ആകാശത്തിന്റെ അറ്റത്ത് എവിടെയോ
പകലുകളിൽ ചന്ദ്രൻ വിശ്രമിക്കാറുള്ള
ഒരിടമുണ്ടാവണം…
മോഹങ്ങൾ നഷ്ടപ്പെട്ട നക്ഷത്രങ്ങളെ
ലോകത്തിനു നഷ്ടപ്പെടാതിരിക്കാൻ
സംരക്ഷിച്ചു വയ്ക്കുന്ന ഒരിടം…..
ആകാശത്തിന്റെ ചന്തം കൂട്ടാൻ പകൽ മുഴുവൻ
വേഷം മാറി കഴിയേണ്ടി വരുന്ന മേഖങ്ങൾക്ക്
മർത്ത്യലോകത്തെ കാപട്യം കണ്ട്
മനം മടുക്കുമ്പോൾ, രൂപശൂന്യമായി
എല്ലാം മറന്നു കഴിയാൻ ഒരിടം…..
വൈകീട്ട് ആകാശം ചന്ദ്രനു കൈമാറി
കടലിൽ മുങ്ങിക്കുളിച്ചു കഴിഞ്ഞാൽ
സൌരയൂഥത്തിനെ കുറിച്ചുള്ള
കഥകളെഴുതാറുള്ള സൂര്യന്
ശല്യമില്ലാതെ ഇരിക്കാൻ ഒരിടം…..
ഉണ്ടാവും അങ്ങനെയുമൊരിടം
ആകാശത്തിന്റെ അറ്റത്ത് എവിടെയോ
-മർത്ത്യൻ-
‹ സന്ധ്യ
Categories: കവിത
Leave a Reply