ഇന്നലെ കാറ്റ് വന്നു പറഞ്ഞ
പരദൂഷണങ്ങളൊന്നും ഞാൻ
വിശ്വസിച്ചില്ല….. എങ്കിലും
സന്ധ്യയായപ്പോൾ ഒരു
സംശയം…….
പുറത്തിറങ്ങി നോക്കി….
സൂര്യന് പോകാനൊരു
അനാവശ്യമായ തിടുക്കം
ചന്ദ്രനോ… പുറത്ത് വരാൻ
ഒരിക്കലുമില്ലാത്ത മടി……
ഇതിനെല്ലാം വളം വച്ചു
കൊടുക്കുന്ന ആകാശമോ….?
എന്നെ കണ്ടതും
ഒളിക്കാനോരിടമില്ലാതെ
ആകെ ചുവന്നു തുടുത്തു…
എല്ലാ സന്ധ്യക്കും ഇതൊരു
പതിവാണെന്നും ആരോ പറഞ്ഞു…
-മർത്ത്യൻ-
Categories: കവിത
Leave a Reply