Recent Posts - page 24

  • വിഷുവിന്റെ ഭാഷ

    വിഷുവിനും ഒരു ഭാഷയുണ്ടോ..? ഉണ്ടാവാം… ഒട്ടും വിഷമില്ലാത്ത ആർക്കും വിഷമമുണ്ടാക്കാത്ത ആരെയും മുഷിപ്പിക്കാത്ത ഒരു ഭാഷ… ഈ വർഷം നമുക്കെല്ലാം ആവാം അങ്ങിനെ ഒരു വിഷുവിന്റെ ഭാഷ… എന്താ..? -മർത്ത്യൻ-

  • വഴികാട്ടികൾ

    എരിഞ്ഞടങ്ങിയ എല്ലാ ചിതകളിലും കണ്ണടയുന്നതിനു മുൻപേ കണ്ട കാഴച്ചയുടെ അംശങ്ങൾ എരിയാതെ കിടപ്പുണ്ടാവും മൌനമായി അതിന്റെ മുൻപിൽ അൽപനേരം നിന്നാൽ മതി….. ജീവിതത്തിൽ മുന്നോട്ട് നടക്കാൻ കഴിയുന്ന പല വഴികളുടെ ആഴവും ദൂരവും അളന്നു തെളിഞ്ഞു കിട്ടും ചാരമായി മാറിയവനെ നീയറിയണമെന്നില്ല…. -മർത്ത്യൻ-

  • തിരമാലകൾ

    തിരമാലകൾ പലരോടും പറയാതെ ഒളിപ്പിച്ചു വച്ച കഥകളുണ്ടായിരുന്നു… ഒറ്റയ്ക്ക് കടപ്പുറത്ത് ചെല്ലുമ്പോൾ എപ്പോഴും എന്നോടത് പറയാൻ അവ ഓടി വരും… ആരോടും കാണിക്കാത്ത സ്നേഹം എന്നോട് കാണിക്കും… എന്നാൽ എന്റെ കഥയിൽ തന്നെ വഴിമുട്ടി കിടക്കുന്ന ഞാൻ, അവയുടെ കഥകളിൽ മുങ്ങി നനയരുതല്ലോ…. ഞാനും തിരിഞ്ഞോടും… നനയാതെ വീട്ടിൽ ചെന്ന് എന്റെ കഥാപാത്രം ഭംഗിയായി ചെയ്യാൻ… Read More ›

  • തോളുകൾ

    തോളിലേറ്റി കളിപ്പിച്ച് മാമുകൊടുത്തുറക്കിയവ നിലത്തിറങ്ങി തിരിഞ്ഞു നോക്കാൻ സമയമില്ലാതെ ദൂരേ അറിയപ്പെടാത്ത സമൃദ്ധികളിലേക്ക് ഓടിമറയുമ്പോൾ… സന്തോഷത്തോടെ ആശംസിച്ച് അനാഥമാകുന്ന മുന്നോട്ടുള്ള ജീവിതത്തിൽ വഴിമുട്ടി നില്ക്കുന്ന ഭാരമിറങ്ങിയപ്പോൾ ശക്തി നഷ്ടപ്പെട്ട എത്രയെത്ര തോളുകൾ…. -മർത്ത്യൻ-

  • ഇതളുകൾ

    കൊഴിഞ്ഞു വീണ്… വെയിലത്ത് എരിഞ്ഞുണങ്ങി.. പൂവിനേക്കാൾ ഭംഗി വച്ച് ഇരിപ്പുമുറികളും കിടപ്പുമുറികളും അലങ്കരിക്കുന്ന എത്രയെത്ര ഇതളുകൾ….. -മർത്ത്യൻ-

  • ഉന്തി തള്ളി

    നന്ദിയുണ്ട്….. എന്നെ എന്നിൽ നിന്നു തന്നെ ഉന്തി തള്ളി പുറത്തിട്ടത്തിന്… തന്നിഷ്ടങ്ങളിലെ തെറ്റുകൾ കണ്ടില്ലെന്നും കേട്ടില്ലെന്നും വരുത്തി മടുത്തു… -മർത്ത്യൻ-

  • ശരിയായില്ല

    ഇത് ഒട്ടും ശരിയായില്ല ഇത്രയും കാലം എന്റെ മനസ്സില്‍ വരാതെ മാറി നടന്നിട്ടിപ്പോള്‍ ആരുടെയോ പുസ്തകത്തില്‍ അയാള് തുപ്പിയ വാക്കുകളും കെട്ടിപ്പിടിച്ച് മലര്‍ന്നു കിടക്കുന്നു അല്ലെ നിന്നെക്കാള്‍ സുന്ദരമായൊരു കവിത ഞാനും എഴുതും -മര്‍ത്ത്യന്‍-

  • ലഹരി

    പണ്ട് നീ തലോടിയുണർത്തി കാണിച്ചു തന്ന പ്രഭാതങ്ങളുടെ ഓര്‍മ്മകളെല്ലാം ഇന്ന് ഈ രാത്രിയിൽ ലഹരിയില്‍ മുങ്ങി മയങ്ങിക്കിടന്നില്ലാതായി…. -മര്‍ത്ത്യന്‍-

  • അക്ഷരത്തെറ്റുകൾ

    വാരിക്കോരിയെഴുതിയ വാക്കുകളെല്ലാം ചവറ്റുകൊട്ട നിറഞ്ഞ് പുറത്തേക്ക് ഒഴുകിപ്പരന്നു നിലം വൃത്തികേടാക്കി…. പേന പിടിക്കാൻ കഴിയാതെ വിറയ്ക്കുന്ന വിരലുകൾ മുറിച്ച് ബ്രാണ്ടിക്കുപ്പിയിലിട്ട് ഭദ്രമായി മൂറുക്കിയടച്ചു… ഇന്നലെ സ്വപ്നങ്ങൾ ഒരു മല്പിടുത്തത്തിനു ശേഷം എന്നെന്നേക്കുമായി കിടന്നുറങ്ങിയ മെത്തയിൽ…. വർഷങ്ങളായി കറങ്ങാതെ മാറാല പിടിച്ച ഫാനിന്റെ കീഴെ ചോരയൊലിക്കുന്ന കൈ കൂപ്പി അവനും മലർന്നു കിടന്നു… ചുറ്റും വിലയറിയാതെ കുട്ടിക്കാലത്ത്… Read More ›

  • റെയില്‍ പാളങ്ങളിലൂടെ നടക്കരുത്

    അരുത്….. റെയില്‍ പാളങ്ങളിലൂടെ നടക്കരുത് പക്ഷെ നീ ചോദിക്കും എന്താ നടന്നാല്‍…? പണ്ട് ഈ പാളങ്ങളിലൂടെ കൈകോര്‍ത്തു നടന്ന ആ കമിതാക്കള്‍ വണ്ടി തട്ടി മരിച്ചപ്പോള്‍ ലോകം അവരുടെ കഥകള്‍ പറഞ്ഞു നടന്നില്ലെ എന്ന്… അവരെ പറ്റി കവിതകളെഴുതി… അവരുടെ കഥയെ ആസ്പതമാക്കി ഉണ്ടാക്കിയ സിനിമക്ക് അവാര്‍ഡുകള്‍ നൽകിയില്ലെ എന്ന്… പക്ഷെ നീ അറിയാത്ത ചിലതുണ്ട്… Read More ›