ഒഴിഞ്ഞ കുപ്പിയെ കുറ്റപ്പെടുത്തി
ഗ്ലാസുകള്‍ തട്ടി തെറുപ്പിച്ച്
ഭിത്തിയില്‍ പിടിച്ച്, മെല്ലെ
ഇരുട്ടില്‍ തപ്പി തടഞ്ഞ് നടന്ന്
മെത്തയില്‍ ചെന്ന് കിടന്നു
ഇത്ര കുടിക്കേണ്ടിയിരുന്നില്ല
നാളെ കുടി നിര്‍ത്തണം…
കണ്ണടയുന്നു…. നാളെയോ?…
കണ്ണ് തുറന്ന് നോക്കി..
ങ്ങേ! ഇന്ന് ഇത്ര പെട്ടന്ന് നാളെയായോ?..
ഇന്ന് നിര്‍ത്തണ്ട വേറൊരു ദിവസമാവാം…
-മര്ത്ത്യന്-
മൂര്‍ച്ച ›
Categories: കവിത, നുറുങ്ങുകള്‍
Leave a Reply