വേണ്ടിയിരുന്നില്ല…
ഞാന്‍ പണ്ട് എണ്ണിയാല്‍ തീരാത്തത്ര
സൂചിക്കുത്ത് കൊണ്ട് ബുദ്ധിമുട്ടി
നിന്റെ പേര് തുന്നി പിടിപ്പിച്ച
അതെ തൂവാല കൊണ്ട് തന്നെ
വേണ്ടിയിരുന്നില്ല….
ആരിലോ നിനക്കുണ്ടായ
ആ ചെറുക്കന്റെ മൂക്കിള തുടക്കാന്‍…
ആ തൂവാലയെ കുറിച്ച്
അതിന്റെ ജീവിത യാത്രകളെ കുറിച്ച്
എന്തൊക്കെ സ്വപ്നങ്ങളായിരുന്നു എനിക്ക്..
എല്ലാം നശിപ്പിച്ചില്ലേ ഛെ!
-മര്ത്ത്യന്-
‹ മൈമൂന
Categories: കവിത
Leave a Reply