കാണാത്തത്ര ദൂരത്തേക്ക്
സ്വപ്നങ്ങൾ എറിഞ്ഞു നോക്കിയിട്ടുണ്ട്
പലതും പൊട്ടി ചിതറിപ്പോയിട്ടുണ്ട്
എത്രയോ എണ്ണം ഉന്നം തെറ്റി
തിരിച്ചു വന്ന് മുറിവേൽപ്പിച്ചിട്ടുണ്ട്
ചിലത് പോയ വഴി കണ്ടിട്ടില്ല…
എങ്കിലും എല്ലാ മറന്ന്
സ്വപ്നങ്ങൾ കാണണം…
സ്വപ്നങ്ങൾക്ക് മരണം പാടില്ല….
ജീവിതമിട്ടു വെയ്ക്കുന്ന കുപ്പികളിൽ
അതിനെ കുത്തി നിറയ്ക്കാനും ശ്രമിക്കരുത്
കാണാത്തത്ര ദൂരത്തേക്ക്
എറിഞ്ഞു കൊണ്ടേയിരിക്കണം….
-മർത്ത്യൻ-
Categories: കവിത
Leave a Reply