ഒരു രാവിലെ
ഇന്നലെകളില്‍ നിന്നും ഒരോര്‍മ്മ അടര്‍ന്നു വീണു
ഞാനത് പൊടിതട്ടിയെടുത്ത് നോക്കി
“ഇതായിരുന്നുവല്ലേ ഞാന്‍?”
പിന്നെ മുടി ചീകാന്‍ കണ്ണാടി നോക്കിയപ്പോള്‍
ഒരു പരിചയമില്ലാത്ത പഹയന്
ആരാ നീ? ഞാന്‍ ചോദിച്ചു
“ഇറങ്ങി പോ എന്റെ കണ്ണാടിയില്‍ നിന്ന്”
അവന് പോയില്ല, ഒരു കൂസലില്ലാതെ ഇന്നും
എന്റെ കണ്ണാടിയില്‍ നിറഞ്ഞു നില്ക്കുന്നു
മര്ത്ത്യന്
Advertisements
തിരമാല ›
Categories: കവിത
Leave a Reply