ഒരു ആർ ഈ സി കവിത

crec3വർഷങ്ങൾ കഴിഞ്ഞു കണ്ട ഒരു സുഹൃത്തിനോട്
ഞാൻ ചോദിച്ചു “നീ രക്ഷപ്പെട്ടു അല്ലേടാ…?”
അവൻ എന്നെ നോക്കി ചിരിച്ചു, എന്നിട്ട് പറഞ്ഞു
ഇനി ഇവിടുന്ന് രക്ഷപ്പെട്ട് പണ്ട് നമ്മളിരുന്ന
ആ കലുങ്കിന്റെ മുകളിലേക്ക് നിന്റെയൊക്കെ കൂടെ
എങ്ങിനെ എത്തും എന്നാണ് ഇപ്പോൾ ചിന്ത….
അവിടുന്ന് പിന്നെ നമുക്കെല്ലാം ആ ഹോസ്റ്റൽ
റൂമിൽ പോയി ഒരു യൂനിറ്റ് കമ്മറ്റി കൂടണം
വരാന്തകളിൽ മുദ്രാവാക്യങ്ങൾ വിളിച്ചു നടക്കണം…
മെസ്സിൽ നിന്ന് പ്രാതലും പാപ്പച്ചന്റെ കയ്യിൽ നിന്നും
ഉച്ചയൂണും കഴിഞ്ഞ് ഉറക്കം പിടിക്കണം….
പിന്നെ എഴുന്നേറ്റ് ലുങ്കി മടക്കിക്കുത്തി ചപ്പൽ
നിലത്തുരച്ചുരച്ചു നടന്ന് കാന്റീനിലേക്ക് ഇറങ്ങണം…
ചായയും സിസറും വാങ്ങി കാന്റീന്റെ മുൻപിൽ തമ്പടിക്കണം
Crec1പിന്നെ ഹാപ്പി വാലിയിലേക്ക്‌ കൂട്ടമായി പോകണം
കമിതാക്കളെ ശല്യപ്പെടുത്തം…. കളിയാക്കണം….
ഇരുട്ടിയാൽ എതിർ കക്ഷികളെ വിളിച്ച് കൂട്ടി
പോളണ്ടൊഴിച്ച് മറ്റ് പല പ്രശ്നങ്ങളേയും കുറിച്ച്
ചർച്ച ചെയ്യണം…..
വൈകീട്ട് മലയമ്മയിലോ മാമ്പറ്റയിലോ പോയി
കള്ളും കൊള്ളിയും തിന്നണം…..
വരും വഴി കട്ടാങ്ങൽ ധന്യയിൽ കയറി
ഒളിയമ്പുകൾ സിനിമ കാണണം.. എന്നിട്ട്
തിരിച്ചു നടക്കുമ്പോൾ പിന്നിൽ നിന്നു വരുന്ന
ലൈറ്റിട്ട കാറിന്റെ മുൻപിൽ മുണ്ട് പൊക്കി കാട്ടണം
ഒരു ടോർച്ചും കരുതണം, ഇരുട്ടിൽ മുൻപിൽ
നടക്കുന്ന തെണ്ടിയുടെ മുണ്ടൂരിയെറിഞ്ഞ്
അവനെ ടോർച്ചടിച്ച് ഓടിക്കണം…..
പിന്നെ വിനുവിന്റെ കടയിൽ പോയി
ഡബിൾ അറ്റാച്ച്ഡ്‌ കഴിക്കണം…..
വിജയന്റെ ജൂസിനു വേണ്ടി ദാഹിച്ച്
രാത്രി ഉറക്കമെഴുന്നേറ്റ് ഓടിവന്ന
വടക്കനോട് മുറി ഹിന്ദി കസറണം….
എന്നിട്ട് ഹോസ്റ്റലിൽ തിരിച്ചു ചെല്ലാം…
പഠിക്കുന്നവന്റെ മുറിയിൽ മുട്ടിവിളിച്ച്‌
അവൻ തെറി പറയുന്ന വരെ കുശലം
പറഞ്ഞിരിക്കാം….
crec2പിന്നെ മിനീ കാന്റീനിൽ പോയി
കട്ടനും ചിക്കിയുമാവാം…..
നീട്ടിയ കയ്യിൽ രണ്ടു വിരളും കാട്ടി
ബീഡിയിരക്കുന്ന ആ പഴയ സുഹൃത്തിനെ
കാണാം…. പിന്നെ
നിന്റെ മുറിയിലോ എന്റെ മുറിയിലോ കിടന്നുറങ്ങാം
രാവിലെ നഗ്നമായി കുളിമുറിയിലേക്ക്
നടന്നു പോകാം…. പൂജ കഴിഞ്ഞു
മുറിയിൽ നിന്നും പുറത്തു വന്ന് നമ്മളെ കാണുന്ന
ഭക്ത ശിരോമണിയുടെ ശാപങ്ങൾ ഏറ്റു വാങ്ങാം…
കുളിമുറിയിയിൽ തിരക്കാണെങ്കിൽ ഒരുമിച്ച് കുളിക്കാം…
പക്ഷെ തോർത്താൻ പുതിയ തോർത്തു വേണം
തൂക്കിയിടുന്നതിനു പകരം ചാരി വയ്ക്കാറുള്ള
ആ കരിമ്പൻ പിടിച്ച തോർത്ത് മാറ്റണം….
crec4എന്നിട്ട് ക്ലാസ്സിൽ പോയിയിരിക്കാം….
അല്ലെങ്കിൽ വേണ്ട ക്ലാസ്സിൽ കയറാതെ
ക്രൗണിൽ പോയി നോബിൾ ലേഡിയോ
സറഗ്ഗേറ്റ് വുമണോ കാണാം…..
സാഗറിൽ നിന്ന് ബിരിയാണിയടിച്ച്
തിരിച്ചു വരാം… എന്നിട്ട്….
രാത്രിയിൽ ജീപ്പ് വിളിച്ച് ശാസ്ഥാപുരിയിൽ
പോയി മൂക്കറ്റം കുടിക്കാം…പിന്നെ
കൈരളിയിൽ “ഹും” എന്ന ഹിന്ദി പടം
കാണാം…. എന്നിട്ട് ലാറ്ററിനിൽ വാളുവയ്ക്കാം
എന്താ… നിനക്കും രക്ഷപ്പെടണോ.. അങ്ങോട്ട്..?
എന്റെകൂടെ….
-മർത്ത്യൻ-



Categories: കവിത, Memories, Uncategorized

2 replies

  1. Kalakki Machaa… Full Vaayichu…..

  2. Ormakal…Ellayidathum engg college hostel jeevitham oru pole thanne…
    angottoru rakshapetal ini orikkalum undavilla ennu thirichariyumbolum veruthe mohikkuvan moham…

    ‘Humko maloom hai Jannat ki Haqeeqat lekin
    Dil ke kush rakhne ko Ghalib ye khayal acha hai’

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: