കവിതയിൽ വന്നെത്തിയിരിക്കുന്നു…. Read More ›

 • ദി റെഡ് ഹെയർഡ് മാൻ – ഡാനിയൽ ഇവാനോവിച്ച് ഖാർമസ്

  റഷ്യൻ കവി ഡാനിയൽ ഇവാനോവിച്ച് ഖാർമസ് (Daniil Ivanovich Kharms)ന്റെ ദി റെഡ് ഹെയർഡ് മാൻ (The Red-Haired Man) എന്ന കവിതയുടെ മലയാളം പരിഭാഷ. ആദ്യകാല സോവിയറ്റ് സറിയലിസ്റ് അബ്സർഡിസ്റ് കവികളിൽ ഒരാളായിരുന്നു ഡാനിയൽ. ഏപ്രിൽ കവിതാ മാസത്തിലെ 29-മത്തെ പരിഭാഷ. ദി റെഡ് ഹെയർഡ് മാൻ ——————- കണ്ണുകളും ചെവിയുമില്ലാത്ത ചെന്പൻ മുടിയുള്ള… Read More ›

 • ഹ്യൂമൺ വോയ്‌സ് – ലാഡിമിർ ഹോളൻ

  ചെക്ക് കവി ലാഡിമിർ ഹോളൻ (Vladimir Holan)ന്റെ ‘ഹ്യൂമൺ വോയ്‌സ്’ (Human Voice) എന്ന കവിതയുടെ മലയാളം പരിഭാഷ. 1960കളുടെ അവസാനത്തിൽ നോബൽ സമ്മാനത്തിനായി ലാഡിമിറിന്റെ പേര് നിർദ്ദേശിക്കപ്പെട്ടിരുന്നു. സങ്കീര്‍ണ്ണമായ ഭാഷയും, മൂടിക്കെട്ടിയ വിഷയങ്ങളും, ശുഭാപ്‌തി വിശ്വാസം കുറഞ്ഞ ആശയങ്ങളും ലാഡിമിറിന്റെ കവിതകളിൽപ്രകടമായിരുന്നു. ഏപ്രിൽ കവിതാ മാസത്തിലെ 28-മത്തെ പരിഭാഷ. ഹ്യൂമൺ വോയ്‌സ് ———————- കല്ലുകളും… Read More ›

 • ഫേസ് ദി ആനിമൽ – ജ്‌ഷോൺ ഫൊളാൻ

  ഫ്രഞ്ച് കവി ജ്‌ഷോൺ ഫൊളാൻ (Jean Follain)ന്റെ ‘ഫേസ് ദി ആനിമൽ’ (Face the Animal) എന്ന കവിതയുടെ മലയാളം പരിഭാഷ. ഇത് ഏപ്രിൽ കവിതാ മാസത്തിലെ 27-മത്തെ പരിഭാഷ. ഫേസ് ദി ആനിമൽ ——————— ഒരു മൃഗത്തിനെ നേരിടുക അത്ര എളുപ്പമല്ല; അത് നമ്മുടെ നേർക്ക് ഭയവും വെറുപ്പുമില്ലാതെ നോക്കുന്പോൾ. അത് വളരെ ഏകാഗ്രമായി… Read More ›

 • ദി ഹ്യുമൺ സ്പീഷീസ് – റേമു ക്യുനു

  ഫ്രഞ്ച് നോവലിസ്റ്റും കവിയുമായ റേമു ക്യുനു (Raymond Queneau)യുടെ ദി ഹ്യുമൺ സ്പീഷീസ് (The human species) എന്ന കവിതയുടെ മലയാളം പരിഭാഷ. റേമു ഫ്രഞ്ച് എഴുത്തുകാരുടെയും ഗണിതജ്ഞരുടെയും ഔലിപ്പോ (Oulipo) എന്ന കൂട്ടായ്മയുടെ സ്ഥാപകനായിരുന്നു. ഇത് ഏപ്രിൽ കവിതാ മാസത്തിലെ 26-മത്തെ പരിഭാഷ. റേമു 1961ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘എ ഹൺഡ്രഡ് തൗസണ്ട് ബില്യൺ… Read More ›

 • ഐ ഡോണ്ട് നോ വൈ യൂ തിങ്ക് – നിക്കോളാസ് ഗിയെൻ

  ക്യൂബൻ കവി നിക്കോളാസ് ഗിയെൻ (Nicolás Guillén)ന്റെ ‘ഐ ഡോണ്ട് നോ വൈ യൂ തിങ്ക്’ (I Don’t Know Why You Think എന്ന കവിതയുടെ മലായാളം പരിഭാഷ. 1967ൽ ചെഗുവേരയെ വെടിവച്ച് കൊന്നപ്പോൾ ചെ’യുടെ കയ്യിലുണ്ടായിരുന്ന പച്ച നോട്ടുപുസ്തകത്തിൽ സ്വന്തം കയ്യക്ഷരത്തിൽ എഴുതിയ 69 കവിതകളുണ്ടായിരുന്നത്രെ. നെരൂദ, സെസാർ വലേഹൊ, ലിയോൺ ഫിലിപ്പോ,… Read More ›