Recent Posts - page 40

  • ഇങ്ങനെയും കാത്തിരുപ്പുകള്‍

    സന്ധ്യക്ക്‌ വിളക്ക് കൊളുത്തി ദീപം ചൊല്ലി നീ ഉമ്മറത്ത് വന്നപ്പോള്‍ പടിവാതിലിനപ്പുറത്ത് കത്താത്തൊരു തെരുവിളക്കിന്റെ താഴെ ഒളിഞ്ഞു ഞാന്‍ നിന്നിരുന്നു, നിന്നെയും കാത്ത് വിളക്ക് വച്ച് നീ തിരിഞ്ഞു നടന്നപ്പോള്‍ ഞാന്‍ പിന്നില്‍ നിന്നും വിളിച്ചിരുന്നു നീ കേട്ട് കാണും എന്നെനിക്കറിയാം ഞാനാണെന്ന് നീ അറിഞ്ഞില്ലേ? അന്ന് നീ തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും… Read More ›

  • വിജയോ ഭവ:

    ആവനാഴിയില്‍ ഒരസ്ത്രമേ ബാകിയുള്ളൂ അത് ഞാന്‍ ഇന്നലെ വീണ ഒരിരയുടെ നെഞ്ചില്‍ നിന്നും വലിചെടുത്തതാണ് അതില്‍ രക്തക്കറ പുരണ്ടിരിക്കുന്നു ഇന്നലത്തെ യുദ്ധത്തില്‍ വീണവരുടെ ഉറ്റവരുടെയും ഉടവരുടെയും നിലവിളികള്‍ പതിഞ്ഞിരിക്കുന്നു അതെനിക്കുപയോഗിക്കാന്‍ വയ്യ ഞാന്‍ ആയുധം വച്ച് കീഴടങ്ങുന്നു നിനക്ക് ഞാന്‍ പണ്ട് സമ്മാനം തന്ന ആ പുതിയ അസ്ത്രമെടുത്ത്‌ എന്റെ മാറിലേക്ക്‌ മടിക്കാതെ തൊടുത്തു കൊള്ളൂ… Read More ›

  • സ്വപ്നാടനം

    സ്വപ്നത്തില്‍ വളരെ ദൂരം സഞ്ചരിച്ചു ഉണര്‍ന്നപ്പോള്‍ വഴിയും തെറ്റി ആരോടെങ്കിലും വഴി ചോദിച്ചാലോ? പക്ഷെ സ്വപ്നത്തിലെ സഹായാത്രികളെല്ലാം മറ്റെവിടെയോ ഉണര്‍ന്ന് വഴിതെറ്റി അലയുന്നുണ്ടാവണം… അല്ലെങ്കില്‍ ഇനിയും ഉണരാതെ എന്റെ അതെ സ്വപ്നത്തില്‍ സഞ്ചരിച്ചു കൊണ്ടിരിപ്പുണ്ടാവും മര്‍ത്ത്യന്റെ ഓരോ സ്വപ്നാടനങ്ങള്‍… -മര്‍ത്ത്യന്‍-

  • മൂര്‍ച്ച

    വിണ്ടുകീറിയ ചുണ്ടില്‍ വീണ്ടും ജെല്ല് പുരട്ടിയല്ലേ? കൊള്ളാം ഇനി മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കാതിരിക്കു.. അവ വീണ്ടും വിണ്ടു കീറും… -മര്‍ത്ത്യന്‍-

  • മദ്യപന്‍

    ഒഴിഞ്ഞ കുപ്പിയെ കുറ്റപ്പെടുത്തി ഗ്ലാസുകള്‍ തട്ടി തെറുപ്പിച്ച് ഭിത്തിയില്‍ പിടിച്ച്, മെല്ലെ ഇരുട്ടില്‍ തപ്പി തടഞ്ഞ് നടന്ന് മെത്തയില്‍ ചെന്ന് കിടന്നു ഇത്ര കുടിക്കേണ്ടിയിരുന്നില്ല നാളെ കുടി നിര്‍ത്തണം… കണ്ണടയുന്നു…. നാളെയോ?… കണ്ണ് തുറന്ന് നോക്കി.. ങ്ങേ! ഇന്ന് ഇത്ര പെട്ടന്ന് നാളെയായോ?.. ഇന്ന് നിര്‍ത്തണ്ട വേറൊരു ദിവസമാവാം… -മര്‍ത്ത്യന്‍-

  • മയില്‍‌പ്പീലി

    നോട്ടുപുസ്തകത്തില്‍ വച്ച മയില്‍‌പ്പീലി പിണങ്ങിയിരുന്നു പിണക്കം മാറ്റാനായി ഞാനതിനെ വിശുദ്ധഗ്രന്ഥങ്ങളിലും പിന്നെ വിശ്വസാഹിത്യങ്ങളിലും വച്ച് നോക്കി. അത് അലറിവിളിച്ച്‌ പുറത്ത് ചാടി ഞാനതിനെ എന്റൊരു സുഹൃത്തിന് കൊടുത്തു എന്നിട്ട് പറഞ്ഞു “നീ പോറ്റിക്കോ.. എനിക്ക് വയ്യ ഈ അനുസരണകെട്ട – മയില്‍‌പ്പീലിയുമായി മല്ലിടാന്‍” അവനത്‌ മുടിയില്‍ ചൂടി, ഓടക്കുഴലും വിളിച്ച് പയ്ക്കളെയും മേച്ച്‌ നടന്നു… -മര്‍ത്ത്യന്‍-

  • തളരാതെ

    അറ്റം കാണാതെ മുന്നില്‍ കിടക്കുന്ന വഴികളില്‍ ഒരുറുമ്പിനെ പോലെ സഞ്ചരിക്കണം… തളരാതെ ഒരിക്കലും നിര്‍ത്താതെ ഈ വഴികളൊന്നും എങ്ങോട്ടും – നയിക്കുന്നില്ലെന്നത് തിരിച്ചറിഞ്ഞിട്ടും ഒരുറുമ്പിനെ പോലെ, പലപ്പോഴും ഒരദൃശ്യനായി ഈ ജീവിതത്തില്‍ കൂടി നടക്കണം… -മര്‍ത്ത്യന്‍-

  • രൂപം

    അവളുടെ മിഴികളില്‍ പണ്ട് ഞാനോളിപ്പിച്ചു വച്ച എന്റെ തന്നെ രൂപം ഇന്ന് പേരെടുത്ത് വിളിച്ച് അവളെനിക്ക്‌ തിരിച്ചു തന്നു…

  • നാടകം

    തിരശ്ശീലക്കു പിന്നില്‍ കഥാപാത്രങ്ങള്‍ രൂപം കൊള്ളുന്നു തിരശ്ശീലക്കു മുന്‍പില്‍ കാണികള്‍ അക്ഷമരായി – പുതിയ കഥാപാത്രങ്ങളെ സൃഷ്ട്ടിക്കുന്നു അങ്ങിനെ തിരശ്ശീലകള്‍ ഉയരാതെ നാടകങ്ങള്‍ അരങ്ങേറുന്നു -മര്‍ത്ത്യന്‍-

  • ചതി

    തലചുറ്റി വീണത്‌ തലചായ്ക്കാനൊരിടം തരാതെ ഇറക്കിവിട്ട ആ വീടിന്റെ ഉമ്മറത്ത് തന്നെയായല്ലോ എന്തൊരു ചതിയാണിത് മര്‍ത്ത്യാ..