കവിത

വൈകീട്ടെന്താ പരിപാടി – ഒരു കവിത

വരാന്തയിൽ, ചുറ്റിക്കറങ്ങുന്ന സായാഹ്ന വികാരത്തിന്റെ ഗന്ധമുണ്ടായിരുന്നു. മേഘങ്ങൾക്കുള്ളിൽ കൂടി നിഷ്പ്രായാസം പൊട്ടിവന്ന സൂര്യകിരണവുമായി പലരും സല്ലപിച്ചിരുന്നു. കോണികൾ ഓടിക്കയറി ചെല്ലുന്പോൾ മുഖത്ത് കൊട്ടിയടക്കപ്പെട്ട വാതിലിന്റെ മുൻപിൽ നില്കുന്നവന്റെ ചെരുപ്പിൽ പറ്റിക്കിടക്കുന്ന പുൽത്തകിടിയിലും സങ്കടം നിറഞ്ഞിരുന്നു. കൂടപ്പിറപ്പുകളെ കരുണയില്ലാതെ പറത്തിക്കളഞ്ഞ് മുന്നേറുന്ന കാറ്റിനെ നോക്കി നിന്ന പൂവിലെ അവശേഷിച്ചിരുന്ന ഇതളിലും ഒരു വേദന കണ്ടിരുന്നു. ഇതെല്ലാം വിലപ്പെട്ടതാണ്….. Read More ›

ഒരു നഗരത്തിന്റെ കഥ

ഒരു തെരുവു വിളക്കിന്റെ അടിയിൽ ഒരു നഗരം പിറന്നു വീഴുന്നു മഞ്ഞ വെളിച്ചത്തിൽ അവരെല്ലാം അതിനുവേണ്ടി വെള്ള നിറത്തിലുള്ള ശവപെട്ടിയൊരുക്കുന്നു. എന്ന് മരിക്കും എന്ന് ജാതകം കുറിച്ച് തിട്ടപ്പെടുത്തുന്നു. പീരങ്കികൾക്ക് അതിന്റെ കവാടം തുറന്നു കൊടുക്കുന്നു. അതിൽ ജനങ്ങൾ രാപ്പാർത്തു തുടങ്ങുന്നു. കുട്ടികൾ തോക്കുകൾ നട്ടു വളർത്തുന്നു. ഒരു തോക്കിന്റെ മുകളിൽ അവർ ഊഞ്ഞാലു കെട്ടുന്നു…. Read More ›

നാരങ്ങാ മിഠായി

ഓർമ്മകൾ നാരങ്ങാ മിഠായി പോലെ മെല്ലെ മെല്ലെ അലിയിച്ചു കഴിക്കണം ഇടയ്ക്കൊരു മധുരം, ഒരിത്തിരി പുളി, അലിഞ്ഞലിഞ്ഞു പോകുന്പോൾ നേർന്നു നേർന്നു വന്നവ നാവിൽ കോറി മുറിപ്പെടുത്തണം തീരുന്പോൾ തണുത്ത വെള്ളം കുടിക്കുന്നതു പോലെ മടക്കയാത്രകൾ അവസാനിച്ച് യാഥാർഥ്യങ്ങളിലേക്ക് തിരിച്ചു വരണം നാരങ്ങാ മിഠായികൾ പെട്ടിയിൽ ഭദ്രമായി സൂക്ഷിക്കണം ഇനിയും വേണമല്ലോ സമയം കിട്ടുന്പോഴെല്ലാം നുണഞ്ഞിരിക്കാൻ……. Read More ›

വിസിറ്റിംഗ് എ ഫ്രെണ്ട് അറ്റ്‌ ദി കോൾഡ് ഷോപ്പ് – മിഗ്വേൽ പിനേറൊ

ലോകം വിഡ്ഢി ദിനം ആചരികുന്പോൾ ഞാൻ അമേരിക്കയിൽ ദേശിയ കവിത മാസത്തിന്റെ തുടക്കം കുറിക്കുന്നു. അങ്ങിനെ മിഗ്വേൽ പിനേറോയുടെ ‘വിസിറ്റിംഗ് എ ഫ്രെണ്ട് അറ്റ്‌ ദി കോള്‍ഡ് ഷോപ്പ്’ (visitin a friend-at the cold shop) എന്ന കവിത പരിഭാഷ ചെയ്ത് ഈ കവിത മാസത്തിന് തുടക്കമിടുന്നു…. മിഗ്വേൽ പിനേറൊ ന്യുയോറിക്കന്‍ ഡയസ്പ്പോറയുടെ ഒരു… Read More ›

എ ലോവർ ഈസ്റ്റ് സൈഡ് പോയം

രണ്ടു വർഷം മുൻപ് ന്യൂയോർക്കിൽ പോയി പിനേറോ കവിത വായിച്ചിരുന്ന ന്യുയോറിക്കൻ പോയെറ്റ്സ് കഫെയിൽ പോയിരുന്നു. അന്ന് അദ്ധേഹത്തിന്റെ ‘എ ലോവർ ഈസ്റ്റ് സൈഡ് പോയം’ എന്ന കവിതയിലെ ഏതാനും വരികൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്യാൻ ഒരു ശ്രമം നടത്തി. അതിൽ ഒരു രസം തോന്നി, പിന്നെ ഈയടുത്ത് മർത്ത്യലോകത്തിന്റെ ഭാഗമായി മറ്റു ചിലരുടെയും കവിതകൾ… Read More ›

മർത്ത്യന്റെ നുറുങ്ങുകൾ

പാത്രത്തിൽ പരിഹാസം നിറച്ച് മുൻപിൽ വച്ച് തന്നു എടുത്ത് കഴിച്ചപ്പോൾ അതിൽ വറുത്തരച്ച ചില സത്യങ്ങൾ സ്വാദിൽ പെട്ടു ഒന്ന് രണ്ട് ചിരി പൊട്ടിച്ചു ചേർത്തപ്പോൾ എല്ലാം പൂർണ്ണമായി കുടിക്കാൻ വച്ച കണ്ണീരും തൊട്ട് നക്കാൻ വച്ച വേദനയും അല്പം ബാക്കി വച്ച് എഴുന്നേറ്റ് നടന്നപ്പോൾ വയറും മനസ്സും ജീവിതവും എല്ലാം നിറഞ്ഞു വീണു കിടക്കുന്ന… Read More ›

നീതന്നെയാണ് ഞാൻ

നമ്മൾ തമ്മിൽ ഒരു ബന്ധമുണ്ട്… എന്റെ ഹൃദയത്തിൽ നിന്നും രക്തം പുരണ്ട ഒരു നൂലിനാൽ നിന്റെ ഹൃദയത്തിലേക്ക് വലിച്ചു കെട്ടിയ ഒരു കെട്ട് പാലം… നാമിരുവരും എന്നും അതുവഴി നടക്കണം മനുഷ്യരാശിയുടെ തുടക്കം മുതലുള്ള എല്ലാ ജനകീയ പ്രക്ഷോഭങ്ങളുടെയും ലാഭ നഷ്ടങ്ങൾ എഴുതിയ ഓർമ്മകൾ തോരണങ്ങളാക്കി അവിടെ തൂക്കിയിട്ടിരിക്കുന്നത് കാണാം…. അതിൽ നിന്നും നമ്മൾ നന്മകൾ… Read More ›