മനുഷ്യത്വത്തിന്റെ വീര്യം കുറയ്ക്കാൻ
കവിതകളെഴുതാറില്ല….
ഇരുട്ടിൽ മറഞ്ഞു കിടക്കുന്ന
അസ്തിത്വത്തിന്റെ കോണുകളിലേക്ക്
എന്തെങ്കിലുമൊക്കെ തടസങ്ങളില്ലാതെ
ഒഴുകണം അത്ര മാത്രമായിരുന്നു ഉദ്ദേശം….
കവിതയിലും അതിൽ പരന്നു കിടക്കുന്ന
വാക്കുകളിലും പ്രാവിണ്യം കുറഞ്ഞത്
കാരണമാവണം,
വാക്കുകൾ മൂക്കും കുത്തി
പേപ്പറിൽ വീഴുമ്പോൾ ഒരു വല്ലായ്മ….
ചിന്തകളെ തന്നിൽ നിന്നും അറുത്ത് മാറ്റി
മോശമായി അടുക്കിയ വാക്കുകളുടെ ബലത്തിൽ
വികൃതമാക്കിയ പോലെ ഒരു തോന്നൽ
ഉദ്ദേശം ശുദ്ധമാണ്… അതു കൊണ്ട്
വീണ്ടും ചില പാതി പൊട്ടിപ്പൊളിഞ്ഞ വാക്കുകൾ
കണ്ടെടുത്ത് ഇവിടെ നിരത്തി…..
മരിക്കൂന്നതിനു മുൻപേ ഒന്നും കൂടി
ജനിക്കണമല്ലോ ഒന്ന് പൂർണ്ണമാവാൻ….
അറിയാം എന്റെ കഴിവുകേട്
നിങ്ങളുടെയും ഞാൻ പറയാൻ
ഉദ്ദേശിക്കുന്ന കാര്യത്തിന്റെയും
ഇടയക്ക് തിങ്ങി വന്നിരിക്കും….
അത് നിങ്ങൾക്കും അറിയാം…
എങ്കിലും നിങ്ങൾ മൌനം പാലിക്കും
എനിക്ക് വിഷമം തോന്നരുതല്ലോ…. കാരണം
എന്നെക്കാൾ നല്ലവരാണല്ലോ നിങ്ങൾ
ഇന്നും അന്നും എന്നും
-മർത്ത്യൻ-
Categories: കവിത
Leave a Reply