ആവനാഴിയില്‍ ഒരസ്ത്രമേ ബാകിയുള്ളൂ
അത് ഞാന്‍ ഇന്നലെ വീണ ഒരിരയുടെ
നെഞ്ചില്‍ നിന്നും വലിചെടുത്തതാണ്
അതില്‍ രക്തക്കറ പുരണ്ടിരിക്കുന്നു
ഇന്നലത്തെ യുദ്ധത്തില്‍ വീണവരുടെ
ഉറ്റവരുടെയും ഉടവരുടെയും നിലവിളികള്‍
പതിഞ്ഞിരിക്കുന്നു
അതെനിക്കുപയോഗിക്കാന്‍ വയ്യ
ഞാന്‍ ആയുധം വച്ച് കീഴടങ്ങുന്നു
നിനക്ക് ഞാന്‍ പണ്ട് സമ്മാനം തന്ന
ആ പുതിയ അസ്ത്രമെടുത്ത്
എന്റെ മാറിലേക്ക് മടിക്കാതെ തൊടുത്തു കൊള്ളൂ
പക്ഷെ ഒരുപകാരം ചെയ്യണം
നീയത് വലിച്ചെടുത്ത് വീണ്ടും ആവനാഴിയില്‍ നിറക്കരുത്
കാരണം നാളെ നീ എന്റെ വഴിയില്‍ നില്‍ക്കരുത്
യുദ്ധം തുടര്‍ന്നു കൊണ്ടിരിക്കണം
അവസാന അസ്ത്രം ഏറ്റവും ഒടുക്കം
അവശേഷിക്കുന്ന മര്‍ത്ത്യന്റെ
മാറ് പിളര്‍ന്ന് പോകുന്നത് വരെ
വിജയോ ഭവ:
-മര്‍ത്ത്യന്‍-
Categories: കവിത
Leave a Reply