നിലാവിൽ അലിഞ്ഞു ചേർന്നൊരു
കവിതയുടെ നിറം, സ്കോച്ചിന്റെ സ്വർണ്ണ
നിറത്തിൽ ഒരു കറ പോലെ പറ്റിക്കിടന്നു…
ഐസു കട്ടകൾ തമ്മിലുരസ്സി ഒന്നാകാനുള്ള ശ്രമത്തിൽ,
സ്വർണ്ണ നിറത്തിനെ മലിനമാക്കി
ക്രമേണ ഇല്ലാതായി…
പൊരിച്ച കോഴി അടുത്ത് കിടന്ന
അയിലയുടെ മുകളിൽ അതിന്റെ വേറിട്ട
കാലുകൾ കയറ്റി വച്ച് എരിഞ്ഞിരുന്നു…
പാവാട വളർന്ന് പുടവയായത്
അറിയാതെ പോയതിന്റെ നൊമ്പരം
തുടയ്ക്കാൻ സാരിത്തുമ്പു തിരഞ്ഞ്
കണ്ണുകൾ മെല്ലെ അടഞ്ഞു….
അടക്കാൻ മറന്ന കുപ്പിയിൽ നിന്നും
ജീവന്റെ ശേഷിച്ച കഷ്ടപ്പാടും
സൂര്യനുദിക്കുന്നതിനു മുൻപേ
നഷ്ടമാകും എന്ന് സ്വപ്നം കണ്ട്
ഈ രാത്രിയും ഇല്ലാതാകും……
-മർത്ത്യൻ-
Categories: കവിത
Leave a Reply