നര്‍മ്മം

സ്പിരിട്ട്

സ്പിരിട്ട് കണ്ടു പകുതിക്ക് ശേഷം ഉറങ്ങിപ്പോയി അഥവാ ഇറങ്ങി പോയി പുറത്തു വന്നപ്പോള്‍ ആരോ പരിഹാസത്തോടെ ചോദിച്ചു “എങ്ങിനെയുണ്ടായിരുന്നു..?” “കലക്കന്‍” ഞാനും പറഞ്ഞു “പടമായാല്‍ ഇങ്ങനെ വേണം മോഹന്‍ലാല്‍ അഭിനയിക്കുകയല്ല ജീവിക്കയാണ്…… ഏതായാലും വൈകീട്ടെന്താ പരിപാടി നീ വാ..നമുക്ക് മഹാറാണീലേക്ക് പോകാം…” മുഴുവന്‍ കണ്ടില്ലെങ്കിലെന്താ മുഴുവന്‍ മനസ്സിലായല്ലോ -മര്‍ത്ത്യന്‍- ഇനി സത്യം..സിനിമ മുഴുവന്‍ കണ്ടു…വളരെ നന്നായിട്ടുണ്ട്…മഹാറാണി… Read More ›

പക്ഷെ ആദ്യം

ആകാശത്തില്‍ അമര്‍ന്നു പോയ നക്ഷത്രക്കുഞ്ഞുങ്ങളെ പറിച്ചെടുത്ത്‌ പന്തം കത്തിച്ച് പ്രകടനം നടത്തണം അല്ലെ കൊള്ളാം മോഹം നിന്റെ…. പക്ഷെ ആദ്യം ഭൂമിയുടെ മാറില്‍ കരഞ്ഞുറങ്ങി ഇല്ലാതായ കുഞ്ഞോമനകളുടെ ചിതകള്‍ കെട്ടടങ്ങട്ടെ… -മര്‍ത്ത്യന്‍-

തമാശകള്‍

പൊട്ടി ചിരിച്ച് ചിന്നി ചിതറിപ്പോയി പിന്നെ വിതുമ്പിക്കൊണ്ട് എല്ലാം പെറുക്കിയെടുത്ത് കൊട്ടയിലാക്കി കൊണ്ട് പോയി ഇങ്ങനെയുമുണ്ടോ തമാശകള്‍.. -മര്‍ത്ത്യന്‍-

കടംകഥ

കടക്കാരുടെ ശല്യം പേടിച്ച് കടയും പൂട്ടി കടപ്പുറത്തിരുന്ന് കടലാസില്‍ പൊതിഞ്ഞ കടല തിന്നുമ്പോള്‍ സൂര്യനെ വിഴുങ്ങിയ കടല്‍ മുന്‍പില്‍ വന്ന് പറഞ്ഞു . “ഒട്ടും മടിക്കാതെ എന്റെ മടിയിലേക്ക്‌ കടന്നു വരൂ ഇനി ഒര് കടക്കാരും കരക്കാരും ശല്യം ചെയ്യില്ല…. കടമകളുടെ കുടക്കീഴിയില്‍ ഇനിയും കടിച്ചു പിടിച്ച് തൂങ്ങി കിടക്കരുത്..” -മര്‍ത്ത്യന്‍-

പ്രൊമീത്ത്യൂസും, മര്‍ത്ത്യനും ഗ്രീസിലെ പ്രശ്നങ്ങളും

പ്രൊമീത്ത്യൂസ് മര്‍ത്ത്യന് അഗ്നി കട്ട് കൊടുത്തത് വേറൊന്നും കൊണ്ടല്ല അവന്‍ ഒരു മുറി ബീഡിയും ചുണ്ടില്‍ വച്ച് തീപ്പെട്ടി അന്വേഷിച്ചു ലോകം മുഴുവന്‍ ചുറ്റി കറങ്ങി വിഷമിക്കുന്നത് കണ്ടിട്ടാണത്രേ. താന്‍ അഗ്നി മര്‍ത്ത്യനില്‍ നിന്നും ഒളിപ്പിച്ചു വച്ചത് ബീഡി വലിച്ച് ആരോഗ്യം നശിപ്പിക്കരുത് എന്ന് കരുതിയിട്ടാണെന്ന് സ്യൂയെസ് തിരുമനസ്സിന്റെ പക്ഷം. പിന്നെ പ്രൊമീത്ത്യൂസിനെ കെട്ടിയിട്ട് കഴുകനെ… Read More ›